Monday, 18 October 2021

സൈബർ സംവാദവും സ്വതന്ത്ര ചിന്തയും


Text Formatted

സ്വവര്‍ഗ്ഗ സഹൃദയ സൈബര്‍ സഹ. സംഘം (ഇടതും വലതും)

വലതുപക്ഷ ഫാസിസത്തിന്റെ രാഷ്ട്രീയ ഉപായങ്ങളെ നിസ്സങ്കോചം ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ഉപയോഗപ്പെടുത്തുന്ന അവസ്ഥയില്‍ എന്തായിരിക്കും ജനാധിപത്യത്തിന്റെ ഭാവി?

Image Full Width
Image Caption
ദമോദർ പ്രസാദ്
Text Formatted

‘ജനലിനപ്പുറം
പകര്‍ച്ചവ്യാധി പൂത്തുലയുന്നു 
ശ്വാസാന്തരങ്ങളില്‍ ശോണ-
കഫം പുഷ്പിക്കുന്നു' 

- മരണവാര്‍ഡ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്.

"Like the amorphous structure of the Hindu Right, the structure of social media networks and platforms gives their users a certain deniability and the basis for exculpating themselves from responsibility for their consequences.'
- Rohit Chopra,
The Virtual Hindu Rashtra: Saffron Nationalism and New Media

നാധിപത്യം പോലെ ഫാസിസത്തിന് ഇത്ര വളക്കൂറുള്ള മണ്ണ് വേറെയില്ല, കളിച്ചുവളരാനും കിളിര്‍ത്തു പൊന്താനും. നെയ്യപ്പത്തെക്കുറിച്ചുള്ള അമ്മൂമ്മ ശൈലിയും യോജിക്കും. അതായത്, ജനാധിപത്യംകൊണ്ട് ഫാസിസ്റ്റുകള്‍ക്ക് രണ്ടുണ്ട് പ്രയോജനം: സ്വയം വളരാം, വ്യവസ്ഥയെ അതിന്റെ ഉള്ളില്‍ നിന്നുതന്നെ തുരങ്കവും വെയ്ക്കാം. മുഖ്യധാര കമ്യൂണിസ്റ്റുകള്‍ക്ക് ഈക്കാര്യത്തില്‍ അത്തരത്തിലുള്ള സമീപനമുണ്ടായിരുന്നു ആദ്യകാലങ്ങളില്‍. പാര്‍ലമെന്ററിസത്തിന്റെ രുചി അറിയാക്കാലങ്ങളില്‍; 
എങ്കിലും ഇതിനെ സംബന്ധിച്ച്​ വളരെ തുറന്ന സമീപനമായിരുന്നു എന്നുമാത്രം. അതായത്, വ്യവസ്ഥയെ ഉപയോഗിക്കുന്നത് അതിനെ അട്ടിമറിക്കാന്‍ വേണ്ടി മാത്രം. പക്ഷെ, ഈ തുറന്ന സമീപനം നിമിത്തം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അതിന്റെ വിപ്ലവ പരിപാടി അവസാനിപ്പിക്കാനും വ്യവസ്ഥയോട് ചേര്‍ന്നു പ്രവര്‍ത്തിക്കാനുമുള്ള നിയോഗമാണ് രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം സാധുവാക്കിയത്. കാലാന്തരത്തില്‍, ഭരണഘടനയുടെ ഏറ്റവും കരുത്തുറ്റ സംരക്ഷകരായി കമ്യൂണിസ്റ്റ്- മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികള്‍ (പ്രകടനത്തിനു വേണ്ടിയെങ്കിലും).

ഫാസിസത്തിന്റെ അതേ ഉപായങ്ങളെയും സൂത്രഘടനകളെയും പ്രവര്‍ത്തനശീലങ്ങളെയും പിന്‍പറ്റുന്ന ഇടതുപക്ഷ രാഷ്ട്രീയം വൈകാതെ സോഷ്യല്‍ ഫാസിസ്റ്റ് രൂപമാര്‍ജിക്കുകയും മാഫിയകള്‍ക്ക് നുഴഞ്ഞ