Tuesday, 19 October 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

നൂറുകിലോ ഭാരമുള്ള ഗുണ്ട

‘മലയാളം ഡിപ്പാര്‍ട്ടുമെന്റില്‍ വെച്ച് എന്നെ ആനന്ദവല്ലിയുടെ രണ്ടു തടിമാടന്‍ ഗുണ്ടകള്‍ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. അതിലെ നൂറു കിലോ ഭാരമുള്ള വലിയ ഗുണ്ടയുടെ പേര് ബി.രവികുമാര്‍ എന്നാണെന്ന് കുട്ടികളില്‍ നിന്ന് മനസ്സിലാക്കി. അയാള്‍ക്കെതിരെ നടപടിയെടുത്തു പിരിച്ചുവിടണം.’

Image Full Width
Image Caption
ചങ്ങനാശ്ശേരി എൻ.എസ്​.എസ്​ ഹിന്ദു കോളേജ്​ / Photo: nsshinducollege.org
Text Formatted

ചെയര്‍മാനെക്കാത്ത് വൈവ ബോര്‍ഡിലെ മറ്റ് രണ്ടംഗങ്ങള്‍ക്ക് ക്ഷമകെട്ടു.
എന്റെ തലൈവിയായ ആനന്ദവല്ലി ടീച്ചറും എക്സ്‌റ്റേണല്‍ എക്‌സാമിനറായി കാര്യവട്ടം കാമ്പസില്‍ നിന്നെത്തിയ വി.ബി. ശശികുമാര്‍ സാറും മുഖാമുഖം നോക്കിയിരുന്ന് തണുത്തുപോയ ചായ കുടിച്ചുതീര്‍ത്തു.
ഒരു വെള്ളപ്പിഞ്ഞാണം നിറയെ കാന്റീനില്‍നിന്ന് കൊണ്ടുവെച്ചിരുന്ന ഏത്തയ്ക്കാല്‍പത്തില്‍ മൂന്നാലെണ്ണം അകത്താക്കി ഞാനും ഗോദോയെക്കാത്ത് നാടകത്തിന്റെ അരങ്ങിലുണ്ട്. ഏത്തപ്പഴം പേപ്പറുകനത്തില്‍ കീറി മാവില്‍ മുക്കി വെളിച്ചെണ്ണയില്‍ വറുത്തുകോരിയെടുക്കുന്ന അത്യപൂര്‍വ്വമായ ഉണ്ടമ്പൊരിയാണ് ഏത്തയ്ക്കാ അല്പം. മണം മെച്ചം ഗുണം തുച്ഛം.
​​​​​​​ഒമ്പതരയ്ക്ക് ആരംഭിക്കേണ്ട വൈവ പത്തരയായിട്ടും ആരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഏത്തയ്ക്കാ പലഹാരത്തിന്റെ കാര്യത്തിലൊരു തീരുമാനമായി. പലഹാരം തീര്‍ന്നത് ഉപകാരമായി. നന്നായി കവിത ചൊല്ലുന്ന ശശികുമാര്‍ സാര്‍ വിനയചന്ദ്രന്‍ മാഷിന്റെ കുഞ്ഞനുണ്ണി എന്ന കവിത നാലുശീലു കീറി.

കുഞ്ഞനുണ്ണി നാട്ടിലില്ല
കുഞ്ഞടുപ്പിന്‍ മൂട്ടിലില്ല
അമ്മ കോരും കിണറിലില്ല 
അച്ഛനെണ്ണും പതിരിലില്ല
പെങ്ങള്‍ പാവും തറിയിലില്ല
പല്ലിമുട്ടപ്പഴുതിലില്ല
ചിക്കുപായുടെ ചുരുളിലില്ല 
തെക്കിനിയുടെ തൂണിലില്ല
തേവരുണ്ണും മുറിയിലില്ല
തേതിപ്പശുവിന്റെയകിടിലില്ല
കൂട്ടുകാരിപ്പെണ്ണു പാടിയ
പാട്ടുറങ്ങിയ വഴിയിലില്ല

sasi-kumar
വി.ബി. ശശികുമാർ

വൈവായ്ക്ക് പേരുവിളിക്കുന്നതും കാത്ത് അറവുമൃഗങ്ങ