Wednesday, 20 October 2021

സംവാദവും അജണ്ടകളും


Text Formatted

സംവാദത്തിലെ ഒളിയജണ്ടകൾ

സംവാദങ്ങളിലെ ജനാധിപത്യം, സയന്‍സിന്റെ ചിന്താരീതി, മോഡേണ്‍ മെഡിസിനും മറ്റു ചികിത്സാരീതികളും, സംവാദത്തിന്റെ ഹൈജാക്കിങ് തുടങ്ങിയ വിഷയങ്ങളിലുള്ള നിലപാട് വിശദമാക്കുന്നു

Image Full Width
Image Caption
ഡോ. കെ.പി. അരവിന്ദന്‍
Text Formatted

സംവാദ ഇടങ്ങള്‍ വിപുലീകൃതമായതുകൊണ്ടുമാത്രം അത് കൂടുതല്‍ ജനാധിപത്യപരമാവണമെന്നില്ല. സമൂഹത്തിലെ എല്ലാ ഏറ്റക്കുറച്ചിലുകളും ഇവിടെയും പ്രതിഫലിക്കും. കൂടുതല്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ കഴിവുള്ളവര്‍, ഭാഷ കൂടുതല്‍ നന്നായി കൈകാര്യം ചെയ്യാന്‍ കഴിവുള്ളവര്‍, കൂടുതല്‍ അനുയായികള്‍ ഉള്ളവര്‍ എന്നിവര്‍ക്കെല്ലാം ഈ വേദികളില്‍ മേല്‍ക്കോയ്മ നേടാന്‍ എളുപ്പമാണ്. 

ഇടതുപക്ഷ- യുക്തിവാദ- പരിസ്ഥിതിവാദ- മതേതരവാദ- ലേബലുകള്‍ ഒക്കെ ഫാസിസ്റ്റ് അജന്‍ഡകള്‍ ഒളിച്ചുകടത്താന്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. 

കാര്യമാത്ര പ്രസക്തിയുള്ള അഭിപ്രായങ്ങള്‍ മുങ്ങിപ്പോവുന്നത് പല കാരണങ്ങളാലാണ്. രാഷ്ട്രീയമോ മതപരമോ രണ്ടും ചേര്‍ന്നതോ ആയ സംഘടനകളുടെ ആള്‍ക്കാര്‍ വെട്ടുകിളികളെപ്പോലെ കൂട്ടംചേര്‍ന്ന് വ്യക്തികളെ ആക്രമിക്കുന്നത്, തിരിച്ച് അത്തരം കൂട്ടായ്മകളിലുള്ളവര്‍ ആരും എന്തു പറഞ്ഞാലും അവര്‍ക്ക് സൈബര്‍ ബുള്ളി, ന്യായീകരണ തൊഴിലാളി മുതലായ ലേബലുകള്‍ ചാര്‍ത്തിക്കൊടുത്ത് അവരെ ഒഴിവാക്കുന്നത്, അസഭ്യമായ ഭാഷയും തെറിയും കൊണ്ട് വ്യക്തികളെ പിന്തിരിപ്പിക്കുന്നത്, പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സിനെ ഒരു ഫെറ്റിഷ് ആക്കി മാറ്റി അപ്രിയമായ കാര്യങ്ങള്‍ പറയുന്നവരെ ഒഴിവാക്കുന്നത് എന്നതൊക്കെ പലപ്പോഴായി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നിഷേധത്തിനു കാരണമാവാറുണ്ട്. 

kp aravindan
സയന്‍സിനേയും സമൂഹ യഥാര്‍ത്ഥ്യങ്ങളേയും തുല്യപരിഗണനയോടെ കാണുന്ന ഒരു ബാലന്‍സ്ഡ് രീതിയാണ് നമുക്ക് ആവശ്യം. Photo : Unsplash

ഇതിനുപുറമേ അധികാരകേന്ദ്രങ്ങളില്‍ നിന്നുള്ള നിയന്ത്രണങ്ങളും, പണം കൊടുത്ത് പരസ്യ ഏജന്‍സികളേയും മറ്റും ഉപയോഗിച്ച് അഭിപ്രായരൂപീകരണം സ്വാധീനിക്കാനുള്ള ശ്രമങ്ങളും ഒക്കെ ചേര്‍ന്നാല്‍ സ്ഥിതിഗതികള്‍ ഒട്ടും തന്നെ ആശാവഹമല്ല.  പരമ്പരാഗത ഇടതുരാഷ്ട