Thursday, 21 October 2021

കച്ച്​ യാത്ര


Text Formatted

കാലത്തെ, കാഴ്ചയെ ഉപ്പിലിട്ടുവച്ചു കച്ച് 

നാട്ടുരാജ്യങ്ങളുടെ ഒരു കടന്നല്‍ക്കൂടു തന്നെയായിരുന്നു ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതുവരെ ഈ പടിഞ്ഞാറന്‍ മേഖല.

Image Full Width
Image Caption
റാൻ ഓഫ് കച്ച്
Text Formatted

തു കണ്ടിട്ടില്ലെങ്കില്‍ പിന്നെ നിങ്ങള്‍ ഒന്നും തന്നെ കണ്ടിട്ടില്ല. എന്നു പറയാന്‍ കച്ചില്‍ എന്തിരുന്നിട്ടാണ്. രണ്ടു രാജ്യങ്ങള്‍ക്കിടയിലെ ഒരു കാക്കക്കാലിന്റെ നിഴല്‍ പോലുമില്ലാത്ത, ഒരു പച്ചപ്പിന്റെ ഇലഞരമ്പു പോലുമോടാത്ത, ഒരു തരുവിനു പോലും വേരു പിടിക്കാത്ത ഒരു പാഴ്ഭൂമി. നോക്കെത്താ ദൂരത്തോളം കണ്‍കാഴ്ചകളെ നരപ്പിച്ചുകളയുന്ന ഏകവർണം. വീശിയടിക്കുന്ന കാറ്റിനു സുഗന്ധമല്ല, പകരം  ഉപ്പിന്റെ ലോഹച്ചൂര്. ഏതു ജീവനെയും നിശ്ചലമാക്കിക്കളയുന്ന ലവണലാവണ്യം. കാതങ്ങള്‍ക്കപ്പുറത്തു നിന്നു കാതുകളിലേക്കു തുഴയെറിയുന്ന കടലിന്റെ ലാസ്യം. 

എന്നാല്‍, ഇതു കച്ചിന്റെ നേര്‍സാക്ഷ്യമല്ല. വീണ്ടും പറയട്ടെ. ഇതു കണ്ടിട്ടില്ലെങ്കില്‍ പിന്നെ നിങ്ങള്‍ ജീവിതത്തിന്റെ വർണരതിക്കപ്പുറം ഒന്നും കണ്ടിട്ടില്ല. ശരിയാണ്, കച്ചിലെ ഈ തൂവെള്ള ഉപ്പുകടല്‍ ഒരു കാക്കക്കാലിന്റെയും നിഴല്‍ സൂക്ഷിക്കുന്നില്ല. ഒരു മുളയും ഓരില ഈരിലയായി വളരുന്നില്ല. ഒരു വേരും നനവു തേടി മണ്ണാഴങ്ങളിലേക്കു തുരക്കുന്നില്ല. ചുരുക്കത്തില്‍ പാഴ്ഭൂമി. സ്ഥലമെന്നോ പ്രദേശമെന്നോ പറയാന്‍ പറ്റുന്നതിനേക്കാളും വലിയ ഭൂമിയാണ്. കേരളത്തിലെ പത്തോളം ജില്ലകളുടെ ആകെ വിസ്തീർണം വരും അത്. എന്നു പറഞ്ഞാല്‍, കാല്‍ലക്ഷത്തോളും ചതുരശ്ര കിലോമീറ്റർ. പേരില്‍ത്തന്നെ ആ പോരിമയുണ്ട്.
ദ് ഗ്രേറ്റ് റാന്‍ ഓഫ് കച്ച്.

പ്രത്യേകിച്ചു നിലാവു പെയ്യുന്ന രാത്രികളില്‍. കണ്ണിലേക്കു നിറഞ്ഞെത്തുന്ന നീലം മെഴുകിയ വെളുപ്പില്‍ ചിലപ്പോള്‍ അന്ധത ബാധിച്ചെന്നുവരാം. ഹിമാന്ധത പോലൊന്ന്.

ഉപ്പുഭാവം കൊണ്ടും കാഴ്ച കൊണ്ടും വെള്ള മരുഭൂമി എന്നറിയപ്പെട്ട കച്ചിലെ ഉപ്പുപാടങ്ങള്‍ വടക്കു രാജസ്ഥാനിലെ താര്‍ മരൂഭൂമിയുമായി ചേർന്നു കഴിയുമ്പോള്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ വിശാലമായ മരുസാഗരമായിത്തീരുന്നു. അവിടെ ഉയർന്നു പാറുന്ന കപ്പല്‍ക്കൊടിക്കൂറകളില്ല, അവിരാമം കരയെ ആഞ്ഞുപുല്‍കുന്ന തിരമാലക്കൈകളില്ല. ഒഴുകുന്ന ദ്വീപുകളോ പവിഴപ്പുറ്റുകളോ ഉഷ്ണജലപ്രവാഹങ്ങളോ ഇല്ല. വന്‍കരകളെ അഴിക്കുകയും തുന്നുകയും ചെയ്യുന്ന വെള്ളത്തിന്റെ അതീതശക്തിയില്ല.

റാന്‍ ഓഫ് കച്ച്, എല്ലാ ഒച്ചകളെയും വിഴുങ്ങിനില്‍ക്കുന്നു. എല്ലാ നിറങ്ങളെയു