Sunday, 17 October 2021

ഗാന്ധിയൻ പഠനം


Text Formatted

അഞ്ചര ലക്ഷം കത്തുകളെഴുതിയ ഗാന്ധിയും 
ഏകഭാഷണം നടത്തുന്ന ഭരണാധികാരിയും

ഇന്ത്യയില്‍ എത്ര മനുഷ്യാവകാശ പ്രവര്‍ത്തകരും, എഴുത്തുകാരും, സാംസ്‌കാരിക പ്രവര്‍ത്തകരും സര്‍ക്കാരിനെ, സര്‍ക്കാരിന്റെ ചെയ്തികളെ, അതിന്റെ പ്രതിനിധികളെ വിമര്‍ശിച്ചതിന്റെ പേരില്‍ ‘രാജ്യദ്രോഹികളാ'യി തടവറകളില്‍ കഴിയുന്നുണ്ട്.!

Image Full Width
Image Caption
നരേന്ദ്രമോദി, ദക്ഷിണാഫ്രിക്കയിലെ ഗാന്ധി പ്രതിമയ്ക്കരികില്‍ / Photo: Flickr
Text Formatted

യപ്പെടുത്തുന്നവരുടെയും ഭയത്തിന് കീഴ്പ്പെടുന്നവരുടെയും ലോകവും കാലവുമാണ് നമ്മുടേത്. സത്യം സ്വതന്ത്രമാകണമെങ്കില്‍ ഭയത്തില്‍നിന്നുള്ള സ്വാതന്ത്ര്യമാണ് ആദ്യം വേണ്ടത്. 

സമകാലിക ലോകത്തില്‍ ഭയം എപ്രകാരം സ്വാതന്ത്ര്യത്തെയും, അതു വഴി സത്യത്തെയും തമസ്‌ക്കരിക്കുന്നുയെന്ന് ഗാന്ധിയന്‍ ധാരയില്‍ പരിശോധിക്കാം. ഹന്നാ അരേന്‍ദ് Men in Dark Times എന്ന പുസ്തകത്തില്‍ റോസ ലക്സംബര്‍ഗിന്റെ The Accumulation of Capital ലിലെ വരികള്‍ ഉദ്ധരിച്ച് ലക്സംബര്‍ഗ് എങ്ങനെ മാര്‍ക്സിന്റെ മൂലധനത്തെപ്പറ്റിയുള്ള കാഴ്ചപ്പാടിനെ തിരുത്തി എഴുതുന്നുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. മൂലധനം അതിന്റെ തന്നെ വൈരുദ്ധ്യങ്ങള്‍ കൊണ്ട് നിലംപൊത്തുന്നില്ല; മറിച്ച്, അത് ഭൂമിയിലെ പുതിയ പുതിയ പച്ചപ്പുകള്‍ കണ്ടെത്തി, പുതുപുത്തന്‍ സാങ്കേതിക വിദ്യകളും ഉല്‍പ്പാദന രീതികളും ഉപയോഗപ്പെടുത്തി അവയെ കൈവശപ്പെടുത്തുന്നു. മൂലധനം നിലംപൊത്തണമെങ്കില്‍ ഭൂമിയിലെ എല്ലാ വിഭവങ്ങളും ചൂഷണം ചെയ്യപ്പെട്ട് ഭൂമിയാകെ തിന്നുതീര്‍ക്കപ്പെടണം.
കഴിഞ്ഞ 30 കൊല്ലങ്ങളായുള്ള നവ ഉദാരീകരണത്തിന്റെയും സാമ്പത്തിക പരിഷ്‌കാരങ്ങളുടെയും ദുരന്തഫലങ്ങള്‍ ഇത് ശരിവെയ്ക്കുന്നു. മഹാപ്രളയവും (2018), ഇടുക്കി പെട്ടിമുടിയിലെ ഭീകര മണ്ണിടിച്ചിലും (2019), ഹിമാലയന്‍ മലനിരകളിലെ മഞ്ഞുമലകളുടെ സ്ഫോടനമുണ്ടാക്കിയ ദുരന്തവും (2021), കത്തുന്ന ആമസോണ്‍ കാടുകളും, ഭൂമിയില്‍ എവിടെയും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങളും പാരിസ്ഥിതിക തകര്‍ച്ചകളും പുതിയ ചൂഷണങ്ങളിലൂടെ മൂലധനം എങ്ങനെയൊക്കെ മാറ്റിത്തീര്‍ക്കപ്പെടാമെന്നതിന്റെ ഉദാഹരണങ്ങളാണ്.

Fire