Saturday, 23 October 2021

നോവല്‍


Text Formatted

katturkadavu-title

Image Full Width
Image Caption
ചിത്രീകരണം: ഇ. മീര
Text Formatted

14: ചകിരിയുടെ ഗന്ധം

ണ്ട് ബോട്ടുഗതാഗതത്തിന്റെ കാലത്ത് നെല്ലും തെങ്ങുമായി ബന്ധപ്പെട്ട നിരവധി ഉല്‍പ്പന്നങ്ങള്‍ കാട്ടൂര്‍ക്കടവില്‍ നിന്നും കയറ്റി അയച്ചിരുന്നത് സൂചിപ്പിച്ചിരുന്നല്ലോ. കയര്‍ നിര്‍മ്മിക്കാനുള്ള ചകിരിനാര് അവയില്‍ പ്രധാനമായിരുന്നു. ഇവിടത്തെ നാരിന്റെ മിനുക്കവും ഉറപ്പും ദൂരദേശങ്ങളില്‍ പോലും കേള്‍വി കൊണ്ടു. പടുകൂറ്റന്‍ കെട്ടുകളായിട്ടാണ് ചകിരിനാര് കടവിലെ ഗുദാമുകളില്‍ സൂക്ഷിച്ചിരുന്നത്.

കാനോലി കനാലിന്റെ തീരങ്ങളിലായിരുന്നു ചകിരികേന്ദ്രങ്ങള്‍. അഴുകിയ തൊണ്ടിന്റെ ഗന്ധമായിരുന്നു പൊതുവെ ആ പ്രദേശത്തിന്. രാത്രിയില്‍ ബോട്ടില്‍ ഉറങ്ങി സഞ്ചരിക്കുന്ന ദൂരദേശക്കാരായ യാത്രക്കാര്‍ ഉണര്‍ന്ന് തമ്മില്‍ ചോദിക്കും.
"ഏതാ സ്ഥലം? കാട്ടൂര്‍ക്കടവോ, കരിക്കൊടിക്കടവോ?'

അതേസമയം കയര്‍ പിരിക്കുന്ന യൂണിറ്റുകള്‍ അവിടെ കുറവായിരുന്നു. അപൂര്‍വം ചില വീടുകളില്‍ മാത്രം കയറുപിരി ഉണ്ടായിരുന്നു. തൊണ്ടു മൂടുക. അത് തല്ലി നാരാക്കുക. നാരു തിരഞ്ഞ് കെട്ടുകളാക്കുക. അധികവും സത്രീകളാണ് പണിക്കാര്‍. കാട്ടൂര്‍ക്കടവിലെ ചകിരിപ്പണിയെക്കുറിച്ചും അവിടെ നടന്ന സമരങ്ങളെക്കുറിച്ചും കെ. എന്ന എഴുത്തുകാരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പലവട്ടം എഴുതിയിട്ടുണ്ട്.
"ചെത്തുതൊഴിലാളികള്‍ക്ക് പുറമേ കനാല്‍ത്തീരങ്ങളില്‍ ധാരാളം ചകിരിപ്പണിക്കാരുണ്ടായിരുന്നു. തൃശൂര്‍ ലേയ്ക്കിനപ്പുറത്തെ ഗ്രാമങ്ങളില്‍ അടുപ്പു പുകഞ്ഞിരുന്നത് പ്രധാനമായും ചകിരിത്തൊണ്ടിനെ ആശ്രയിച്ചായിരുന്നു.'

തന്റെ ജീവിതം പോലെത്തന്നെ വളരെ സമര്‍ത്ഥമായിരുന്നു കെ.യുടെ എഴുത്തും. ഓരോ വാചകവും ബോധപൂര്‍വ്വമുള്ള കരുനീക്കങ്ങളാണ്. ചരിത്രത്തില്‍ നിന്ന് ചില ശകലങ്ങള്‍ തെരഞ്ഞെടുത്ത് അയാള്‍ തന്റെ രാഷ്ട്രീയപാര്‍ട്ടിക്കുവേണ്ടി ഉപയോഗിക്കുകയാണ്. വായനക്കാര്‍ അത് ഗൃഹാതുരമായ ഓര്‍മ്മകളുടെ ആവിഷ്‌ക്കാരമായി കരുതി ആസ്വദിക്കും. വര്‍ത്തമാനകാലത്തെ സംവാദങ്ങളിലൊന്നും അയാള്‍ ഇടപെടുന്നില്ല. പരാമര്‍ശം പോലുമില്ല. ശരിക്കു പറഞ്ഞാല്‍ ഓര്‍മ്മകള്‍ കൊണ്ടുള്ള ഒരു കെണിയാണ് ഒരുക്കുന്നത്.
കാറ്റ്, മഞ്ഞ്, വെയില്‍ തുടങ്ങി പ്രലോഭനീയമായ ഇമേജുകളുണ്ടാകും. മഞ്ഞുകാലത്ത് മാവുപൂക്കുന്നതിനെക്കുറിച്ചാവും ചിലപ്പോള്‍