Tuesday, 19 October 2021

സോഷ്യൽ മീഡിയ രാഷ്​ട്രീയം


Text Formatted

സാമൂഹിക മാധ്യമങ്ങളും  
അധികാരത്തിന്റെ കുമ്പസാരക്കൂടുകളും

അടിസ്ഥാനപരമായി ഒരു ക്രൈസ്തവ ഇടയ രാഷ്ട്രീയത്തിന്റെ വിപുലീകരണമാണ് പുതിയ കാലത്തെ സാമൂഹികമാധ്യമ രാഷ്ട്രീയം. ഒരു പുതിയ ഇടയ അധികാരമായി അത് മാറുന്നു.

Image Full Width
Image Caption
ഉമ്മുല്‍ ഫായിസ
Text Formatted

സാമൂഹികമാധ്യമങ്ങളുടെ കാലഘട്ടത്തില്‍ ജനാധിപത്യം, രാഷ്ട്രീയ തിരഞ്ഞെടുപ്പ്, ജനങ്ങളുടെ നിര്‍വഹണാധികാരം ഇവയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന പ്രശ്‌നം അതിന്റെ ഗൗരവത്തില്‍ പരിഗണിക്കേണ്ടതുണ്ട്. ഇന്ത്യയടക്കമുള്ള വിവിധ മതേതര/ദേശീയ സമൂഹങ്ങളിലെ ജനാധിപത്യത്തിന്റെ സമഗ്രാധിപത്യ വ്യതിയാനങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ തന്നെ സാമൂഹികമാധ്യമങ്ങളുടെ രാഷ്ട്രീയസ്വഭാവത്തെ വിലയിരുത്തുന്ന അന്വേഷണങ്ങള്‍ ഉന്നയിക്കുന്ന ചില പുതുപ്രശ്‌നങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. പുതിയകാല രാഷ്ട്രീയത്തിന്റെ പ്രത്യേകതകള്‍ അനാവരണം ചെയ്യുന്ന ഈ ശ്രമങ്ങള്‍ ഇന്നത്തെ സാമൂഹികമാധ്യമ ജീവിതത്തിന്റെ രാഷ്ട്രീയമായ പ്രത്യേകതകള്‍ കൂടുതല്‍ വ്യക്തമായി പഠിക്കാന്‍ സഹായകമാവുന്നുണ്ട്.

ജനജീവിതത്തിന്റെ പ്രത്യേകതകള്‍ ബാഹ്യവല്‍ക്കരിക്കുന്ന കാഴ്ചപ്പാടും അതിന്റെ വിമര്‍ശനമായി വികസിക്കുന്ന ജനജീവിതത്തിന്റെ നിര്‍വഹണശേഷിയിലൂന്നിയ മറ്റൊരു കാഴ്ചപ്പാടും ഈ ചര്‍ച്ചയുടെ ഭാഗമാണ്. ഈ രണ്ടു സമീപനങ്ങളുടെയും ശക്തി- ദൗര്‍ബല്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളുടെ ഇടപെടലുകളെക്കുറിച്ച് പഠിക്കുന്നവര്‍ കൂടുതലായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ കാലത്ത് ജനങ്ങളുടെ പെരുമാറ്റത്തിന് കൈവന്ന ദൈവശാസ്ത്ര സ്വഭാവത്തെ മനസ്സിലാക്കാന്‍ ഏറെ പ്രയാസമാണ്. സ്വന്തം ഇച്ഛയും അഭിലാഷവും പ്രകടിപ്പിക്കാന്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന വഴികളുടെ സ്വഭാവം ഏറെ സങ്കീര്‍ണമാണ്. 

ഭരണകൂടവുമായി ബന്ധപ്പെട്ടും രാഷ്ട്രീയവുമായി ബന്ധപ്പെട്ടും എന്താണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് എന്നറിയാനുള്ള കഴിവില്ലാത്തവരാണ് പൊതുജനം. സാമൂഹികമാധ്യമങ്ങളുടെ കാലത്താവട്ടെ ഈ പ്രവണത ഏറെ ശക്തിയാര്‍ജിച്ചിട്ടുണ്ട്.

സാമൂഹിക മാധ്യമ കാലത്തെ ജനാധിപത്യം 

ജനാധിപത്യത്തിന്റെ പുതിയ മാറ്റങ്ങളെ വിലയിരുത്തുന്ന പ്രധാനപ്പെട്ട ഒരു പഠനമാണ്, ക്രിസ്റ്റഫര്‍ എച്ച്. എകെനും ലാറി ബാര്റ്റല്‍സും ചേര്‍ന്നെഴുതിയ Democracy for Realists: Why Elections Do Not Produce Responsive Government (2016). ജനാധിപത്യത്തെക്കുറിച്ചുള്ള വളരെ ല