Monday, 18 October 2021

Reading a Poet


Text Formatted

കടലിനും മത്സ്യത്തിനും രണ്ട് വാക്കുകള്‍ ഉണ്ടെന്ന് കുട്ടികള്‍ക്കറിയില്ല

നിശ്ശബ്ദതയിലേക്ക് മുങ്ങിപ്പോകുമായിരുന്ന ഒരു കവിയേയും കവിതയേയും വീണ്ടെടുക്കുന്ന പുസ്തകമാണിത്. നാളെ കൂടുതല്‍ കൂടുതല്‍ വായിക്കപ്പെടുന്ന പുസ്തകം- ഗോപാല്‍ ഹൊണ്ണാല്‍ഗരൈ എന്ന കവിയെയും കവിതകളെയും വായിക്കുന്നു

Image Full Width
Image Caption
പി.എന്‍. ഗോപീകൃഷ്ണന്‍
Text Formatted

ഗോപാല്‍ ഹൊണ്ണാല്‍ഗെരെയുടെ കവിതാസമാഹാരമാണ് കൈയ്യില്‍. The Collected Poems of Gopal Honnalgere. ഈ സമാഹാരത്തിന്റെ പിന്നിലുള്ള മലയാളി ബന്ധം ആദ്യമേ വ്യക്തമാക്കട്ടെ. ഇത് ഒരു ആമുഖക്കുറിപ്പോടെ  എഡിറ്റ് ചെയ്തത് മലയാള കവി കെ.എ.ജയശീലന്‍ ആണ്. "ഗോപാലിനെ ഓര്‍ക്കുമ്പോള്‍' എന്ന പിന്‍കുറിപ്പെഴുതിയത് വിമര്‍ശകനും കവിയുമായ ഡോ. ഇ.വി.രാമകൃഷ്ണന്‍. പുറംചട്ടയിലെ മൂന്ന് അഭിപ്രായപ്രകടനങ്ങളില്‍ ഒന്ന് കവി കെ. സച്ചിദാനന്ദന്റേതാണ്.

ഇനി പുതുതായൊന്നും വാഗ്ദാനം ചെയ്യാനില്ലാത്തപോലെ ഈ പുസ്തകം കൈയ്യിലിരിക്കുന്നു. കാരണം ഗോപാല്‍ 2003ല്‍ മരിച്ചുപോയി. കവിത കൊണ്ട് ഒരു ജീവിതനേട്ടവും ആര്‍ജ്ജിക്കാതെ. ബംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള "ജ്ഞാനാശ്രമ' എന്ന് പേരുള്ള വൃദ്ധസദനത്തിലായിരുന്നു, അയാളുടെ അവസാനദിവസങ്ങള്‍. ഒരു പക്ഷെ, അങ്ങനെ പറഞ്ഞു കൂടാ. ആധുനിക മരണങ്ങള്‍ ഭൂരിഭാഗവും സംഭവിക്കുന്നത് ആശുപത്രികളില്‍ വെച്ചാകയാല്‍, നാം കുറേക്കൂടി വസ്തുനിഷ്ഠരാകുകയാണെങ്കില്‍, ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പേരറിയാത്ത, പേരില്ലാത്ത, ഒരു അക്കം കൊണ്ട് സ്വയം അടയാളപ്പെടുത്തിയ ഒരു മുറിയില്‍ വെച്ചാണ് ഗോപാല്‍ മരിച്ചത്. നിസ്വനായി. ബന്ധുക്കളുടെ കരുണയുടെ കിടക്കയില്‍ കിടന്ന്.

gopal

ഗോപാലിനെ തൊണ്ണൂറുകളുടെ രണ്ടാം പകുതിമുതല്‍ എനിക്കറിയാമായിരുന്നു. നേരിട്ടല്ല. കവി ജയശീലന്‍ വഴി. അക്കാലത്ത് CIEFL ല്‍ ( Central Institute of