Saturday, 23 October 2021

ഓര്‍മ


Text Formatted

പാറശ്ശാല ബി. പൊന്നമ്മാള്‍ പറയുമ്പോള്‍

സ്വന്തം ജീവിതത്തെക്കുറിച്ച് പാറശ്ശാല ബി. പൊന്നമ്മാള്‍ സംസാരിക്കുമ്പോള്‍ രാഗത്തെക്കാള്‍ കൂടുതല്‍ വിരക്തി കലര്‍ന്ന വിരാഗമായിരുന്നു സൂക്ഷ്മശ്രുതിയായി നിലനിന്നത്. 

Image Full Width
Image Caption
പാറശ്ശാല ബി. പൊന്നമ്മാള്‍ / Photo: facebook, C.H.S. Mani
Text Formatted

‘പൊന്നമ്മാള്‍ ടീച്ചര്‍ ചിരിക്കുന്ന ഒരു ചിത്രം ഞാനിതുവരെ കണ്ടിട്ടില്ല',
കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് പറഞ്ഞപ്പോഴാണ് ഞാനും ഇക്കാര്യം ശ്രദ്ധിച്ചത്. ചിരിക്കാത്ത പാറശ്ശാല ബി. പൊന്നമ്മാളിന്റെ മുഖത്തിന്റെ സ്ഥായീഭാവം പിന്നെന്താണ്?
ഉള്ളത് എന്താണ് എന്നുപറയുന്നതിലും എളുപ്പം ഇല്ലാത്തത് എന്താണെന്ന് പറയുന്നതാണ് ...‘ഞാനെന്ന ഭാവം' എന്ന് നാം പറയാറില്ലേ? അതില്ലായിരുന്നു ആ മുഖത്ത്. ആനന്ദചിന്മയനായ ഗോപികാരമണനെ ധ്യാനിച്ചിട്ട് എഴുത്തച്ഛന്‍ എഴുതിയ രണ്ടുവരികളില്ലേ, അതാണ് ഓര്‍മ വരുന്നത് ...
‘ഞാനെന്ന ഭാവമിതുതോന്നായ്ക വേണ,മിഹ-
തോന്നുന്നതാകില്‍, അഖിലം ഞാനിതെന്ന വഴി
തോന്നേണമേ'
എന്ന്.

കയ്യടിവാങ്ങാനായി ഒരു തന്ത്രസ്വരം പോലും പാടാന്‍ വിസമ്മതിച്ച പാറശ്ശാല ബി. പൊന്നമ്മാള്‍ സ്വന്തം ജീവിതത്തെക്കുറിച്ചു പറയുമ്പോഴും അനിതരസാധാരണമായ മിതത്വം പാലിച്ചു.

പൊന്നമ്മാള്‍ ടീച്ചറുടെ സംഗീതത്തെപ്പറ്റി കഴിഞ്ഞ ദിവസങ്ങളില്‍ നിറയേ ഉപചാരങ്ങളും നിര്‍ണയങ്ങളും വന്നുകഴിഞ്ഞു. ഒന്നാം നിരക്കാരിയായ സംഗീതജ്ഞയും, കേരളം കണ്ട എക്കാലത്തേയും വലിയ സംഗീതഗുരുക്കന്മാരില്‍ ഒരാളുമായ പാറശ്ശാല ബി. പൊന്നമ്മാളിന്റെ പാട്ടിനെക്കുറിച്ചല്ല ഈ ലേഖനം, മറിച്ച് , ടീച്ചറുടെ പറച്ചിലിനെകുറിച്ചാണ്. 

അവരുടെ സംഗീതം പോലെ അനാഡംബരപൂര്‍ണമായിരുന്നു അവരുടെ പറച്ചിലും. കയ്യടിവാങ്ങാനായി ഒരു തന്ത്രസ്വരം പോലും പാടാന്‍ വിസമ്മതിച്ച പാറശ്ശാല ബി. പൊന്നമ്മാള്‍ സ്വന്തം ജീവിതത്തെക്കുറിച്ചു പറയുമ്പോഴും അനിതരസാധാരണമായ മിതത്വം പാലിച്ചു. ആ മിതത്വം ഒരു സൃഷ്ടിയായിരുന്നില്ല, ആ ജീവിതത്തിന്റെ പ്രകൃതമായിരുന്നു. അങ്ങനെയൊരു അപൂര്‍വമിതത്വം ആ സ്വഭാവത്തിലുണ്ടായിരുന്നു എന്നവര്‍ പോലും തിരിച്ചറിഞ്ഞിരിക്കാന്‍ ഇടയില്ല. അടങ്ങിയൊതുങ്ങി അങ്ങനെ. രാഗം എന്ന വാക്കിന് സ്വരവിന്യാസം എന്നതിനപ്പുറം സ്‌നേഹം, പ്രണയം, ആസക്തി എന്നൊക്കെ അര്‍ത്ഥമുണ്ടല്ലോ. രാഗം ഒരു രജോഗുണം കൂടിയാണ്. എന്നാല്‍ സ്വന്തം ജീവിതത്തെക്കുറിച്ച് പാറശ്ശാല ബി. പൊന്നമ്മാള്‍ സംസാരിക്കുമ്പോള്‍ രാഗത്