Tuesday, 19 October 2021

രണ്ട് ചോദ്യങ്ങള്‍


Text Formatted

വീടിനകത്തല്ല, സ്​കൂളി​ലെത്തുന്ന കുഞ്ഞുങ്ങളിലാണ്​ പരിഹാരമുള്ളത്​

വീടിനകം പെട്ടെന്ന് മാറ്റാനുള്ള ഒരു മെക്കാനിസം ലോകത്ത് വികസിപ്പിക്കാന്‍ കഴിയില്ല. കാരണം ഓള്‍റെഡി ഫോം ചെയ്ത മനുഷ്യരാണതിനകത്തുള്ളത്. വീടിനകത്തുനിന്ന് സ്‌കൂളിലെത്തുന്ന  കുഞ്ഞുങ്ങള്‍ വഴിയാണ് യഥാര്‍ത്ഥത്തില്‍ സൊല്യൂഷന്‍സ്  ഉള്ളത്

Image Full Width
Image Caption
മെെത്രേയന്‍
Text Formatted

മനില സി. മോഹന്‍: ലിംഗ നീതിയെപ്പറ്റി, തുല്യനീതിയെപ്പറ്റി, കുടുംബത്തിനകത്തെ സ്ത്രീ ജീവിതങ്ങളെപ്പറ്റിയൊക്കെ വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സ്ത്രീധനം, അതിന്റെ പേരിലുള്ള ആത്മഹത്യ, ഉപദ്രവങ്ങള്‍, കൊലകള്‍ ഒക്കെ നടക്കുന്നു. സര്‍ക്കാര്‍ പ്രതികരണങ്ങള്‍ ഉണ്ടാകുന്നു. പക്ഷേ വീടുകള്‍ക്കകത്തു നിന്നല്ലാതെ ഒരു സാമൂഹിക മാറ്റം മുകളില്‍നിന്ന് താഴേയ്ക്ക് സാധ്യമാവുമോ? അടിസ്ഥാന പ്രശ്‌നങ്ങളെ അഡ്രസ്സ് ചെയ്യേണ്ടതില്ലേ?

മൈത്രേയന്‍: ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്ന അവസ്ഥ, തെരഞ്ഞെടുക്കപ്പെട്ട അഞ്ചുവര്‍ഷത്തെ ഗവണ്‍മെൻറിനെയൊക്കെ മുന്‍നിര്‍ത്തിയുള്ള അവസ്ഥയില്‍ നോക്കിയാല്‍  ‘മേയ്​ക്ക്​ ഷിഫ്റ്റ് അറേഞ്ച്‌മെൻറ്​' എന്ന നിലയ്ക്കുള്ള കാര്യങ്ങളേ ചെയ്യാന്‍ കഴിയൂ. ഈ വിഷയം ഒരു ഗവണ്‍മെൻറുതലത്തില്‍ നിന്നുകൊണ്ടുമാത്രം ചെയ്യാവുന്നതല്ല. ഗവണ്‍മെൻറ്​ എന്നുപറയുമ്പോള്‍ അഞ്ച് വര്‍ഷത്തേയ്ക്കുള്ള ഗവണ്‍മെൻറ്​​ എന്നാണര്‍ത്ഥം. സ്വാതന്ത്ര്യം കിട്ടിയതിനുശേഷം 70 വര്‍ഷമായെങ്കിലും അത്തരത്തിലുള്ള വിദ്യാഭ്യാസം കൊടുക്കാന്‍ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതൊരു യാഥാര്‍ഥ്യമാണ്. ചോദ്യത്തില്‍ത്തന്നെ നിങ്ങള്‍ പറയുന്നുണ്ട്, വീടിനകം മാറാതെ എങ്ങനെ എന്ന്. വീടിനകം പെട്ടെന്ന് മാറ്റാനുള്ള ഒരു മെക്കാനിസം ലോകത്ത് വികസിപ്പിക്കാന്‍ കഴിയില്ല. കാരണം ഓള്‍ റെഡി ഫോം ചെയ്ത മനുഷ്യരാണതിനകത്തുള്ളത്. നമ്മുടെ അമ്മയച്ഛന്മാര്‍. അവരെല്ലാം രൂപപ്പെട്ടു കഴിഞ്ഞവരാണ്. എന്നു വെച്ചാല്‍ കതിരായി കഴിഞ്ഞവര്‍. വീടിനകത്തുനിന്ന് സ്‌കൂളിലെത്തുന്ന  കുഞ്ഞുങ്ങള്‍ വഴിയാണ് യഥാര്‍ത്ഥത്തില്‍ ഇതില്‍ സൊല്യൂഷന്‍സ്  ഉള്ളത്. ആ സൊല്യൂഷന്‍സ് നമുക്ക്  ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിന് കാരണം ബ്രിട്ടീഷുകാര്‍  ഇരുന്ന കാലത്താണ് സ്‌കൂളുകള്‍ ആരംഭിച്ചത്  എന്നതാണ്. രാജാക്കന്മാര്‍ ഇരുന്ന കാലത്ത് തന്നെയാണ് ആണ് സ്‌കൂളുകള്‍ ആരംഭിച്ചത്. ബ്രിട്ടീഷുകാരുണ്ടാക്കിയ സ്‌കൂളുകളുടെ മോഡലാണ് രാജാക്കന്മാര്‍ ഉപയോഗിച്ചത്.

ജോ