Wednesday, 29 March 2023

കഥ


Text Formatted
ootha-malayalam-story-title---ഊത്ത-മലയാളം-കഥ
ചിത്രീകരണം: ദേവപ്രകാശ്​
Text Formatted

ഴിഞ്ഞേനു മുമ്പത്തെ പാതിരാ കുര്‍ബാനേടെ സമയത്ത് അടുക്കളെടെ മൂലക്ക് പാത്തുവെച്ച കള്ളപ്പോം കറീം കട്ടു തിന്നാന്‍ കേറി മൊസൈക്കിലെ പട്ടിമൂത്രത്തില്‍ തലയടിച്ചു തെന്നി വീണേപ്പിന്നെ, ദിവസോം നാലും അഞ്ചും തവണ തിരിഞ്ഞും മറിഞ്ഞും കിടന്ന് തൂറി ഭിത്തിയേലും കട്ടിലേലും തോണ്ടി തേച്ചു വെക്കുന്ന തന്തേടെ കറുത്ത തീട്ടക്കഷങ്ങളെല്ലാം കൂടെ വടിച്ചു കൂട്ടിയിട്ടത് അമ്പത് പൈസടെ ചന്ത ക്കവറില്‍ മുറുക്കി കൂട്ടിക്കെട്ടിയിട്ടും ,കൈ അര മീറ്റര്‍ നീളത്തിലോട്ട് നീട്ടി പിടിച്ചിട്ടും പുറത്തോട്ട് തള്ളി കേറി വരുന്ന വാസന, കൈതക്കാട്ടിലേക്കുള്ള നടത്തത്തില്‍ കുരിയാപ്പിയുടെ ചുണ്ടിനെ മേലോട്ട് ചുരുട്ടാനും ശ്വാസം പത്തു സെക്കന്‍ഡ് വെച്ച് തടഞ്ഞ് പിടിച്ച് നെറ്റി ചുളിക്കാനും പ്രേരിപ്പിച്ചു.

കോളാമ്പിയും പിടിച്ച് അഞ്ചു മാസ വളര്‍ച്ചയെത്തിയ വയറിനെ മറയ്ക്കുന്ന ഒറ്റക്കളര്‍ നൈറ്റിടെ മടി കുത്തിക്കയറ്റി പിറകെ പിടിച്ച് ലൂസിയെ കണ്ടപ്പോ, ഞായറാഴ്ച അയലോക്കത്തെ ജോസിന്റെ കശുമാവിന്‍ തോട്ടം കടന്നുള്ള അരക്കിലോമീറ്റര്‍ പള്ളിപ്പോക്ക് വിട്ടാലൊന്നിച്ച് ഒള്ളരു നടത്തം തുണി കളയാനുള്ള പോക്കാണെന്ന് കുരിയാപ്പിക്കൊരു വെളിപാട് വന്നു. ഇത് പ്രത്യുതാ തങ്ങളുടെ ദാമ്പത്യത്തിന്റെ ദൈര്‍ഘ്യത്തിനും കൊളസ്‌ട്രോളിന്റെ മോചനത്തിനും കാരണമാക്കട്ടെ എന്നയാളാഗ്രഹിച്ചത് ആത്മാര്‍ഥമായിട്ടു തന്നെയായിരുന്നു.

പിന്തിരിഞ്ഞ് നോക്കി  ‘ലൂസിയെ എന്നാവൂപ്പ തീട്ടമാടി, ഇത് നാറിട്ടും പാടില്ലല്ലോ'യെന്ന് കൊതുകുകടി കൊണ്ടേച്ചും പറഞ്ഞപ്പോ അവള്‍ക്കതിലെ തീട്ടചൊവ അല്ലാതെ റോമാന്റിസിസം പിടികിട്ടിയില്ല.

അരിഷ്ടത്തിന്റെ വീര്യമോ മനുഷ്യന്റെ പ്രായമോ മറ്റോ ചേര്‍ത്തൊരു മറുപടി വേണ്ടിടത്ത് ‘തീട്ടത്തിന് ഗുണമേന്മ ഉള്ളത്, തീരെ കൊള്ളാത്തത് എന്ന വേര്‍തിരിവ് വല്ലോം ഒണ്ടോ മനുഷനേ' എന്ന മറുചോദ്യം അയാളെ കൊണ്ട് പിന്നീടൊന്നും മിണ്ടാന്‍ തോന്നിപ്പിച്ചില്ല.

ചെമ്പ് പൊട്ടിച്ചു പുറത്തു ചാടാന്‍ കാത്തിരുന്ന മണം ലൂസിയുടെ നെറ്റിയിലെ വട്ട മറുകിലെ പൂച്ച രോമങ്ങളില്‍ വരെ നേരിയ ചലനങ്ങള്‍ ഉണ്ടാക്കി .അപ്പന്‍ തുപ്പി നിറച്ച കോളാമ്പി കൈതകാട്ടിലേക്ക് കമഴ്​ത്തുമ്പോ കഫക്കട്ടകള്‍ ഉളുംമ്പ് നാറ്റിച്ചു വേനക്ക് സിമന്റു തറേല്‍ ഉണക്കാന്‍ ഇട്ടിരുന്ന കൊക്കോ കുരുക്കളുടെ ഓര്‍മയെയാണ് ലൂസിയുടെ തലച്ചോറിലേക്ക് തിരികെ കൊണ്ടുവന്നത്.

സംശയ ഭാവത്തില്‍ അല്പ ദൂരം വന്ന് എത്തി നോക്കിയ പൂച്ചയും ടോപ്പ് ആംഗിളില്‍ കുറുകെ പറന്ന രണ്ടു കാക്കകളും കോളാമ്പിയുടെ തല വെട്ടം കണ്ടപ്പഴേ വേറ