Monday, 18 October 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

സ്​പീഡ്​, ജീവിതത്തില്‍ നിന്ന് ഒരു മൂന്നാം ക്ലാസുകാരന്‍ കണ്ടെടുത്ത വാക്ക്

അറിവ് നിര്‍മാണം തന്നെയാണ് നാം ഓരോരുത്തരും ഓരോ പഠനത്തിന്റെയും ഭാഗമായി ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. അത് എന്താണെന്ന് എന്നെ പഠിപ്പിച്ചത് എന്റെ ക്ലാസ്മുറിയാണ്, എന്റെ കുട്ടികളില്‍ നിന്നാണ്  ആ അറിവ് ഞാന്‍ നിര്‍മിച്ചെടുത്തത്. 

Image Full Width
Image Caption
ചിത്രങ്ങള്‍ ; മുഹമ്മദ് ഹനാന്‍
Text Formatted

ധ്യാപകന്‍ എന്ന നിലയില്‍ എന്നെ വിദ്യാഭ്യാസത്തിന്റെ രീതിശാസ്ത്രം പഠിപ്പിച്ച ഒരു ക്ലാസ്​മുറി അനുഭവമാണ് പറയാന്‍ ശ്രമിക്കുന്നത്. അധ്യാപകനെന്ന  നിലയില്‍ കാര്യമായ അനുഭവങ്ങള്‍ ഒന്നുമുള്ള ആളല്ല  ഞാന്‍!  ഒരു  നല്ല അധ്യാപകനാണെന്ന് ഇതുവരെ തോന്നിയിട്ടുമില്ല. 1994 - 1996 കാലത്ത് പാലക്കാട് ജില്ലയിലെ ചില സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ താല്‍ക്കാലിക അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. 1996 ലെ പാഠ്യപദ്ധതി പരിഷ്‌കരണ (ഡി.പി.ഇ.പി വിവാദം) കാലത്തും അതിനുമുന്‍പും കുട്ടികളെ പഠിപ്പിക്കുന്നതിന് അവസരം ലഭിച്ചിട്ടുണ്ട്. അത് വലിയൊരു തിരിച്ചറിവായിരുന്നു. രണ്ടു കാലത്തെയും പാഠ്യപദ്ധതി / ബോധന- പഠനാനുഭവങ്ങള്‍ മനസ്സിലാക്കാന്‍ അതുവഴി കഴിഞ്ഞിട്ടുണ്ട്. 
1997- 98 കാലത്തുണ്ടായ ഒരു വിടവിനുശേഷം, 1999 ലാണ് ഞാന്‍ സ്ഥിരാധ്യാപകനായി  നാട്ടിലെ ഒരു എയിഡഡ് പ്രൈമറി സ്‌കൂളില്‍ ജോലിക്ക് കയറുന്നത്. പിന്നീട് പി.എസ്.സി. വഴി സര്‍ക്കാര്‍ ജോലി ലഭിച്ചെങ്കിലും നാട്ടിലെ വിദ്യാലയത്തില്‍തന്നെ തുടരുകയായിരുന്നു. 

ക്ലാസ് മുറിയില്‍ കുട്ടികള്‍ക്കിടയില്‍നിന്ന് "പെഡഗോജി’യുടെ സിദ്ധാന്തവും രീതീശസ്ത്രവും പഠിക്കേണ്ടിവന്ന അവസ്ഥയെ കുറിച്ച് ഇന്നോര്‍ക്കുമ്പോള്‍ അഭിമാനമാണ് തോന്നുന്നത്. 

കുട്ടികളുടെ വിദ്യാഭ്യാസം, കരിക്കുലം, സിലബസ്, പാഠപുസ്തകങ്ങള്‍, ടീച്ചര്‍ ടെക്സ്റ്റുകള്‍, ക്ലാസ്മുറി പ്രവര്‍ത്തനങ്ങള്‍ ഇവയെ കുറിച്ചെല്ലാം പ്രത്യേക താല്‍പര്യമുണ്ടായിരുന്ന ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകനെന്ന നിലയിലാണ് ഞാന്‍ അധ്യാപകവൃത്തിയിലേക്ക് കടന്നുവരുന്നത്. ജോലിക്ക് കയറി ആദ്യവര്‍ഷങ്ങളില്‍ തന്നെ  അധ്യാപക പരിശീലനം അടക്കമുള്ള കാര്യങ്ങളില്‍ ഇടപെടാന്‍ അവസരം ലഭിച്ചു. 2005-ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ (National Curriculum Frame Work - NCF 2005) തുടര്‍ച്ചയായി 2007ലുണ്ടായ കേരള പാഠ്യപദ്ധതി ചട്ടക്കൂട്