Tuesday, 19 October 2021

നോവല്‍


Text Formatted
naithikamandalam-story-title
Image Full Width
Image Caption
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
Text Formatted

 

അധ്യായം നാല്: ചര്‍ക്ക നൂല്‍

I am writing this song
From the pain of women raped before their men,
From the agony of the people’s heroes
Tied to the trees and shot

- HRK Telugu poet

സുമയ്ക്കിത് രണ്ടാം ജന്മമാണ്.
സുമയുടെ കഥ വിശദാംശങ്ങള്‍ സഹിതം അവള്‍ ഒരാളോടു മാത്രമേ പറഞ്ഞിട്ടുള്ളൂ. കോമ്രേഡ് വറുഗീസിനോട്.
ഒരിക്കലും തിരിച്ചുവരുമെന്നു കരുതിയതല്ല.
പഠനത്തില്‍ മിടുക്കിയായിരുന്ന അവള്‍ മംഗലാപുരത്ത് എം.ബി.ബി.എസിനു ചേര്‍ന്നു. കൊലുന്നനെയുള്ള സുന്ദരിയായ ചുറുചുറുക്കുള്ള പെണ്‍കുട്ടി കാണുന്നവര്‍ക്കൊക്കെ ആകര്‍ഷകമായി. അവളുടെ മിടുക്കിനാല്‍ പലരും സുഹൃത്തുക്കളായി. ഉയര്‍ന്ന അക്കാദമിക് പെര്‍ഫോര്‍മന്‍സ്. അധ്യാപകര്‍ അവളില്‍ മികച്ചൊരു ഡോക്ടറെ കണ്ടു.

മഹാമണ്ഡലം വെബ്‌സൈറ്റില്‍ അവളുടെ പ്രതികരണങ്ങള്‍ കണ്ടവര്‍ പലരും അവളുടെ കാഴ്ച്ചപ്പാടില്‍ ആവേശംകൊണ്ടു. ഗ്രാമത്തിന്റെ വിശാലതയെക്കുറിച്ച് അവള്‍ പലപ്പോഴായി എഴുതി. ഓരോ ഗ്രാമത്തെയും ദത്തെടുത്തുകൊണ്ടു മാത്രമേ ഇന്ത്യ സ്വരാജ്യമാവുകയുള്ളൂ എന്നവള്‍ കരുതി. ഇന്ത്യയിലെ ഓരോ സ്വകാര്യകമ്പനിക്കും ഓരോ ഗ്രാമം സ്വയം പൂര്‍ണമാക്കാനുള്ള ഉത്തരവാദിത്തമേല്‍പ്പിക്കണം. അത് വിലയിരുത്താന്‍ ജനസഭകള്‍ വേണം. കമ്പനികളുടേയും കോര്‍പ്പറേറ്റുകളുടേയും ലിസ്റ്റ് അവള്‍ മഹാമണ്ഡലത്തിലിട്ടു. സജീവമായ പ്രതികരണമായിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകള്‍ നയപരമായി പരിഹരിക്കാമെങ്കില്‍ അതൊരു നല്ല നിര്‍ദ്ദേശമായി സ്വീകരിക്കപ്പെട്ടു. സുമയെ ഏവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത് അങ്ങനെയാണ്.

അവള്‍ പിന്നീടും പല ആശയങ്ങള്‍ മുന്നോട്ടുവച്ചു. മഹാമണ്ഡലത്തിന്റെ വാര്‍ഷികത്തിലെ കോര്‍ അജണ്ടയിലെ പൊതു വിഷയങ്ങളിലൊന്ന് സുമയുടെ ഗ്രാമപദ്ധതിയായിരുന്നു. ‘രാജ്യത്തെക്കുറിച്ച് സ്വപ്നം കാണാന്‍ കഴിയുന്ന പെണ്‍കുട്ടി’ എന്നവള്‍ വാഴ്ത്തപ്പെട്ടിരുന്നു.

ആരും വിശ്വസിച്ചില്ല. എട്ടുപേരാല്‍ ക്രൂരമായി