Tuesday, 19 October 2021

ആത്മകഥ


Text Formatted

എന്റെ കഥ- 19

എന്റെ ഹൃദയം അത്തിപ്പഴം;
അവര്‍ മുതലത്താന്മാര്‍ക്ക് പ്രേമം

എന്നെ സ്‌നേഹിച്ച കോന്തന്‍മാര്‍ക്കൊന്നും എന്റെ സ്‌നേഹം മനസ്സിലായില്ല. ആത്മാവിലും ഹൃദയത്തിലും ഉടലിലും ഞാന്‍ യഥാര്‍ത്ഥമായി പ്രേമിക്കുന്ന ആ ഒരുവനുവേണ്ടി മുറിവാകുവാന്‍ ആഗ്രഹിച്ചു. 

Image Full Width
Image Caption
ഇന്ദുമേനോന്‍
Text Formatted

ന്റെ പ്രേമം, എന്റെ വിനാശകാരിയായ പ്രേമം. 
മുറിവുകള്‍ക്കുമീതെ മുറിവും വേദനകള്‍ക്കുമീതെ വേദനയും ഉടലിലാണ്ട് ആത്മാവില്‍ വിനാശകാരിയായി കുടി കൊണ്ട പ്രേമപെണ്‍ചോദന. പരിണാമപരെ അളന്നാല്‍ ഞാനെന്നവള്‍ ശരാശരിപ്പെണ്ണാണ്. ഇണയ്‌ക്കൊപ്പം കുട്ടികളെയും കൂട്ടി ശാന്തമായി ജീവിക്കണമെന്നാഗ്രഹിക്കുന്നവള്‍.

പുരുഷനില്ലെങ്കില്‍ ഒരു തേങ്ങയുമില്ലെന്നു ശരിയ്ക്കും മനസ്സിലാക്കിയ ശേഷവും ഞാന്‍ ഇണകളുടെ സ്‌നേഹത്തില്‍ അഥവാ പ്രേമത്തില്‍ വിശ്വസിച്ചു.

മുറിവുകള്‍ക്കും പ്രാണസങ്കടത്തിനും വേണ്ടി ആത്മാവ് കുതികൊണ്ടപ്പോള്‍, വേദനിച്ചും ചോരയൊലിച്ചും മതിയാകാതെ ഹൃദയം ആസക്തിയോടെ കേണപ്പോള്‍ ഞാന്‍ പ്രേമത്തെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിച്ചു.

ദാമ്പത്യത്തില്‍ തോറ്റുപോയ ഒരു സ്ത്രീയ്ക്ക് എന്തുകൊണ്ട് വീണ്ടും പ്രേമിച്ചുകൂടാ? എന്തുകൊണ്ട് ആരെയെങ്കിലും പ്രേമിച്ച് എന്റെ പ്രേമത്തിന്റെ കയങ്ങളില്‍ തള്ളിയിട്ട് കൊന്നുകൂടാ.?

നിരാസത്തിന്റെ ചതവുകള്‍ എന്നെ അശരണയായ സ്ത്രീയാക്കി. 
നിലവിളിക്കുന്നവളും മുറിവു പറ്റിയവളും ചോരയൊഴുകിയവളുമാക്കി.

എന്നെ സ്‌നേഹിച്ച കോന്തന്‍മാര്‍ക്കൊന്നും എന്റെ സ്‌നേഹം മനസ്സിലായില്ല.
ഞാന്‍ ആത്മാവിലെ മുറിവുകള്‍ക്കുവേണ്ടി ആസക്തിയോടെ ഉഴന്നു. ആത്മാവിലും ഹൃദയത്തിലും ഉടലിലും ഞാന്‍ യഥാര്‍ത്ഥമായി പ്രേമിക്കുന്ന ആ ഒരുവനുവേണ്ടി മുറിവാകുവാന്‍ ആഗ്രഹിച്ചു. 

ഞാന്‍ അമ്മുവിനെ വിളിച്ചു. ഞാന്‍ സ്റ്റെഫിയെ വിളിച്ചു. ഞാന്‍ കുഞ്ഞുവിനെ വിളിച്ചു. ഞാന്‍ നവ്യയെ വിളിച്ചു; പ്രേമിയ്ക്കാനും പ്രേമിക്കപ്പെടാനുമുള്ള എന്റെ പദ്ധതിയെക്കുറിച്ചു പ്രഖ്യാപിച്ചു.
ഒരിടത്ത് മനസ്സ് ഭീഷണമായി. സമാധാനത്തെ തകര്‍ത്ത് പ്രേമിയ്ക്കാനുള്ള തീരുമാനങ്ങള്‍ എടുക്കരുതെന്ന് എന്നോടു തന്നെ ഞാന്‍ സ്വയം ജാഗ്രത്തായി. ഞാനൊരു കലഹിണിയായി മാറിയിരുന്നു. ജീവിതത്തില്‍ സംഭവിക്കുന്ന അടികള്‍ എന്റെ ദുര്‍ബലഭാഗങ്ങളെ തഴമ്പിപ്പിച്ചു. പ്രേമത്തിന്റെ വേരുകള്‍ അറുന്നുപോയി. അങ്ങനെയൊന്നു ഹൃദയത്തിലുണ്ട