Wednesday, 20 October 2021

ഓര്‍മക്കുറിപ്പുകള്‍


Text Formatted

വെയില്‍ക്കാലങ്ങള്‍- 11

കറ പുരളാത്ത ഒരു കവി- ശബ്ദം

ബാലചന്ദ്രന്‍ ‘യാത്രാമൊഴി' ചൊല്ലിത്തുടങ്ങിയപ്പോള്‍ അടുത്ത മുറിയിലെ കുട്ടിച്ചന്‍ ഒന്നുരണ്ടു സുഹൃത്തുക്കളുമായി വാതില്‍ക്കല്‍ വന്ന്  എന്നോട് നിശ്ശബ്ദമായി ‘അകത്തേക്ക് വന്നോട്ടെ' എന്നു അനുവാദം ചോദിച്ചു. അതിനു പിറകെ മറ്റുള്ളവരും വന്നു തുടങ്ങി. കവിത ചൊല്ലിക്കഴിഞ്ഞപ്പോള്‍ സൂചി നിലത്തു വീണാല്‍ മുഴങ്ങുന്ന നിശ്ശബ്ദത. 

Image Full Width
Image Caption
ബാലചന്ദ്രന്‍ ചുള്ളിക്കാട് ജി. അരവിന്ദന്റെ പോക്കുവെയിലില്‍ / Photo: Wikimedia Commons
Text Formatted

ളരെ നേരത്തെ പുസ്തകങ്ങളും ആഴ്ചപ്പതിപ്പുകളും വായിക്കാന്‍ തുടങ്ങിയ ഒരു കുട്ടിയാണ് ഞാന്‍. ധാരാളം പ്രസിദ്ധീകരണങ്ങള്‍ വീട്ടില്‍ വന്നിരുന്നതും വായന ഒരു ചര്യയായി മാറാന്‍ അങ്ങേയറ്റം സഹായിച്ചു. മാതൃഭൂമി, മലയാളരാജ്യം, ജനയുഗം, പിന്നീട് ദേശബന്ധു (സി. എന്‍. പത്രാധിപരായ കാലം) അങ്ങനെ എല്ലാ ആഴ്ചപ്പതിപ്പുകളും "ആദ്യം' വായിക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ പോരടിച്ചിരുന്ന ഒരു കാലം. സിനിമാ നിരൂപണങ്ങള്‍ വിടാതെ വായിച്ചിരുന്നത് മാതൃഭൂമിയില്‍ "സിനിക്ക്' എഴുതിയിരുന്നവ; പിന്നെ മലയാളരാജ്യത്തില്‍ "ബാലന്‍' എഴുതിയിരുന്നവ. അങ്ങനെ "ബാലന്‍' എഴുതിയിരുന്ന ഓരോ നിരൂപണവും ഒരു വാക്കും വിടാതെ വായിച്ചിരുന്ന ഞാന്‍ എന്ന കുട്ടി "ബാല'ന്റെ  ഒരു നിരൂപണത്തിലെ  ഒരു വാക്ക് കാരണം ""കുട്ടിക്കാലത്തന്നെ  വഷളത്തം'' പഠിക്കാനിടയായി രണ്ടാഴ്ചത്തേക്ക് ഒരു വാരികയും വായിക്കേണ്ട എന്ന വിധിക്കു പിറകേ നാരായണീയം ""ഒടുക്കത്തെ പത്ത് ''മുഴുവന്‍ ഹൃദിസ്ഥമാക്കുക എന്നൊരു അനുബന്ധത്തോടെ ലൗകികജീവിതത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട സംഭവം എങ്ങനെ മറക്കാനാണ്? വികടനായിത്തീര്‍ന്ന ആ വാക്ക് എന്തെന്നല്ലേ? പറയാം.

"സെക്‌സിന്‍' എന്ന മാരകമായ എന്തോ ഒന്ന് സിനിമകളിലെല്ലാം "കയ്യാങ്കളി' നടത്തുന്നുണ്ട്. അതാരാണ്, ഇത്രയുമേ  ഞാന്‍ അമ്മയോട് ചോദിച്ചുള്ളൂ...

1960കളുടെ ആദ്യപകുതിയെ കണ്ണീരിലാഴ്​ത്തിയ ഒരു മെലോഡ്രാമയുണ്ട് തമിഴില്‍; "കല്യാണപ്പരിശ്' എന്ന ആദ്യചിത്രത്തിലൂടെ തമിഴ് സിനിമയുടെ ഭാവുകത്വത്തിന് പുതിയ ചക്രവാളങ്ങളിലേക്കൊരു ചൂണ്ടുപലകയായ ശ്രീധര്‍ എന്ന യുവ സംവിധായകന്റെ രണ്ടാമത്തെ (ആണെന്ന് തോന്നുന്നു) ചിത്രമായ "നെഞ്ചില്‍ ഓര്‍ ആലയം'. താരതമ്യേന അപ്രശസ്തരായ മുത്തുരാമന്‍, ദേവിക, കന്നഡ നടനായ കല്യാണ