നോവല്‍
അരുണ്‍ പ്രസാദ്


അധ്യായം 14: രതിമൂര്ച്ചകളുടെ തോപ്പ്
ഭൂമിയിലെ ഒട്ടുമിക്കവരും തങ്ങളുടെ ജനനത്തെക്കുറിച്ച് വേവലാതി പൂണ്ടവരായിരുന്നു. സമ്പന്നര്‍ സ്നേഹത്തെക്കുറിച്ചും പാവങ്ങള്‍ സമ്പത്തിനെക്കുറിച്ചും സാധാരണക്കാര്‍ സൗന്ദര്യത്തേയും സമ്പത്തിനേയും കുറിച്ചും ചിന്തിച്ച് അതിനു കാരണമെന്ന നിലയില്‍ സ്വന്തം ജനനത്തെ പഴിചാരിക്കൊണ്ടിരുന്നു. ജീവിതത്തില്‍ തങ്ങളനുഭവിച്ച തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഈയൊരു കാര്യത്തിലും വേണ്ടിയിരുന്നുവെന്ന് മനസുകൊണ്ട് ശഠിച്ചു. അത്തരത്തില്‍ സ്വന്തം തീരുമാനങ്ങള്‍ക്കോ തിരഞ്ഞെടുപ്പുകള്‍ക്കോ ഒരവസരം നല്‍കാതെയായിരുന്നു മേരി പട്ടണത്തിലേക്കുള്ള ബസില്‍ കയറിയിരുന്നത്. അവളെ സംബന്ധിച്ച് അത് മറ്റൊരു രാത്രിയിലെ സ്വപ്നമെന്നൊരു ട്രെയിന്‍ യാത്ര മാത്രമായിരുന്നു. ആ രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ വീട്ടിലെ ചുളുങ്ങിയ കിടക്കവിരികളില് പതിവ് പോലെ ഈത്തായ ഒലിപ്പിച്ച് താന്‍ കിടക്കുന്നുണ്ടാകും എന്നവള്‍ കരുതി.
നഗരം. കൂറ്റന്‍ കെട്ടിടങ്ങളുടെ, അവക്കുള്ളിലെ ഇരുമ്പ് ലിഫ്റ്റുകളുടെ, ഇറങ്ങിയും കയറിയും ചലിക്കുന്ന ആള്‍ക്കൂട്ടങ്ങളുടെ, അടുത്തടുത്ത സ്റ്റേഷനുകളുടെ, വാടകക്കാറുകളുടെ, അതില്‍ പായും ടൈ കെട്ടിയ ജോലിക്കാരുടെ, രണ്ടു നില ബസുകളുടെ, അതിലലയും സഞ്ചാരികളുടെ, റോഡുകള്‍ക്കിടയില്‍ ഇരുമ്പ് വലയില്‍ സംരക്ഷിക്കപ്പെട്ട ചെടികളുടെ, ട്രാഫിക് സിഗ്നല്‍ കാത്ത് മുരണ്ട് കിടക്കും വാഹനങ്ങളുടെ, അവരെ നോക്കി അക്ഷമരായി നോക്കി നില്ക്കും കാല്‍നടക്കാരുടെ, മുറിച്ച് കടക്കുന്നവര്‍ സിഗ്നല്‍ തെറ്റിക്കുമ്പോള്‍ പിഴയീടാക്കുവാന്‍ നോക്കി നില്ക്കുന്ന ഓഫീസര്‍മാരുടെ, റോഡരിക് പൊളിച്ച് പണിയെടുക്കുന്നവരുടെ, വലിയ മാറിടമുള്ളവരെ നോക്കി നില്ക്കും കുടവയറന്മാരുടെ, വസ്ത്രശാലകളുടെ കണ്ണാടിയില്‍ നോക്കി ലിപ്സ്റ്റിക് തേക്കുന്നവരുടെ, ഉയര്‍ന്ന ഹീലുള്ള ചെരുപ്പുകളുടെ, മുടിയൊതുക്കുന്നവരുടെ, സിഗററ്റ് വലിക്കുന്നവരുടെ, ഹെഡ്ഫോണില് സംഗീതം കേള്‍ക്കുന്നവരുടെ, ജീന്‍സും ടീഷര്‍ട്ടും അണിഞ്ഞവരുടെ, പാവാടയണിഞ്ഞവരുടെ, മദ്യത്തിന്റെ, കുറ്റകൃത്യങ്ങളുടെ, ലഹരിയുടെ, അബോധാവസ്ഥകളുടെ, ടി.വി. ചാനലുകളുടെ, ആഡ

You need to purchase the Packet to access this article.
- By purchasing single Packet for INR 50 you will get full access to all the articles in the particular packet including audio narrations.
- Subscribers could download Truecopy Webzine packets though apps in iOS or android platforms and from the website itself every week, till their suscription ends.
- Truecopy is the first premium Malayalam webzine with elegant layout, simple user interface and audio narration.
- Packed with intelligent ideas, critical reviews, illuminating opinions and brilliant creative writing the Truecopy Webzine brings together the best writings in Malayalam every week.