Wednesday, 29 March 2023

ഒരു കെമിസ്​റ്റിന്റെ അനുഭവക്കുറിപ്പ്​- മൂന്ന്​


Text Formatted

ആവർത്തനപ്പട്ടികയിലെ ജീവിതം

സള്‍ഫ്യൂറിക്ക് ആസിഡ് പ്ലാന്റിലേക്ക്

എം.കെ.കെ. നായര്‍ എന്ന പ്രതിഭയുടെ സാന്നിദ്ധ്യം അന്നുമാത്രമല്ല, ഇന്നും നിറഞ്ഞുനില്‍ക്കുന്നു. എം.കെ.കെയെ  ഒരു നിമിഷമെങ്കിലും ഓര്‍മിക്കാതെ ഫാക്ട് ടൗണ്‍ഷിപ്പിലൂടെ കടന്നുപോവാന്‍ ആര്‍ക്കുമാവില്ല. 

Image Full Width
Image Caption
ചിത്രീകരണം: പ്രദീപ് പുരുഷോത്തമന്‍
Text Formatted

ല്ലാവരും ആവേശത്തോടെ ചേര്‍ന്നു പണിയെടുത്തപ്പോള്‍ ഹാളിനെ വാസയോഗ്യമാക്കാനായി. മൊത്തം അടിച്ചുവാരി. മാറാലയും പൊടിയും നീക്കി. കത്താതെ കിടന്ന ട്യൂബുകളൊക്കെ കത്തിച്ചു. എല്ലാ കട്ടിലുകളും മേശകളും വൃത്തിയാക്കി നേരെ പിടിച്ചിട്ട് കിടക്കാവുന്ന പരുവത്തിലാക്കി. പണിയെല്ലാം കഴിഞ്ഞപ്പോള്‍ സെന്‍ട്രല്‍ ഹാള്‍ അടിപൊളിയായി! ഡോര്‍മിറ്ററിയിലെ ആദ്യദിവസം! പിറ്റേന്ന്  രാവിലെ എട്ടുമണിക്ക് ട്രെയിനിങ് സ്‌കൂളിലെത്തി. അന്ന് ഫിസിക്‌സ് ബിരുദധാരികള്‍ കുറേപ്പേര്‍ "ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്' ട്രെയിനിയായി ജോയിന്‍ ചെയ്തു. അവരില്‍ കൊല്ലം എസ്.എന്‍ കോളേജില്‍ സഹപാഠിയായിരുന്ന ഇടവാക്കാരന്‍ ശ്രീകുമാറിനെ കണ്ടപ്പോള്‍ വളരെ സന്തോഷമായി. അവര്‍ക്ക് സി.ഐ.എസ്.എഫ് ക്യാമ്പിനോടു ചേര്‍ന്ന ബാരക്കിലാണ് താമസം ഒരുക്കിയിട്ടുള്ളത്. 

നാട്ടുകാരനെ കൂടെ കിട്ടിയതുകൊണ്ട് പിന്നീട് ഒരുപാട് ഗുണങ്ങളുണ്ടായി. ഏലൂരിലെ അന്നത്തെ യുവതലമുറയില്‍പ്പെട്ട കുറേയധികംപേരെ ആ വഴി പരിചയപ്പെടാനും സൗഹൃദമുണ്ടാക്കാനും കഴിഞ്ഞു. 

ആത്മാനന്ദന്‍സാര്‍ ഉദ്യോഗമണ്ഡലിലെ പ്ലാന്റുകളെക്കുറിച്ച് ഒരു മുഖവുര തന്നു: ‘‘നാളെമുതല്‍ പ്ലാന്റുകളിലാണ് ട്രെയിങ്. ആദ്യം ഒരോ ആഴ്ച വീതം ഓരോ പ്ലാന്റില്‍.'' - അദ്ദേഹം പറഞ്ഞു. നാലുപേര്‍ വീതമുള്ള ബാച്ചുകളായി തിരിച്ച് ഓരോ ബാച്ചിനും ഓരോ പ്ലാന്റില്‍ ഒരാഴ്ചവീതം. എന്റെ ബാച്ചില്‍ എന്നെക്കൂടാതെ ഏലൂര്‍ സ്വദേശികളായ രമേശ്കുമാറും, ഷംസുദ്ദീനും, എറണാകുളം സ്വദേശിയായ ജോസഫും. ഞങ്ങളുടെ പോസ്റ്റിങ് സള്‍ഫ്യൂറിക് ആസിഡ് പ്ലാന്റിലാണ്. രമേശ്കുമാറിന്റെ അച്ഛന്‍ ഫാക്ടിലെ ഉദ്യോഗസ്ഥനാണ്. ഏലൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ്. നാട്ടുകാരനെ കൂടെ കിട്ടിയതുകൊണ്ട് പിന്നീട് ഒരുപാട് ഗുണങ്ങളുണ്ടായി. ഏലൂരിലെ അന്നത്തെ യുവതലമുറയില്‍പ്പെട്ട കുറേയധികംപേരെ ആ വഴി പരിചയപ്പെടാനും സൗഹൃദമുണ്ടാക്കാനും കഴിഞ്ഞു. 
രാവിലെ എട്ടു മുതല്‍ വൈകിട്ട് നാലുവരെയാണ് കമ്പനിയില്‍ ട്രെയിനിങ് സമയ