Thursday, 21 October 2021

കവി വായന


Text Formatted

പെണ്ണും പൗരിയും

ഒന്നുകില്‍ കാല്‍പനിക ഏകാകിനിയുടെ വിങ്ങലുകളായി, അല്ലെങ്കില്‍ അന്യവല്‍കൃതയായ ഒരുവളുടെ പ്രതിഷേധമായി സ്ത്രീകവിതയുടെ ഭാഷ നിലകൊണ്ടു. ഈ രണ്ടു നിലകളോടുമുളള വ്യക്തമായ അകലമാണ് ആശാലതയുടെ ആഖ്യാനഭാഷയെ വേറിട്ടതാക്കുന്നത്. 

Image Full Width
Image Caption
ആശാലത
Text Formatted

മൂന്നു ദശാബ്ദങ്ങളായി പല മട്ടില്‍ കവിതയില്‍ പെരുമാറുന്ന ഒരാളെ ഒട്ടാകെ വായിച്ചു തയ്യാറാക്കിയ ഒന്നല്ല ഈ ലേഖനം എന്നാദ്യമേ പറയട്ടെ. 90-കള്‍ക്കു ശേഷം രൂപപ്പെട്ട മലയാളത്തിലെ സ്ത്രീകവിതയുടെ പാരമ്പര്യത്തോട്, രാഷ്ട്രീയത്തോട് സദാ സംവാദസന്നദ്ധമായ ഒരിടത്തു നിന്നാണ് ആശാലതയുടെ വരവ്. സ്വയം മറന്നു നടക്കല്ലേയെന്നും മയങ്ങിവീഴരുതെന്നും കരുതല്‍ക്കാവലായി, ഖരമായ വാക്കുകളിലൂന്നി നല്ലൊരു ദൂരം നടന്നു കഴിഞ്ഞ ഒരു എഴുത്തുകാരിയുടെ വ്യതിരിക്തതകളെ സമകാലികമായി നിര്‍വചിക്കാന്‍ എളുപ്പമല്ല. എന്നാല്‍ അതിനെ അവഗണിക്കുന്നത് പലപ്പോഴും എഴുത്തില്‍ അവര്‍ ഏറെയായി നേരിടുന്ന തമസ്‌കരണത്തെ ഫലത്തില്‍ ന്യായീകരിക്കലായി മാറുകയും ചെയ്യും.

സുഗതകുമാരിയിലൂടെ ഒ.വി. ഉഷ, ലളിത ലെനിന്‍, വിജയലക്ഷ്മി മുതലായവരിലേക്കു പടര്‍ന്നു കിടക്കുന്ന ആത്മപ്രതിഫലനാത്മകമായ വൈകാരികകവിത ഒരു സവിശേഷമായ ആഖ്യാനകേന്ദ്രത്തെ മലയാള കവിതയില്‍ നിര്‍മിച്ചെടുത്തിട്ടുണ്ട്.

കടല്‍പ്പച്ച എന്ന ആദ്യസമാഹാരത്തില്‍ നിന്ന്​ എല്ലാ ഉടുപ്പും അഴിക്കുമ്പോള്‍ എന്ന രണ്ടാം സമാഹാരത്തിലേക്ക് എത്തുമ്പോള്‍ മലയാളകവിതയില്‍ ഒരു ഡിജിറ്റല്‍ യുഗം വളരെ സജീവമായിക്കഴിഞ്ഞിരുന്നു. മുഖ്യധാരാ അച്ചടിമാസികകളില്‍ പുതുകവികള്‍ക്ക്​ പരമ്പരാഗത കവികളേക്കാള്‍ പ്രാധാന്യമേറി. ഡിജിറ്റല്‍ പ്രതലത്തില്‍ കവിതയെന്ന പോലെ കാവ്യചര്‍ച്ചകളും ഗണ്യമായ ഇടം നേടി. കവിതാബ്ലോഗുകളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ഫേസ്ബുക്ക് പോലുള്ളവയിലെ കവിതാഗ്രൂപ്പുകളും എല്ലാം ചേര്‍ന്ന് കവിതയെ വിശേഷപരിഗണനയോടെ പരിചരിച്ച ഇക്കാലത്തും ആശാലതയുടെ ഒറ്റവഴിനടത്തം അദൃശ്യപ്പെട്ടുകിടന്നു. ആധുനികകവിതയുടെ പുഷ്‌കലകാലത്ത് സ്ത്രീകവിതയുടെ ആദ്യസ്വരങ്ങളായി പ്രത്യക്ഷപ്പെട്ടവരില്‍ നിന്നുള്ള തുടര്‍ച്ചകളേക്കാള്‍ ഇടര്‍ച്ചകളാണ് എന്നതിനാല്‍ തന്നെ ഈ കവിത ഫലത്തില്‍ കാവ്യപഠനങ്ങളിലെ വെറും പട്ടികപ്പേരുകളിലൊന്നായി സാമാന്യവല്‍ക്കരിക്കപ്പെട്ടു. പലപ്പോഴും പ്രധാനപ്പെട്ട നിരൂപകരുടെ പട്ടികയില്‍ നിന്നു പോലും പുറത്തായി. ഇതെല്ലാം ചേര്‍ന്നാണ് ഒരു കവിയുടെ അനന്യതയെ, സ്വന്തം നിയോജകമണ്ഡലത്തെ ഒരു പക്ഷേ രൂപപ്