Tuesday, 19 October 2021

ശാസ്ത്രവും ഭരണകൂടവും


Text Formatted

ചാണകശാസ്​ത്രം രാഷ്​ട്രതന്ത്രമാകുമ്പോള്‍

ലക്ഷങ്ങള്‍ മരിയ്ക്കുന്ന ഒരു മഹാമാരിക്കാലത്ത് ശാസ്ത്രജ്ഞര്‍ക്ക് ഭരണകൂടത്തോട് ഒരു ഭിക്ഷാനിവേദനം വേണ്ടിവന്നു എന്നത് ചരിത്രപരമായ കളങ്കമാണ്​

Image Full Width
Image Caption
DRDO വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് 2D-ഗ്ലൂക്കോസ് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധന് കെെമാറുന്ന രാജ്നാഥ് സിങ്ങ് / Photo: Rajnath Singh, Facebook
Text Formatted

രിത്രത്തില്‍ ഒരിയ്ക്കലും ഒരു മഹാമാരിയും ഇത്രമാത്രം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിട്ടില്ല. ഭരണകൂടത്തിന്റെ ചായ്​വുകൾ കോവിഡ്-19 ബാധക്കെടുതികളുടെ തോത് തീരുമാനിക്കുന്നത് പല രാജ്യങ്ങളിലും നമ്മള്‍ കണ്ടതാണ്. മൈക്രോബയോളജിയിലും ഇമ്യൂണോളജിയിലും അവഗാഹമുള്ള മുതിര്‍ന്ന ശാസ്ത്രജ്ഞനായ ആന്റണി ഫൗചിയെ തള്ളിപ്പറഞ്ഞ് കോവിഡ് വ്യാപനം മൂര്‍ദ്ധന്യത്തിലെത്തിപ്പിച്ച് ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിപ്പിച്ച രാജ്യമായി അമേരിക്കയെ മാറ്റിയെടുത്ത് ട്രംപിന്റെ തീരുമാനങ്ങളാണെന്ന് നമ്മള്‍ മനസ്സിലാക്കിയതാണ്. ബ്രസീലില്‍ ഇതുപോലെ ഭരണകൂട ആലസ്യവും പരിവര്‍ജ്ജനവും ശാസ്ത്രനിരാസവും വന്‍ തോതില്‍ മരണനിരക്ക് കൂട്ടി.

ഇന്ത്യയില്‍ ഒരു ശാസ്ത്രസംഘം കേന്ദ്രഗവണ്മെൻറിനെ ഉപദേശിക്കാൻ നിയോഗിച്ചിട്ടുള്ളതായി കേള്‍ക്കുന്നുണ്ടെങ്കിലും അവര്‍ എന്തുചെയ്യുന്നു എന്ന് ആര്‍ക്കും പിടിയില്ലാത്ത മട്ടാണ്. കുംഭമേള നിരോധിക്കാനോ രാഷ്ട്രീയ റാലികള്‍ തടയാനോ താല്‍പര്യമില്ലാത്തവരോ അല്ലെങ്കില്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത സർക്കാറോ ഏതാണ് പ്രയോഗത്തില്‍ എന്ന് സംശയം ബാക്കി.

Fauci
യു.എസ്​ ​ശാസ്​ത്രജ്​ഞൻ ആന്റണി ഫൗചി

ആന്റണി ഫൗചിയെപ്പോലുള്ള ഒരു പരിചയ സമ്പന്നന്‍ ഇല്ലെങ്കിലും മൈക്രോ ബയോളജി, ഇമ്യുണോളജി, എപിഡിമിയോളജി ഇവയിലൊക്കെ പ്രാഗല്‍ഭ്യം നേടിയവര്‍ നമുക്കുണ്ട്. പോളിസി നിര്‍മിച്ചെടുക്കേണ്ടത് ഇവരുടെ സഹായത്താലാണ്. ലോക പ്രശസ്ത സാംക്രമികരോഗശാസ്ത്ര വിദഗ്​ധരുടെ നാടാണ് ഭാരതം. പക്ഷെ അവര്‍ക്ക് കടന്നു വരാനുള്ള ഭരണകൂടവാതിലുകള്‍ ഇന്നും അടഞ്ഞാണ് കിടക്കുന്നത് എന്നത് നിരാശാജനകമാണ്.

ഇന്ത്യൻ ഭരണാധികാരികള്‍ കുറേ