Tuesday, 19 October 2021

കൊസാനി യാത്ര


Text Formatted

മഹാമൗനം വന്നു വിളിക്കും, 
മനസിന്റെ പല നിറങ്ങളെ

എന്നെങ്കിലും ഭൂമിയിലൊന്നും അല്ലാത്ത ഒരു സ്ഥലത്തേക്കു തീര്‍ത്ഥയാത്ര നടത്തുന്നുവെങ്കില്‍ കൊസാനിയിലേക്കു നടത്തണം. അതു ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള ഒരു സറിയലസ്റ്റിക്കെന്നോ മിസ്റ്റിക്കെന്നോ വിളിക്കാന്‍ എന്തുകൊണ്ടും അര്‍ഹമായ ഇടം തന്നെയാണ്.

Image Full Width
Image Caption
കൊസാനിയിലെ മൃഗ്​തുനി മലനിര / Photos: Wikimedia Commons
Text Formatted

മഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന ഗിരിശൃംഗങ്ങളെ നോക്കിക്കൊണ്ട്, ഹിമാലയത്തിലിരുന്നാണു ഞാനിതെഴുതുന്നത്. ദിവസം മുഴുവന്‍ ബാല്‍ക്കണിയിലിരുന്ന്, ഗീതാപാഠം വിവര്‍ത്തനം നടത്തിക്കൊണ്ട്. 
- മഹാത്മാഗാന്ധി, കൊസാനി, 1929.

കേട്ടിരിക്കില്ല നിങ്ങള്‍, കേള്‍ക്കുകയുമില്ല.
കൊസാനി എല്ലാ ബഹളങ്ങളില്‍ നിന്നും അകലെയാണ്.
ഹിമാലയത്തിന്റെ നടുമുറ്റമായ ഉത്തരാഞ്ചലിലേക്കു കയറുമ്പോള്‍ തന്നെ നഗരങ്ങളുടെ ആരവങ്ങളൊഴിഞ്ഞു തുടങ്ങും. പിന്നെ പട്ടണങ്ങളുടെ തിക്കിത്തിരക്കലുകളും ആള്‍ക്കൂട്ടപ്പെരുക്കങ്ങളും മാത്രമാണ്​കാത്തിരിക്കാനുണ്ടാകുക.

കുറച്ചുകൂടി കയറിച്ചെല്ലുമ്പോള്‍, ഒച്ചകളമരുകയായി. കൊസാനിയിലെത്തുമ്പോള്‍, മൗനമാണ് ഏറ്റവും വലിയ ശബ്ദമുണ്ടാക്കുക. 
കൊസാനിയില്‍, ഒരു പരമ്പരാഗത വിനോദ സഞ്ചാരിക്ക് കാണാന്‍ ഒന്നുമില്ല, ഗിരിശൃംഗങ്ങളില്‍ ഐതിഹ്യങ്ങള്‍ എഴുതിവച്ച വിശ്വാസപ്രമാണങ്ങളില്ല, ഭക്തിയുടെ ചെങ്കുത്തായ ഉയരങ്ങളില്ല, ആരെയും മനുഷ്യാതീത ശക്തികളിലേക്ക് കൂട്ടിയിണക്കുന്ന വിസ്മയങ്ങളില്ല. കണ്ണീര്‍ച്ചാലു പോലെ താഴേക്കുതാഴെ ഒഴുകുന്ന വിശുദ്ധനദികളുടെ പ്രാര്‍ഥനകളോ സങ്കീര്‍ത്തനങ്ങളോ ഇല്ല.
എന്നാല്‍, കൊസാനിയിലുള്ളത്​ അവനവനിലേക്കിറങ്ങിപ്പോകുന്ന കാട്ടുമലമ്പടികള്‍, ആകാശചക്രവാളത്തില്‍ ഒന്നില്‍ നിന്നു നൂറുനൂറായി തൊടുക്കുന്ന വിസ്മയങ്ങള്‍, പല നിറത്തിലെഴുതിയ ഹിമാലയത്തിന്റെ മലമടക്കുകള്‍, ആരെയും തന്നിലേക്കു നോക്കിപ്പിക്കുന്ന മൗനത്തിന്റെ നാനാര്‍ത്ഥങ്ങള്‍, വനവന്യതയിലേക്ക് അവനവനെ കൊണ്ടുപോയിക്കളയാവുന്ന തരത്തില്‍ കയറിയിറങ്ങിപ്പോകുന്ന ഒറ്റയടപ്പാതകള്‍, ആരെയും ചേര്‍ത്തുനിര്‍ത്തുന്ന കോടമഞ്ഞിന്റെ ഒരായിരം ആലിംഗനക്കൈകള്‍.. ഇതാണ്​കൊസാനി. ജീവിതത്തില്‍ ഒരിക്കലെങ്കിലും വന്നുകയറിയിറങ്ങിപ്പോവേണ്ടുന്ന അനന്യ ഗാംഭീര്യം. 

ആയിരമായിരം നക്ഷത്രങ്ങള്‍ വിളക്കുകൊളുത്താനിറങ്ങുന്ന ഈ ആകാശത്താണ്​രാവിലും പകലിലും കണ്‍നിറയെ കാണാന്‍, എന്നാല്‍ കാഴ്ചകളുള്ളത്.
പക്ഷെ, അത്​ കണ്ടുപഴകി