Sunday, 28 November 2021

ഒരു കെമിസ്​റ്റിന്റെ അനുഭവക്കുറിപ്പ്​- നാല്


Text Formatted

ആവര്‍ത്തനപ്പട്ടികയിലെ ജീവിതം

ഉയർന്ന മർദ്ദത്തിനിടയിൽ ചില ലളിതകലാ കാഴ്​ചകൾ

ആ നല്ല കാലമൊക്കെ പോയെങ്കിലും ഇന്ന് ഫാക്ട്‌ ലളിതകലാ കേന്ദ്രം തിരിച്ചുവരവിന്റെ പാതയിലാണ്. കനമുള്ള സാഹിത്യ ചര്‍ച്ചകളും നല്ല പ്രോഗ്രാമുകളും ഇടയ്ക്കിടെ നടക്കുന്നു.

Image Full Width
Image Caption
ചിത്രീകരണം: പ്രദീപ് പുരുഷോത്തമന്‍
Text Formatted

ട്ടു മണി മുതല്‍ നാലു മണി വരെ കമ്പനിയില്‍.
തുടക്കമായതു കൊണ്ടും പ്ലാന്റ് മാനേജരോടുള്ള ഭയംകൊണ്ടും ആദ്യദിവസങ്ങള്‍ സംഭവബഹുലമായിരുന്നു.
ഓടിനടന്ന് കാര്യങ്ങള്‍ മനസ്സിലാക്കുക, കാണുന്നവരോടൊക്കെ സംശയങ്ങള്‍ ചോദിക്കുക. ലൈനുകളെ ട്രേസ്‌ ചെയ്ത് കുഴങ്ങുക, അങ്ങനെയങ്ങനെ കലാപരിപാടികള്‍ മുന്നോട്ടു പോകവേ ഒരുദിവസം ഉച്ചയ്ക്ക് അത് സംഭവിക്കുന്നു- പി.എമ്മിന്റെ ഓഫീസിലെത്താന്‍ കല്പന! ദാ ആ ദിനം വന്നിരിക്കുന്നു - അദ്ദേഹം അന്നു പറഞ്ഞ സര്‍പ്രൈസ് ഇന്റര്‍വ്യൂ! അദ്ദേഹത്തിന്റെ മുന്നില്‍ നാല്‍വര്‍ സംഘം ഹാജരാവുന്നു. ആസിഡ് പ്ലാന്റ്‌ പ്രോസസ് തുടങ്ങുന്നത് സള്‍ഫര്‍ ഉരുക്കുന്ന പ്രവര്‍ത്തനത്തോടെയാണ്. ഉയര്‍ന്ന മര്‍ദ്ദത്തില്‍ നീരാവി കുഴലുകളിലൂടെ പ്രവഹിക്കുന്ന കുഴികളിലാണ്‌ സള്‍ഫര്‍ ഉരുക്കി ദ്രാവകരൂപത്തിലാക്കുന്നത്.
ചോദ്യം അവിടെ നിന്നാണ്!

""എത്രയാണ്‌ സള്‍ഫര്‍ പിറ്റിലെ സ്റ്റീം പ്രഷര്‍?''
ഞങ്ങളിലൊരാള്‍ ഉത്തരം കൃത്യമായിപ്പറഞ്ഞു (അത്​ പ്ലാൻറ്​ മാന്വലില്‍ എഴുതിയിട്ടുണ്ടല്ലോ !)
അടുത്ത ചോദ്യമാണ് കുഴപ്പമായത് - കാരണം, അത് മാന്വലില്‍ ഇല്ലായിരുന്നു!
""എന്തിനാണ് സ്റ്റീമിന് ഇത്രയും പ്രഷര്‍?''
ഞങ്ങള്‍ പിടിവിട്ട് അന്തരീക്ഷത്തില്‍ പറക്കാന്‍ തുടങ്ങി.
ഉത്തരം കിട്ടില്ല എന്ന് ഉറപ്പിച്ചായിരിക്കണം, അദ്ദേഹം തിയറിയിലേക്ക് കടന്ന് അടുത്ത ചോദ്യം :
""എന്താണ് പ്രഷറും ബോയ്‌ലിങ്‌ പോയിന്റും തമ്മിലുള്ള ബന്ധം?''
ഞാന്‍ പെട്ടെന്ന് പ്രഷര്‍ കുക്കറിന്റെ തിയറി ഓര്‍ത്തു. ഉത്തരം പറയാമെന്ന് ശങ്കിച്ചു നില്‍ക്കുമ്പോഴാണ് അതു സംഭവിച്ചത്!
""പ്രഷര്‍ കൂടുമ്പോള്‍ ബോയ്‌ലിങ്‌ പോയിൻറ് കുറയും!''; ഞങ്ങളെ ഞെട്ടിച്ച്​, സുഹൃത്ത്‌ ജോസഫ് വെടിപൊട്ടിച്ചു!