Wednesday, 20 October 2021

സോഷ്യൽ മീഡിയയും താർക്കിക വായനയും


Text Formatted

താര്‍ക്കിക ബ്രാഹ്‌മണ്യവും സംവാദാത്മക ജനാധിപത്യവും

മലയാളത്തിലെ സമീപകാല സാമൂഹ്യ- രാഷ്ട്രീയ- സാംസ്‌കാരിക വിചാരങ്ങളില്‍ താര്‍ക്കികത കൊടിയേറി നില്‍ക്കുന്നുണ്ട് എന്നാണെന്റെ തോന്നല്‍.

Image Full Width
Image Caption
സുനിൽ പി. ഇളയിടം / ഫോട്ടോ : മുഹമ്മദ് ഹനാന്‍
Text Formatted

 

ഒന്ന്

‘വാദിക്കാനും ജയിക്കാനുമല്ല’ എന്നതായിരുന്നു ഗുരുവിന്റെ പ്രമാണവാക്യം.
വാദിച്ചു ജയിക്കലല്ല, അറിയലും അറിയിക്കലുമാണ് പ്രധാനം എന്ന ആ പ്രസ്താവന ആശയവിനിമയത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള ഗുരുവിന്റെ വ്യക്തിപരമായ ഒരു വിശദീകരണമല്ല. മറിച്ച് ബ്രാഹ്‌മണാധികാരത്തിനെതിരെ ഗുരു നടത്തുന്ന ഗാഢമായ വിമര്‍ശനം കൂടി അതിലുണ്ട്. വാദിച്ച് ജയിക്കല്‍ താര്‍ക്കികമായ അപരനിരാസമാണ്. ഒരതിരിനപ്പുറം വളര്‍ന്നാല്‍ അപരവിദ്വേഷമായി പരിണമിക്കാവുന്ന ഒന്ന്. അപരനിരാസവും അപരവിദ്വേഷവും അടിസ്ഥാനപരമായി ഹിംസാത്മകമാണ്. ആശയവിനിമയത്തിന്റെ തലത്തിലെ ഹിംസാത്മകതയുടെ ആവിഷ്‌ക്കാര രീതിയാണത്. അടഞ്ഞതും അന്തിമമെന്ന് സ്വയം കരുതുന്നതുമായ ആത്മഭാവത്തിന്റെ പ്രകാശസ്ഥാനമായാണ് ഗുരു വാദിച്ചു ജയിക്കലിനെ കണ്ടത്. അത് അപരോന്‍മുഖമായ ആത്മഭാവത്തിന് തീര്‍ത്തും അന്യമായ ഒന്നാണ്. ഗുരു മുന്നോട്ടുവച്ച നൈതികദര്‍ശനത്തിനും അതിന്റെ രാഷ്ട്രീയത്തിനും ഒട്ടും നിരക്കുന്നതല്ല വാദിച്ചുജയിക്കലിലെ ഹിംസാത്മകമാനം.

അപരോന്‍മുഖമായ സംവാദാത്മകത്വത്തെ അറിവിന്റെ വഴിയിലേക്ക് ആനയിക്കാനാണ് ഗുരു  ‘അറിയാനും അറിയിക്കാനും' എന്നെഴുതിയത്. അപരവുമായുള്ള അനുഭൂതിപരമായ വിനിമയത്തിലാണ് അറിയലും അറിയിക്കലും സാധ്യവും സാര്‍ത്ഥകവുമാവുന്നത്.

​​​​​​​മറിച്ച്, അറിയലും അറിയിക്കലുമാകട്ടെ അടിസ്ഥാനപരമായി അപരോന്മുഖമാണ്. അപരവുമായുള്ള സഹഭാവത്തിലൂടെയും അപരവുമായുള്ള വിനിമയങ്ങളിലൂടെയും മാത്രം സാധ്യമാവുന്ന ഒന്നാണത്. അപരവുമായുള്ള അനുഭൂതിപരമായ വിനിമയത്തിലാണ് അറിയലും അറിയിക്കലും സാധ്യവും സാര്‍ത്ഥകവുമാവുന്നത്. അടഞ്ഞതും അന്തിമപദവി അവകാശപ്പെടുന്നതുമായ ആത്മഭാവം അവിടെയില്ല. തുറന്നതും അയവാര്‍ന്നതും അപരോ
ന്മുഖവുമായ ആത്മഭാവത്തിനേ അറിയലും അറിയിക്കലും സാധ്യമാവൂ. അപരത്തില്‍ നിന്നുള്ള കൈക്കൊള്ളലാണ് ‘അറിയല്‍'.  അപരത്തിലേക്കുള്ള സംക്രമണമാണ്  ‘അറിയിക്കല്‍'. രണ്ടിന്റെയും അടിസ്ഥാനം ആത്മഭാവത്തിന്റെ ബലിഷ്ഠമായ അതിര്‍ത്തികളെ ഭേദിക്കുന്ന സഹഭാവവും അനുകമ്പയുമാണ്. ആ സഹഭാവത്തിന്റെയും അനുകമ്പയുടെയും അഭാവത്തില്‍ അറിയലും അറിയ