Tuesday, 19 October 2021

അറബ് ചെറുകഥ (ഈജിപ്​ത്​)


Text Formatted

ആ സൈക്കിള്‍ പഴയ സഖാവിനെ

തിരിച്ചുകൊണ്ടുവന്നു

Image Full Width
Image Caption
ചിത്രീകരണം : ജാസില ലുലു.
Text Formatted

റ്റാരുടേയും ശ്രദ്ധയില്‍ പെടാതെ ആ സ്ഥലത്തിന്റെ വിശദാംശങ്ങള്‍ അയാള്‍ ഒപ്പിയെടുത്തു. തുടര്‍ന്ന് മണൈല്‍ തെരുവില്‍ മോണിക്കയെ കാത്തുനിന്നു.

അപ്പോള്‍ അയാള്‍ ചുമ്മാ ആലോചിച്ചു, ഒരു ഏങ്കോണിപ്പന്‍ ആലോചന.
തനിക്ക് രണ്ടു പേരുണ്ടെന്ന്. മോണിക്കക്കും മറ്റുള്ളവര്‍ക്കും ആ കാര്യം അറിയില്ലെന്നും.
ആ രണ്ടു പേരുകളും അയാള്‍ ഓര്‍മിച്ചു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സഖാക്കള്‍ തൗഫീഖ് എന്നോ തൗ എന്നു മാത്രമോ അയാളെ വിളിച്ചു. വളരെ കുറച്ചു പേര്‍ക്കു മാത്രമേ അയാളുടെ ശരിയായ പേര്- അബ്ദുല്‍ മാലിക്ക്- അറിയുമായിരുന്നുള്ളൂ.
പാര്‍ട്ടി ചെയര്‍മാന്‍ ഒരിക്കലൊരു സംഭാഷണ വേളയില്‍ ആ പേര് മറന്നു. ചെയര്‍മാന്‍ അത് ഓര്‍ത്തെടുക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടു.
അബ്ദുല്‍ റസൂല്‍ എന്നൊക്കെ പറഞ്ഞു നോക്കി.

തുടക്കത്തില്‍ തൗഫീഖ് എന്ന പേര് അയാള്‍ക്ക് ഇഷ്ടമായിരുന്നില്ല.
എന്നാല്‍ ജീവിതം അയാളില്‍ ആ പേരു തന്നെ ഉറപ്പിച്ചു.
അടുപ്പമുള്ളവരില്‍ അയാള്‍ താമസിച്ചിരുന്ന തെരുവിലെ പരിചയക്കാരായ ചില കടക്കാരൊഴിച്ച് വര്‍ഷങ്ങളായി ആരും അയാളെ അബ്ദുല്‍ മാലിക്ക് എന്ന പേര് വിളിച്ചിരുന്നില്ല. അയാള്‍ക്ക് പാര്‍ട്ടി ഏല്‍പ്പിച്ചിരുന്ന രഹസ്യപ്രവര്‍ത്തനങ്ങളല്ലാതെ അച്ഛനോ അമ്മയോ സുഹൃത്തുക്കളോ ഒന്നുമുണ്ടായിരുന്നില്ല. സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ എന്നിവരുമായി കലര്‍ന്നുള്ള ജീവിതം അയാള്‍ക്കുണ്ടായിരുന്നില്ല, അല്ലെങ്കില്‍ അങ്ങിനെ ഒന്നിനെ അയാള്‍ പ്രോല്‍സാഹിപ്പിച്ചിരുന്നില്ല. സഖാക്കള്‍ക്കു വേണ്ടി ജീവന്‍ കളയാന്‍ പോലും അയാള്‍ക്ക് മടിയുണ്ടായിരുന്നില്ല താനും. പക്ഷെ അവര്‍ തന്നെ സുഹൃത്തായി കാണുന്നുണ്ടോ എന്ന കാര്യത്തില്‍ അയാള്‍ക്ക് ഉറപ്പൊന്നുമുണ്ടായിരുന്നില്ല. വിറക്കുകയും ഞെരുക്കുകയും ചെയ്യുന്ന മുറികളില്‍ വെച്ചാണ് സഖാക്കളെ അയാള്‍ ഇടക്കിടെ കണ്ടിരുന്നത്. തന്നെ പാര്‍ട്ടിയിലേക്ക് റിക്രൂട്ട് ചെയ്തയാളായിരുന്നു അയാളുടെ ഏക സുഹൃത്ത്. അയാളാകട്ടെ ഒരു റോഡപകടത്തില്‍ കൊല്ലപ്പെട്ടു, അതെപ്പോഴും അങ്ങിനെയാണ്, റോഡപകടങ്ങളിലാണ് സഖാക്കള്‍ മരിക്കുന്നത്!.

മരണത്തെ അയാള്‍ ഒട്ടും ഭയപ്പെട്ടിരുന്നില്ല.
എന്നാല്‍ താന്‍ വിസ്മൃതനാകും എന്നതിനെ അങ്ങേയറ്റം ഭയപ്പെടുകയും ചെയ്തു. തനിക്ക് പ്രശസ്തി വേണമെന്ന് അയാള്‍ കരുതിയില്ല. എന്നാല്‍ തന്നെക്കുറിച്ചുള്ള ഓര്‍മ്മ ദീര്