Sunday, 17 October 2021

സ്​ത്രീപക്ഷം


Text Formatted

എന്റെ മോഡല്‍ നിശ്ചയിക്കുന്നതാരാണ്? ഞാനോ നിങ്ങളോ?

കൊലപാതകികളും ഭ്രാന്തികളുമായി നമ്മുടെ പെണ്‍കുട്ടികള്‍ മാറാതിരിക്കണമെങ്കില്‍ അവരുടെ മോഡലുകള്‍ തിരഞ്ഞെടുക്കാന്‍ അവരെ അനുവദിക്കുക. അത് തെറ്റിപ്പോയാലോ, പുതിയ മോഡലുകള്‍ അവര്‍ തന്നെ കണ്ടെത്തട്ടെ. 

Image Full Width
Image Caption
ചിത്രങ്ങള്‍ : അഗസ്ത്യ സൂര്യ
Text Formatted

ന്റെ ശരീരത്തിനുവേണ്ടി ഞാന്‍ അളവെടുത്ത് തുന്നാനേല്‍പ്പിക്കുന്ന ഉടുപ്പിനെക്കുറിച്ചാണ് ചോദ്യം. എന്റെ നഗ്‌നത മറയ്‌ക്കേണ്ടതും എന്റെ ശരീരത്തിന് അലങ്കാരമാകേണ്ടതുമായ ഉടുപ്പ്. എന്റെ ഹൃദയത്തിന് ആശ്വാസം നല്‍കേണ്ട ഉടുപ്പ്. അതിന്റെ മാതൃക നിശ്ചയിക്കേണ്ടത് ഞാന്‍ തന്നെ.

ഉടുക്കുന്ന വസ്ത്രം, കഴിക്കുന്ന ഭക്ഷണം, സംസാരിക്കേണ്ട ഭാഷ, പ്രണയിക്കേണ്ട ഇണ, വിശ്വസിക്കേണ്ട പ്രത്യയശാസ്ത്രം, ജീവിക്കേണ്ട ജീവിതം ഇതൊക്കെ മറ്റാരോ തീരുമാനിച്ചുകൊണ്ട് മനുഷ്യന് ജീവിതം അസാധ്യമാക്കുന്ന കാലഘട്ടത്തിലാണ് പൊന്‍കുന്നം വര്‍ക്കി 1947 ല്‍ എഴുതിയ മോഡല്‍ എന്ന കഥ വായിക്കപ്പെടേണ്ടത്. നമുക്ക് സമാധാനമായി ജീവിക്കുവാന്‍ ചില സാമാന്യമര്യാദകളുടേതായ ഒരു സംസ്‌കൃതി ആവശ്യമാണെന്നും അതിന്റെ അഭാവത്തില്‍ രാഷ്ട്രീയവും ഭരണപരവുമായ വൈകൃതങ്ങള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളെയും മനുഷ്യബന്ധങ്ങളെ വരെയും ദുസ്സഹമാക്കുകയും ചെയ്യുമെന്നും തെളിയുന്ന അനുഭവകാലത്താണ് ഈ കഥ ഏറെ പ്രസക്തമാകുന്നത്.

അന്നത്തെ ദിവാന്‍ സര്‍ സി.പിയുടെ ദുര്‍ഭരണത്തിനും അമേരിക്കന്‍ മോഡല്‍ പരിഷ്‌കരണ ശ്രമങ്ങള്‍ക്കും എതിരെ അന്യാപദേശ രൂപത്തില്‍ എഴുതപ്പെട്ട കഥയാണിത്. സി.പി. ഫ്രാന്‍സിസ് എന്ന പരിഷ്‌കൃതാശയനായ തുന്നല്‍ക്കാരന്‍ കല്‍ക്കട്ടയിലും ബോബെയിലും മദിരാശിയിലും ഒക്കെ ജീവിച്ചയാളാണ്. അയാള്‍ കോട്ടയത്തിനടുത്ത പാമ്പാടിയെന്ന പാവപ്പെട്ട ഗ്രാമത്തില്‍ ഒരു തയ്യല്‍ക്കട തുടങ്ങുകയാണ്.

sm

പാമ്പാടി അന്നുവരെ കാണാത്ത തരം തയ്യല്‍ക്കാരനാണ് സി.പി. ഫ്രാന്‍സിസ്. അയാള്‍ക്ക് ലോകത്ത് ഏതു വിഷയത്തെക്കുറിച്ചും സംസാരിക്കാമെന്ന ആത്മവിശ്വാസമുണ്ട്. അമേരിക്കന്‍ മോഡല്‍ വേഷമാണ് ധരിക്കുക. അന്നത്തെ ഒരു കേരളീയ ഗ്രാമത്തിന് അയാള്‍ ഒരത്ഭുതരൂപമായിരിക്കുമല്ലോ. കോളര്‍ വെച്ച മുഴുക്കയ്യന്‍ ഷര്‍ട്ടു