Tuesday, 19 October 2021

ഓര്‍മക്കുറിപ്പുകള്‍


Text Formatted

വെയില്‍ക്കാലങ്ങള്‍- 12 

എം. ഗോവിന്ദനും വേണു നാഗവള്ളിയും

സി.പി.എമ്മുമായുള്ള ബന്ധം എനിക്ക് ഓര്‍മ്മ വച്ച കാലം മുതല്‍ക്കുള്ളതാണ്. അതിന് പാര്‍ട്ടി കാര്‍ഡിന്റെ ഉടമസ്ഥാവകാശമില്ല. 

Image Full Width
Image Caption
വേണു നാഗവള്ളി, എം. ഗോവിന്ദന്‍
Text Formatted

ന്നലെ എന്റെ സഖി (എന്റെ ആദ്യ വായനക്കാരി) എന്നോടുപറഞ്ഞു; ""ജയന്‍ ഇത് എസ്.എഫ്.ഐയുടെ ചരിത്രമായിട്ടല്ലേ എഴുതിത്തുടങ്ങിയത്? അതില്‍നിന്ന് ഒരുപാടു മാറി, ഒരു ആത്മകഥയുടെ രൂപത്തിലേക്ക് വളര്‍ന്നു, ഈ വെയില്‍ക്കാലങ്ങള്‍!''

തിരിച്ച് ഒന്നും പറയാന്‍ എനിക്കായില്ല. ശരിയായിരിക്കാം.
പറഞ്ഞു വന്നപ്പോള്‍ സ്വകാര്യമായി സൂക്ഷിച്ചിരുന്ന ചില അനുഭവങ്ങള്‍ ഇവിടെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.  സി.പി.എമ്മുമായുള്ള ബന്ധം എനിക്ക് ഓര്‍മ വച്ച കാലം മുതല്‍ക്കുള്ളതാണ്. അതിന് പാര്‍ട്ടി കാര്‍ഡിന്റെ ഉടമസ്ഥാവകാശമില്ല. അതില്ലാതെ തന്നെ സി.പി.എമ്മിനെ ഞാന്‍ എനിക്ക് കേരളത്തില്‍ ഏറ്റവും യോജിച്ചു പ്രവര്‍ത്തിക്കാവുന്ന ഒരു പ്രസ്ഥാനമായി ഇന്നും ഇന്നലെയും നാളെയും കാണുന്നു. പ്രവര്‍ത്തിക്കാവുന്ന എന്നുപറയുമ്പോള്‍, എല്ലാ മീറ്റിങ്ങുകള്‍ക്കും ഹാജരാവുകയും കൊടി പിടിച്ച്  എല്ലാ ജാഥകളുടെയും അണിചേരുകയും ചെയ്യുന്ന ഒരു കുഞ്ഞാടായല്ല. മാനസികമായി ഏറ്റവും ഐക്യപ്പെടാവുന്ന ഒരു പ്രസ്ഥാനമായി ഞാന്‍ ആ പാര്‍ട്ടിയെ കാണുന്നു. എസ്.എഫ്.ഐയുമായുള്ള ബന്ധം കമ്യൂണിസവുമായുള്ള ബന്ധത്തിന്റെ ഒരു ഭാഗമാണ്. എന്റെ രാഷ്ട്രീയം വളരെ വൈകാരികമായിരുന്ന ഒരു കാലഘട്ടമാണ് ഈ വെയില്‍ക്കാലങ്ങള്‍ അനാവരണം ചെയ്യുന്നത്. അങ്ങനെ വൈകാരികമായി രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതുണ്ടോ എന്നൊക്കെയുള്ള ചര്‍ച്ച ഒരുപാടു ബുദ്ധിയുള്ളവര്‍ നടത്തിക്കൊള്ളട്ടെ. എനിക്ക് വൈകാരികമായി എന്റെ രാഷ്ട്രീയാഭിപ്രായങ്ങള്‍ വച്ചുപുലര്‍ത്താന്‍ അവകാശമുണ്ട്. 

m sukumaran
എം. സുകുമാരന്‍

എം. സുകുമാരനെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ നിന്ന് പുറത്താക്കിയപ്പോള്‍, അല്ലെങ്കില്‍ സുകുമാരന്‍ സ്വയം അവിടെനിന്ന് ഇറങ്ങിപ്പോയപ്പോള്‍ സുകുമാ