Monday, 18 October 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

സ്വർഗത്തിൽനിന്ന്​ പുറത്താക്കപ്പെട്ട ഒരാൾ 

എം.പി.രാധാകൃഷ്ണന്‍ മാഷുടെ അടുത്തെത്തുന്നു

ഒരു അധ്യാപകന്‍ ഒരുപാട് വര്‍ഷങ്ങളോളം ഒട്ടേറെ വിദ്യാര്‍ത്ഥികളുടെ അദ്ധ്യാപകനാണ്. അവയില്‍ നിന്ന് ചെറിയൊരു ക്രോസ് സെക്ഷന്‍ മാത്രമേ ഒരു  വിദ്യാര്‍ത്ഥിക്ക് ഒരു അദ്ധ്യാപകനെ പറ്റി പറയുവാന്‍ സാധിക്കൂ. 

Image Full Width
Image Caption
എം.പി. രാധാകൃഷ്ണന്‍
Text Formatted

ന്നിച്ച് പഠിക്കുന്നവരെ പോലും ശരിക്കും മനസ്സിലാകാതെ പോയ തരത്തില്‍ അന്തര്‍മുഖത്വവും അപകര്‍ഷതാബോധവും കൊണ്ട് പലയിടങ്ങളിലും ഒറ്റക്ക് പോയിരിക്കുകയും പഠനത്തില്‍ താല്‍പര്യം കുറഞ്ഞു പോകുകയും ചെയ്ത പ്രീഡിഗ്രി കാലത്തിനുശേഷം കോമേഴ്‌സില്‍ ബിരുദം എടുക്കാം എന്ന ചിന്തയോടെ ഒരു പാരലല്‍ കോളേജില്‍ ഏതാനും മാസങ്ങള്‍ പോയെങ്കിലും കച്ചവടക്കണക്കുകളിലൊന്നുമല്ല താല്‍പര്യം എന്ന തിരിച്ചറിവിനാലും ഇടനാഴികളിലും വാതിലുകള്‍ക്കടുത്തുമൊക്കെയുള്ള അച്ചടക്കത്തിന്റെ പേരിലുള്ള സൂക്ഷ്മവും രൂക്ഷവുമായ നോട്ടങ്ങളെ ഭയന്നതിനാലും ഒരു വര്‍ഷം നഷ്ടപ്പെടുത്തി കൊണ്ടാണ് എം.പി. രാധാകൃഷ്ണന്‍ മാഷുടെ തലശ്ശേരി മഹാത്മ ആര്‍ട്‌സ് കോളേജില്‍ ഇംഗ്ലീഷില്‍ ബിരുദത്തിന് ചേരുന്നത്. കുറച്ചധികം മാസങ്ങളുടെ വീട്ടിലിരിപ്പ് അന്തര്‍മുഖത്വം മാറ്റണമെന്ന ചിന്ത മനസ്സില്‍ തോന്നാന്‍ ഇടയാക്കിയതിനാല്‍ തന്നെ കടല്‍ക്കരയിലെ നാലുകെട്ട് രീതിയില്‍ പണിത ആ പഴയ പാണ്ഡ്യാലയിലേക്ക് തമാശകളും കുരുത്തക്കേടുകളുമായാണ് ചെല്ലുന്നത്. സ്വഭാവം ആകമാനം അഴിച്ചു പണിതു കൊണ്ടുള്ള ഇടപെടലായതിനാല്‍ തന്നെ തെക്ക് കടലില്‍ നിന്ന് കോളേജിലേക്ക് വരുന്ന കാറ്റിന് അതിന്റേതായ പ്രസരിപ്പുണ്ടായിരുന്നു. ഒന്നിച്ച് പഠിക്കുന്നവര്‍ക്കിടയില്‍ അക്കാലം തെല്ല് കുരുത്തംകെട്ട വിദ്യാര്‍ത്ഥി എന്ന തോന്നലുമുണ്ടായിരുന്നു. ആ കാലത്തെ കൂട്ടുകാരുടെ മനസ്സിന്റെ സൗന്ദര്യം പക്ഷേ ഒന്നു വേറെ തന്നെയായിരുന്നു. 

വായനാദിനത്തില്‍ എം.പി.രാധാകൃഷ്ണന്‍ മാഷ് സമൂഹമാധ്യമത്തില്‍ ചേര്‍ത്ത വീഡിയോയില്‍ പൊന്നുമക്കളേ എന്നാണ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു കാണുന്നത്.

കോളേജിന്റെ വരാന്തയില്‍ നിന്നാല്‍ നിര്‍ത്താതെ തിരയടിക്കുന്ന കടല്‍ക്കാഴ്ച. തെല്ലപ്പുറം കടല്‍ വഴിയുള്ള വാണിജ്യത്തിന്റെ പഴങ്കഥ പറയുന്ന കടല്‍പ്പാലം. ഇടക്ക് കോളേജിലെ കൂട്ടുകാര്‍ക്കൊപ്പം ചെല്ലുമ്പോള്‍ കടല്‍പ്പാലത്തിലിരുന്ന് ബീഡി പുകച്ചു കൊണ്ട് നങ്കീസിനാല്‍ മീന്‍ പിടിക്കുന്നവര്‍ കാണും. അവിടെ നിന്ന് നോക്കിയാല്‍