Monday, 18 October 2021

സംവാദവും ജനാധിപത്യവും


Text Formatted

ഈയം നിറച്ച ചെവികൾക്കുള്ളിലുണ്ട്​,
​​​​​​​ഉറഞ്ഞുപോയ ശബ്​ദവർഷങ്ങൾ

സംഘപരിവാറിന്റെ ഹിന്ദുത്വ ഭീകരതയുടെ രാഷ്ട്രീയത്തെ ചെറുത്തുനില്‍ക്കുന്ന ഒരു പ്രദേശമാണ് കേരളം. എന്നാല്‍  ഒരു സമൂഹം എന്ന നിലയില്‍ സംവാദങ്ങളില്‍ ജനാധിപത്യ വിരുദ്ധത പൗരുഷരൂപമായി നാം സൃഷ്ടിച്ചെടുത്തിരിക്കുന്നു.

Image Full Width
Image Caption
പ്ര​മോദ്​ പുഴങ്കര
Text Formatted

​​​​​​​​​​​​​​നാധിപത്യം ഒരു ഭരണസംവിധാനം മാത്രമായി നിലനില്‍ക്കുക അസാധ്യമാണ്. അത് ജനതയുടെ രാഷ്ട്രീയ-സമ്പദ് വ്യവസ്ഥയുമായി ഇഴചേര്‍ന്നുകിടക്കുന്ന സൂക്ഷ്മമായ ജീവിതക്രമം കൂടിയാകുമ്പോഴാണ് ഒരു ജനാധിപത്യ സമൂഹവും അതിനൊരു ജനാധിപത്യ ഭരണസംവിധാനവും ഉണ്ടാകുന്നത്. അതായത്, പഠിക്കാന്‍ ഒരു കാലവും പയറ്റാന്‍ വേറൊരു കാലവും ജനാധിപത്യത്തിലില്ല. ഒരു രാഷ്ട്രീയാധികാര പ്രയോഗം എന്ന നിലയില്‍ ജനാധിപത്യം നേരിടുന്ന പ്രധാന വെല്ലുവിളിയും ഇതാണ്. സമൂഹത്തിന്റെ ഓരോ സൂക്ഷ്മ വ്യവഹാരത്തിലും ജനാധിപത്യ വിരുദ്ധതയെ അതിന് നേരിടേണ്ടിവരും. മുകളില്‍ നിന്ന് താഴേക്കും താഴെ നിന്ന് മുകളിലേക്കും എങ്ങനെ ഇറങ്ങിക്കേറിയാലും മേല്‍ക്കീഴ് ബന്ധങ്ങളുടെ സങ്കീര്‍ണ ശൃംഖലകളില്‍ തുല്യത എന്ന സങ്കല്പം ഞെരിഞ്ഞമരുന്നതുകാണാം. ഇത് മനുഷ്യ നാഗരികതയുടെ ആയിരക്കണക്കിന് വര്‍ഷങ്ങളായുള്ള ഉരുത്തിരിയലില്‍ നിരന്തരമായി സംഭവിക്കുന്നതാണ്. ഇതുണ്ടാക്കുന്ന സംഘര്‍ഷത്തിലൂടെയാണ് ജനാധിപത്യ സമൂഹം എന്ന സങ്കല്‍പനവും പ്രയോഗവും  വികസിക്കുന്നതും മുന്നോട്ടു പോകുന്നതും. 

ജനാധിപത്യ വിരുദ്ധമായ ഒരു ഭരണകൂടം  ഉണ്ട് എന്നതിനര്‍ത്ഥം ആ സമൂഹത്തിലെ സകല സാമൂഹ്യവ്യവഹാരങ്ങളിലും ജനാധിപത്യവിരുദ്ധമായ അധികാരസ്വരൂപം ഏറിയും കുറഞ്ഞും പ്രവര്‍ത്തിക്കും എന്നുകൂടിയാണ്. 

ഇപ്പറഞ്ഞ വൈരുധ്യങ്ങളും സംഘര്‍ഷവും രാഷ്ട്രീയാധികാരത്തിന്റെയും സാമ്പത്തികാധികാരത്തിന്റെയും ബൃഹദാഖ്യാനങ്ങളില്‍ എത്രമാത്രം നടക്കുന്നുവോ അതിന്റ പല അനുപാതങ്ങളിലും തോതുകളിലും സമൂഹത്തിന്റെ എല്ലാ തലത്തിലും നടക്കുന്നുണ്ട്. ഭരണകൂടം, സ്ഥാപനങ്ങള്‍, കുടുംബം, വ്യക്തികള്‍ എന്നിവയെല്ലാം ഈ വൈരുധ്യവും സംഘര്‍ഷവും നിരന്തരം നടക്കുന്ന ഇടങ്ങളാണ്. ഇതിലേതെങ്കിലുമൊന്നിന് തീര്‍ത്തും വ്യത്യസ്തമായ, സ്വതന്ത്രമായ സ്വഭാവമുണ്ടായിരിക്കുക എന്നത് അസാധ്യമാണ്. അതായത് ഈ വൈരുധ്യങ്ങളുടെയും സംഘര്‍ഷങ്ങളുടേയും അടിസ്ഥാന ഘടകങ്ങള്‍ പല അനുപാതങ്ങളിലായി സമൂഹത്തിലെ എല്ലാ സൂക്ഷ്മവ്യവഹാരങ്ങളിലും ഉണ്ടാകും. അതുകൊ