Saturday, 23 October 2021

ആത്മകഥ


Text Formatted

എഴുകോണ്‍-31

പാപം ചെയ്യാത്തവരും കല്ലെറിയരുത്

ലൈംഗിക തൊഴിലാളികളുടെ സംഘടിക്കല്‍ പൊലീസുകാര്‍ക്കും  പുതിയ അനുഭവമായിരുന്നു.  ഇത് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ അവര്‍ക്കും പ്രയാസമായിരുന്നു.

Image Full Width
Image Caption
2001 മാര്‍ച്ച് മൂന്ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലെയ്ക്ക് സ്‌റ്റേഡിയത്തില്‍ 'മില്ലേനിയം മിലന്‍ മേള' എന്നപേരില്‍ നടന്ന സെക്‌സ് വര്‍ക്കേഴ്‌സിന്റെ അന്താരാഷ്ട്ര സമ്മേളനത്തില്‍ നിന്ന്. Photo: durbar
Text Formatted

"വേശ്യയുടെ ചാരിത്ര്യപ്രസംഗ'മെന്ന മലയാള പ്രയോഗത്തെയും ചാരിത്ര്യമെന്ന പദത്തെ തന്നെയും അര്‍ത്ഥശൂന്യമാക്കി, ചരിത്രത്തില്‍ നിന്ന് മാച്ചുകളയാന്‍ പോന്നതായിരുന്നു തിരുവനന്തപുരത്ത്​ 1999ൽ നടന്ന സെക്​സ്​ വർക്കേഴ്​സ്​ കോൺഫറൻസിൽ സ്ത്രീകള്‍ ചെയ്ത പ്രസംഗങ്ങള്‍. ഭാര്യയായാലും വേശ്യയായാലും, കീഴടങ്ങേണ്ടവളാണെന്ന ബോധം നിലനിര്‍ത്താന്‍ കഴിയുന്നിടത്തോളം മാത്രമേ സ്ത്രീയെ നിശ്ശബ്ദയാക്കാന്‍ കഴിയൂ. സ്ത്രീകള്‍ അവരുടെ ഭാഷയില്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ വാക്കുകളുടെയും വ്യവഹാരത്തിന്റെയും അര്‍ത്ഥം മാറുന്നു. മാറി ചിന്തിക്കാന്‍ സമൂഹത്തിന് ബാധ്യത ഉണ്ടാകുന്നു. വേശ്യ എന്ന പദം സമൂഹം അപമാനമായി ഉപയോഗിക്കുമ്പോള്‍, ആ പേരില്‍ തന്നെ അത് തൊഴിലായി സ്വയം പ്രഖ്യാപിച്ച്​ അഭിമാനമാക്കി തിരിച്ചു പിടിക്കുന്ന  സംഘടനകളുമുണ്ട്. മഹാരാഷ്ട്രയിലെ "വേശ്യ അന്യായ മുക്തി പരിഷത് (VAMP)'  ആ പേരില്‍ അവകാശങ്ങള്‍ക്കായി പോരാടുന്നു. അനേകായിരങ്ങള്‍ ഉപജീവനത്തിന്​ ഈ മാര്‍ഗം സ്വീകരിക്കുമ്പോഴും ഇതൊരു തൊഴിലായി കാണുന്നതിനുപകരം സ്ത്രീകളുടെ ദുര്‍നടപ്പായി കാണുന്നത്, ചൂഷണം ചെയ്യുന്നതിന് അതാണ് സൗകര്യം എന്നതുകൊണ്ടാണ്.  

അന്നന്നത്തെ അന്നം കണ്ടെത്തുന്നത് മുതല്‍ കൊലപാതക കേസുകളിലും മറ്റും കള്ളത്തരത്തില്‍ കുടുക്കുന്നത് വരെയുള്ള നൂറായിരം പ്രശ്‌നങ്ങളില്‍ ഏതിനു മുന്‍ഗണന നല്‍കണമെന്നത് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കി.

സമ്മേളനത്തോടെ കേരളത്തിന്റെ സാംസ്‌കാരിക ലോകത്തും മാറ്റങ്ങളുണ്ടായി. മാറ്റത്തിനെതിരെയുള്ള പ്രതിരോധവും അതോടൊപ്പം ശക്തമായിരുന്നു. സമ്മേളനത്തിന്റെ രണ്ടാം ദിവസം പത്രത്തില്‍ കണ്ടറിഞ്ഞും മറ്റും പല വ്യക്തികളും സമ്മേളനത്തില്‍  പങ്കെടുക്കാനെത്തി. പല ആളുകളും പൊതു സമൂഹത്തിന്റെ തെറ്റു തിരുത്തി,  ഈ സ്ത്രീകളെ സഹായിക്കാനാകുമോ  എന്ന് ചിന്ത