Monday, 18 October 2021

രണ്ട് ചോദ്യങ്ങള്‍


Text Formatted

ഇടതുപക്ഷവും സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാകേണ്ടിവരുന്നുണ്ട്

80 കളിലും തൊണ്ണൂറുകളിലുമുള്ള അതേനിരക്കില്‍ യുവാക്കള്‍ പരിഷത്തിലേക്ക്  ഇന്ന് വരുന്നില്ല.

Image Full Width
Image Caption
എ.പി. മുരളീധരന്‍
Text Formatted

കെ. കണ്ണന്‍: ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ഭരണത്തില്‍ വന്ന സന്ദര്‍ഭത്തില്‍, പരിസ്ഥിതിയും വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ച സജീവമാകുകയാണല്ലോ. ഈ വിഷയത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് കൃത്യമായ നിലപാടുണ്ട്, അത് പ്രഖ്യാപിതവുമാണ്. സമീപ വര്‍ഷങ്ങളില്‍ കേരളം അഭിമുഖീകരിച്ച പാരിസ്ഥിതിക ദുരന്തങ്ങള്‍, ഈ വിഷയത്തെ കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഒരു കേന്ദ്രപ്രമേയമായി മാറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പരിഷത്തിനെപ്പോലൊരു സംഘടനയ്ക്ക് ഒത്തുതീര്‍പ്പില്ലാത്ത ജാഗ്രതയോടെ ഇടപെടലുകള്‍ നടത്തേണ്ടിവരും. കേരളീയ സമൂഹവും അതിന്റെ രാഷ്ട്രീയ പ്രതിനിധാനങ്ങളും ഈ വിഷയത്തെ ഗൗരവതരമായി പരിഗണിക്കുന്നുണ്ടെന്ന് തോന്നിയിട്ടുണ്ടോ? അടിസ്ഥാനപരമായി ഇടതുപക്ഷബോധമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സംഘടന എന്ന നിലയില്‍ പരിഷത്തിന്, കേരളത്തിലെ ഇടതുപക്ഷ ഭരണകൂടത്തിന്റെ വികസന പരിപ്രേഷ്യത്തോടുള്ള യോജിപ്പും വിയോജിപ്പും എന്തൊക്കെയാണ്?

എ.പി. മുരളീധരന്‍: അടിസ്ഥാന സൗകര്യ വികസനവും സ്ഥാപനങ്ങളും പരമാവധി പൊതുമേഖലയില്‍ നിര്‍ത്തണമെന്ന കാഴ്ചപ്പാടും ക്ഷേമപദ്ധതികളും പൊതു വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ കാണിക്കുന്ന വലിയ മുന്നേറ്റവും ഇടതുപക്ഷ സര്‍ക്കാരിനെ വ്യത്യസ്തമാക്കുന്നുണ്ട്. 
എങ്കിലും, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ താഴെപ്പറയുന്ന ചില പരിമിതികള്‍ക്കകത്തുനിന്നാണ് പ്രവര്‍ത്തിക്കുന്നത് എന്നതുകൂടി നാം കാണണം.
1. നവലിബറല്‍ നയത്തിലൂന്നിയ കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെ ഭാഗമായും അവര്‍ മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായുമേ പ്രവര്‍ത്തിക്കാനാവൂ എന്നത്. 
2. കേരളത്തിന്റെ പൊതുബോധം നിര്‍ണയിക്കുന്നത് വേണ്ടത്ര ക്രയശേഷിയുള്ള പകുതിയിലേറെ വരുന്ന മധ്യവര്‍ഗവും ഉപരിവര്‍ഗവും ചേര്‍ന്നാണ്. സമൂഹത്തിന്റെ ജീവിത നിലവാരം ഉയരുക എന്നാല്‍ ഇപ്പറഞ്ഞ വിഭാഗങ്ങളുടെ ഉപഭോഗസൗകര്യങ്ങള്‍ വികസിപ്പിക്കലാണെന്ന ധാരണയാണ് പൊതുവെ നാട്ടിലുള്ളത്. തെരെഞ്ഞെടുപ്പ് രാഷ്ട്രീയം മുഖ്യ അജണ്ടയായതിനാല്‍ അത് സഫലീകരിക്കുന്നതാണ് സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമെന്ന് പൊതുവേ  രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കാണുന്ന സ്ഥിതിയ