Tuesday, 19 October 2021

സംവാദത്തിന്റെ ഐഡിയോളജി


Text Formatted

അന്ന് എ.കെ. ജി സെന്റര്‍ ഒരു പാര്‍ട്ടി ഓഫീസായിരുന്നില്ല

ഏതൊരു പ്രത്യയശാസ്ത്രവും വളരുന്നത് അതിന്റെ വിമര്‍ശകരിലൂടെയും തളരുന്നത് അതിന്റെ ആരാധകരിലൂടെയുമാണ്. 

Image Full Width
Image Caption
എം. കുഞ്ഞാമൻ / ഫോട്ടോ : ധനൂജ്
Text Formatted

സംവാദങ്ങളുടെ അടിസ്ഥാനം, നമ്മുടെ ജീവിതാനുഭവങ്ങളും വായിച്ചും ചിന്തിച്ചുമുള്ള അനുഭവങ്ങളുമാണ്. ഇവ സമ്മേളിക്കുകയാണ് സംവാദത്തിലൂടെ ചെയ്യുന്നത്. സംവാദങ്ങളില്‍ പ്രകടിപ്പിക്കപ്പെടുന്ന ആശയഗതികള്‍ക്ക് പ്രയോഗതലത്തില്‍ എത്ര പ്രസക്തയും പ്രാധാന്യവുമുണ്ട്? നവമാധ്യമങ്ങളിലടക്കം ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ എത്രത്തോളം വിപ്ലവകരമാണ്? 
വിപ്ലവ ചിന്തകളും ആശയങ്ങളും ശക്തമായി ഉരുത്തിരിഞ്ഞത് ആധുനിക സാങ്കേതിക വിദ്യയുടെ വികാസത്തിനും മുമ്പാണ്. ഇപ്പോള്‍, വിപ്ലവകരവും നവീനവുമായ ആശയങ്ങള്‍ കുറവാണ്. സംവാദങ്ങളില്‍നിന്നും ചര്‍ച്ചകളില്‍നിന്നും ഒരു പുതിയ രാഷ്ട്രീയം രൂപപ്പെട്ടുവരുന്നതായി കാണുന്നില്ല. ഇതിന് പ്രധാന കാരണം, നയം രൂപീകരിക്കുന്നത് എപ്പോഴും സമ്പന്നരാണ് എന്നതാണ്. ഇപ്പോള്‍ പോലും നയരൂപീകരണ രംഗത്ത് ദരിദ്രര്‍ക്ക്, മര്‍ദ്ദിതര്‍ക്ക്, ചൂഷിതര്‍ക്ക് വേണ്ടത്ര പ്രാധാന്യമോ പ്രസക്തിയോ കിട്ടിയെന്ന് പറയാനാകില്ല. അവര്‍ക്കുവേണ്ടി ചിന്തിക്കുന്നത് മറ്റുള്ളവരാണ്. സംവാദത്തിന്റെ പ്ലാറ്റുഫോമുകള്‍ വിപുലമായി എന്ന് പറയുമ്പോഴും അടിസ്ഥാനകാര്യങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്.

അന്ന്​ എ.കെ.ജി സെൻററിൽ നടന്നിരുന്ന അക്കാദമിക ചര്‍ച്ചകളില്‍ പാര്‍ട്ടി കാര്യങ്ങള്‍ പ്രതിഫലിച്ചിരുന്നില്ല. അസഹിഷ്ണുത ഉണ്ടായിരുന്നില്ല. ആശയത്തെ ആശയം കൊണ്ടുതന്നെ നേരിടണം എന്നൊരു സന്ദേശം എനിക്ക് അവിടെനിന്നാണ് കിട്ടിയത്.

എ.കെ.ജി സെന്റര്‍ എന്ന സംവാദകേന്ദ്രം

കേരള യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായി തിരുവനന്തപുരത്ത് കഴിയുന്ന കാലം ഞാന്‍ ഓര്‍ക്കുകയാണ്. അക്കാലത്ത് ഞാന്‍ എ.കെ.ജി സെന്റര്‍ എന്ന യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുകയും കേരള യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുകയുമായിരുന്നുവെന്ന് മുമ്പ് എഴുതിയിട്ടുണ്ട്. അത് വളരെ ആത്മാര്‍ഥമായി പറഞ്ഞ കാര്യമാണ്. 
അന്ന് എ.കെ.ജി സെന്റര്‍ ഒരു പാര്‍ട്ടി ഓഫീസായല്ല പരിഗണിക്കപ്പെട്ടിരുന്നത്, അതൊരു റിസര്‍ച്ച് സെന്ററായിരുന്നു. അവിടെ പ്രഗല്‍ഭരായ പണ്ഡിതന്മാരും ചിന്തകരും വരും. അത്തരം ചര്‍ച്ചയില്‍ പങ്കെടുക്കുക എന്നത് എന്നെ സംബന്ധിച്ച് പഠിക്കാനുള്ള അവസരമായിരുന്നു. ഓരോ കാര്യങ്ങളെയും വിശകലനാത്മകമായും വി