Saturday, 23 October 2021

ആത്മകഥ


Text Formatted

വെറും മനുഷ്യര്‍-15

പച്ചവെള്ളത്തില്‍ പപ്പടം പൊരിച്ച ഹാറൂണ്‍ മുസ്‌ലിയാര്‍

സുന്ദര നാടാരുടെ വീട്ടിലെ രാത്രി പൂജ തുടങ്ങിയ അന്നുതന്നെ ഹാറൂണിന് തന്റെ സിദ്ധികളൊക്കെ അവിടെ തന്നെ ഉപേക്ഷിച്ച് ബുള്ളറ്റില്‍ കയറി ജീവനും കൊണ്ട് ഓടിപോരേണ്ടി വന്നു. പിറ്റേന്ന് പുലര്‍ച്ചെ ഹാറൂണിന്റെ കത്തിക്കരിഞ്ഞ ബുള്ളറ്റ് കണികണ്ടാണ് പെരുംചിലമ്പ് ഉണര്‍ന്നത്.

Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

വിട്ടുമാറാത്ത വയറുവേദനയ്ക്ക് ചികിത്സ തേടി പാലൈവനം നാട്ടിലേക്കുപോയപ്പോള്‍ പകരം വന്നത് ഹാറൂണ്‍ മുസ്‌ലിയാര്‍. അയാളുടെ വരവുതന്നെ പെരുംചിലമ്പാകെ ഇളക്കിമറിച്ചായിരുന്നു. അന്നത്തെ കാലത്ത് പെരുംചിലമ്പില്‍ ആരും അതുവരെ കണ്ടിട്ടില്ലാത്ത ബുള്ളറ്റിലാണ് അയാള്‍ വന്നത്. അതിന്റെ ശബ്ദം ചെടയാറോളം കേള്‍ക്കാമായിരുന്നു.

ശബ്ദം കേട്ട കുട്ടികളും മുതിര്‍ന്നവരുമെല്ലാം പള്ളിമുറ്റത്ത് തടിച്ചുകൂടി. പാതയും നിറഞ്ഞ് ഞങ്ങളുടെ വീടിന്റെ വരാന്തയിലും ആളുകള്‍ കയറിനിന്ന് ബുള്ളറ്റിനെയും ഹാറൂണിനെയും കണ്ടു. ഹാറൂണ്‍ ചെറുപ്പക്കാരനായിരുന്നു. നല്ല ഉറച്ച ശരീരവും വൃത്തിയുള്ള വസ്ത്രങ്ങളും ചുരുള്‍ മുടിയും കൂളിംങ്ങ് ഗ്ലാസും ഒക്കെ അയാളെ കൂടുതല്‍ സുന്ദരനാക്കി. ഞങ്ങള്‍ ബുള്ളറ്റ് തൊട്ടുനോക്കി. നിലമ്പൂരില്‍ നിന്ന് അക്കണ്ട ദൂരമത്രയും ഓടി വന്ന ബുള്ളറ്റിന്റെ പല ഭാഗങ്ങളും ചൂടുപിടിച്ചിരുന്നു.

പാന്റും ഷര്‍ട്ടുമായിരുന്നു അയാളുടെ വേഷം. ഇങ്ങനെയും ഉസ്താദുമാരോന്ന് മുതിര്‍ന്നവര്‍ അത്ഭുതപ്പെട്ടപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ അയാളുടെ കയ്യില്‍ ചൂരല്‍ ഉണ്ടായിരിക്കുമോന്ന് വേവലാതിപ്പെട്ടു. പ്രകാശിക്കുന്ന ആ കണ്ണുകള്‍ ഞങ്ങളോട് ചുരലോ ചൂരലടിയോ ഉണ്ടാവില്ലെന്ന് പറയും പോലെ തോന്നി.
പള്ളിമുറ്റത്ത് ബുള്ളറ്റിന് മഴയും വെയിലും കൊള്ളാതെ ജീവിക്കാന്‍ ഓലപ്പന്തലുയര്‍ന്നു. അതിനുതാഴെ എന്നെ നോക്കെടാ എന്ന അഹങ്കാരത്തോടെ ബുള്ളറ്റ് നിന്നു.

വാളുമായി ഒട്ടകപ്പുറത്തേറിയും നടന്നും ഓടിയും യുദ്ധം ചെയ്യുന്ന റസൂലിന്റെ ചിത്രം ഞങ്ങളുടെ അബോധത്തിന്റെ ചുമരുകളില്‍ അയാള്‍ വരച്ചിട്ടു. അതിന്റെ കടുംവര്‍ണ്ണങ്ങളിലൂടെ ഞങ്ങള്‍ കണ്ടത് മറ്റൊരു റസൂലിനെയായിരുന്നു

ഹാറൂണിന്റെ ഭക്ഷണവും മാസ്റ്ററുടെ വീട്ടില്‍ നിന്നായിരുന്നു. മദ്രസയിലെ ആദ്യത്തെ ദിവസം അയാള്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുതന്നു. ബദറിന്റെയും ഉഹ്ദിന്റെയും ഖന്തക