Monday, 18 October 2021

Covid-19


Text Formatted

കേരളത്തില്‍ കുറേനാള്‍ കൂടി കോവിഡ് തുടരും

കോവിഡിന് അനുബന്ധമായി രൂപപ്പെടുന്ന രോഗവ്യാപന പഠനശാസ്ത്രം, പുതിയ പൊതുജനാരോഗ്യ ഗവേഷണ ചര്‍ച്ചകള്‍, രോഗവ്യാപനത്തിന്റെ ഭാവി എന്നിവ വിശകലനം ചെയ്യപ്പെടുന്നു.

Image Full Width
Image Caption
ഫോട്ടോ: ലോകാരോഗ്യസംഘടന
Text Formatted

ധുനികശാസ്ത്രം രൂപമെടുത്ത് വികാസം പ്രാപിച്ചശേഷമുള്ള അസമാനതകളുള്ള ഒരു പാന്‍ഡെമിക്കിലൂടെയാണ് ലോകം ഇപ്പോള്‍ കടന്നുപോകുന്നത്. ലോകത്താകെ വ്യാപകമായി ഇത്രയധികം നിയന്ത്രണങ്ങളും രോഗികളും ഉണ്ടാകുന്ന, കോടിക്കണക്കിനുപേരെ രോഗനിയന്ത്രണത്തിനായി ടെസ്റ്റ് ചെയ്യുന്ന ഒരു രോഗാവസ്ഥ ഉണ്ടായിട്ടില്ല. ഒപ്പം, പകുതി സത്യവും പകുതി നുണകളുമായ വൈറസ് വ്യാപനത്തെ വെല്ലുന്ന മാധ്യമക്കടലുകള്‍ വഴിയുള്ള "ഇന്‍ഫോഡെമിക്കു'കളുടെ പ്രളയവും വാളെടുത്തവര്‍ മുഴുവന്‍ വെളിച്ചപ്പാടുകളാകുന്ന "വിദഗ്ധരുടെ' വിജ്ഞാന ചൂട്ടുവെളിച്ചത്തില്‍ മിസ്​മാനേജ്മെന്റുകളുടെ കുടെ കൊടുങ്കാറ്റുകളുമുണ്ടാകുന്നുണ്ട്. 

പലയിടത്തും രാഷ്ട്രീയ- ദേശീയത പ്രശ്നങ്ങൾ കൂട്ടിക്കുഴച്ച് ശരിയായ ശാസ്ത്രീയ വിവരങ്ങള്‍ മൂടിവെക്കപ്പെടുകയോ വളയ്ക്കപ്പെടുകയോ ഗവേഷണ ഫലങ്ങള്‍ വികലമാക്കുകയോ മാറ്റിമറിക്കപ്പെടുകയോ അനുകൂലമാക്കി തിരുത്തപ്പെടുകയോ ചെയ്തിട്ടുമുണ്ട്. ശാസ്ത്രജ്ഞരെ പലയിടത്തും രാഷ്ട്രീയ അധികാരികള്‍ മറികടക്കുകയും തീരുമാനങ്ങള്‍ തെളിവുകളുടെ പിന്‍ബലമില്ലാതെ നിശ്ചയിക്കപ്പെടുകയും ചെയ്യുന്നു. ചിലർക്ക്​ അധികാരത്തില്‍ തുടരാനും മറ്റു ചിലർ അധികാരത്തില്‍ നിന്നിറക്കപ്പെടാനും കോവിഡ് കാരണമാകുന്നു. 

ഏറ്റവും സമ്പന്നരാജ്യമായ അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് തോറ്റ് ജോ ബൈഡന്‍ ജയിക്കുന്നതിന് കോവിഡ് കാരണമായി എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ആരോഗ്യ- നയ വിദഗ്ധരെ പിന്‍നിരയിലിരുത്തി രാഷ്ട്രീയ നേതാക്കളും അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരും മുന്നിലിരുന്ന് രോഗനിയന്ത്രണങ്ങള്‍ നടത്തുന്നത് പല സ്ഥലത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മാസ്‌ക്ക് തൊട്ട് പി.പി.ഇ കിറ്റ് വരെയുള്ള സകല കോവിഡ് പ്രതിരോധ സഹായികളും, ചികിത്സകളും വ്യാപാരവല്‍ക്കരിക്കപ്പെടുകയും ശാരീരിക അകലത്തിന്റെ പിന്‍ബലത്തില്‍ ലോകത്താകെ ഡിജിറ്റല്‍ കാപ്പിറ്റലിസം ശക്തി പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് അനുബന്ധമായി രോഗവ്യാപന പഠനശാസ്ത്രത്തിന്റെ (എപ്പിഡിമിയോളജി) വെളിച്ചത്തില്‍ ലോകത്തുണ്ടായ പുതിയ പൊതുജനാരോഗ്യ ഗവേഷണ ചര്‍ച്ചകള്‍ക്കാണ് ഈ ലേഖനം ശ്രമിക്കുന്നത്.

രോഗ നിയന്ത്രണത്തിനുള്ള സ്ട്രാറ്റജികള്‍