Tuesday, 19 October 2021

സംവാദത്തിന്റെ ഭാഷ


Text Formatted

പഴയ തെറിയും പുതുതെറിയും

പഴയ തെറി അരിച്ചാല്‍ അതില്‍നിന്ന്​ ആശയങ്ങളുടെ കരടെങ്കിലും കണ്ടെടുക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ പുതിയ തെറിയില്‍ ആവിധമുള്ളൊരു ആശയഭാരവുമില്ല. അതൊരാശയമുക്തലോകം തുറക്കുന്നൊരു താക്കോല്‍ മാത്രമാണ്.

Image Full Width
Image Caption
കെ.ഇ.എൻ
Text Formatted

മിണ്ടാനാവാത്തവര്‍' മിണ്ടിത്തുടങ്ങുമ്പോഴാണ്, നടുകൂനി നിന്നവര്‍ നടുനിവര്‍ത്തുമ്പോഴാണ്, തൊഴുതുനിന്നവര്‍ ‘തെറിവിളിക്കാന്‍' തുടങ്ങുമ്പോഴാണ്, ചുളിഞ്ഞനെറ്റിയും ചുരുട്ടിയ മുഷ്ടിയും മുഖാമുഖം കണ്ടുമുട്ടുമ്പോഴാണ്, അധികാരത്തിന്റെ  ‘ശാന്തസമുദ്രം' പ്രക്ഷുബ്ധമാവുന്നത്. അധികാരത്തിന്റെ വാക്കിനും നോക്കിനും നാനാതരത്തിലുള്ള ക്രൂരചെയ്തികള്‍ക്കും ഇടയില്‍ പിടഞ്ഞവര്‍; അവരുടെ ജനവിരുദ്ധ നിലപാടുകള്‍ക്കും, നയങ്ങള്‍ക്കും, നിയമങ്ങള്‍ക്കുമിടയില്‍ പരവശരാകുന്നവര്‍; അവരുടെ ഒരവശപ്രതിരോധമായി ചരിത്രത്തില്‍ എന്നും  ‘തെറി' പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴുവില്‍ കിടന്നാടേണ്ടിവരുമെന്നറിഞ്ഞിട്ടും ‘കള്ളാലിത്തിരി മോന്തി’ തമ്പുരാനോട് നാല് ന്യായം പറയാനൊരുമ്പട്ട പഴയ നാടന്‍പാട്ടിലെ മനുഷ്യരില്‍ തിളയ്ക്കുന്നത് നമ്പര്‍വണ്‍ പുരോഗമന തെറിയാണ്!

അധഃസ്ഥിതര്‍ക്ക് സ്വയം ആവിഷ്‌ക്കരിക്കാനുള്ള ശരിയായ അവസരം നിഷേധിക്കപ്പെടുമ്പോഴാണ്, അവര്‍ക്ക് തെറിയിലും, സ്വയംപീഢനത്തിലും അവസാന സുരക്ഷാതാവളം കണ്ടെത്തേണ്ടി വരുന്നത്. ‘അധികാരികള്‍’ക്കാവട്ടെ, സ്വന്തം ആധിപത്യത്തിന്നപ്പുറം മറ്റൊന്നുമാവിഷ്‌കരിക്കാനില്ലാത്തതിനാല്‍, അവരെപ്പോഴും ‘മുഴുതെറി’യിലാണ്. എന്നിട്ടും അവരാണ്, ‘തെറിയുടെ’ അതിര്‍ത്തി തീരുമാനിക്കുന്നത്!

സംവാദവും, പ്രതിരോധവുമാവാനാവാതെ പോവുന്ന  ‘ചര്‍ച്ചകളെ’ അധികാരം പൊതുവില്‍ പ്രോത്സാഹിപ്പിക്കും!  ലിബറല്‍ ജനാധിപത്യത്തിന്റെ മഹത്വമായി അതും പരസ്യപ്പെടുത്തപ്പെടും.

അധഃസ്ഥിതരുടെ  ‘തെറി’ സ്വന്തം നിസ്സഹായതയില്‍ നിന്ന്​ തെറിച്ചുവരുന്നതാണ്. ‘പറയണ്ട, പറയണ്ട എന്ന് ഞാന്‍ വിചാരിച്ചതാണ്’ എന്നുള്ളത് പൊതുവില്‍ അവരുടെ  ‘തെറിയെ’ തുടര്‍ന്ന് വരുന്നൊരു പതിവ് ന്യായമാണ്. അതിനു പുറമെ ‘എന്നെക്കൊണ്ട് പറയിപ്പിച്ചതാണ്’ എന്നൊരു എക്‌സ്‌ക്യൂസും! വാദി പ്രതിയാവുന്ന ഒരു കിടിലന്‍  ‘ഭാഷാമാജിക്’. തെറിക്കൊപ്പമോ അതിനെ തുടര്‍ന്നോ, മനസ്സില്‍ നടക്കുന്ന, ഒരു നൈതിക വിശകലനമാണ്  ‘അധഃസ്ഥിതസമൂഹങ്ങളില്‍’ ഇങ്ങനെ ശകലിതമാവുന്നത്! എന്നാല്‍ കൃത്യം സകലവും നിര്‍ണയിക്കപ്പെട്ടിട്ടുള്ള ‘അധികാരത്തിന്’ ഒരു നൈതികതയുടെയും ഭാരമില്ല! അതുകൊണ്ടാ