Sunday, 28 November 2021

ഓര്‍മക്കുറിപ്പുകള്‍


Text Formatted

വെയില്‍ക്കാലങ്ങള്‍- 13

കെ.പി. അപ്പന്‍, ഒരു മാഗ്‌നറ്റ്

എന്നെക്കുറിച്ച്, എന്റെ സാഹിത്യത്തെക്കുറിച്ച് എനിക്ക് സന്ദേഹങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്ന ഒരു കാലത്ത് അതെല്ലാം തുറന്നുചോദിക്കാന്‍ കഴിഞ്ഞിരുന്ന ഒരേയൊരു അദ്ധ്യാപകനായിരുന്നു അപ്പന്‍ സാര്‍. 

Image Full Width
Image Caption
കെ.പി. അപ്പന്‍
Text Formatted

2007ലെ ഓണത്തിന് മൂന്നാഴ്ച ഞാന്‍ അവധിയില്‍ നാട്ടില്‍ വന്നു.
എം.എ. ബേബി ആ സമയം സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ ചുമതല കൂടി നിര്‍വഹിക്കുന്നുണ്ടായിരുന്നു. ബേബിയെ കാണാന്‍ ഞാന്‍ ആലപ്പുഴയില്‍ വന്ന ദിവസം ആലപ്പുഴയില്‍ ഒരു  ‘അധിനിവേശ പ്രതിരോധ' സമ്മേളനം നടക്കുന്നുണ്ടായിരുന്നു. ബേബിയുമായി സംസാരിക്കവെ, ആ  സമ്മേളനത്തില്‍ വന്ന് ഒരു കവിത ചൊല്ലിക്കൂടെ എന്ന ബേബിയുടെ അന്വേഷണം നിരസിക്കാന്‍ മനസ്സ് വന്നില്ല. അത്തരം പരിപാടികള്‍ ഓര്‍മയുടെ വിദൂരചക്രവാളങ്ങളിലെവിടെയോ മങ്ങിക്കത്തുന്ന നക്ഷത്രസ്മൃതികളായി മാറിക്കഴിഞ്ഞിരുന്നു. ഇപ്പോഴും എന്നെക്കൊണ്ട് അതിനാവുമോ എന്ന് ഒന്ന് പരീക്ഷിക്കാന്‍ സമയം നീട്ടിയ ഒരവസരമാണത് എന്ന് തോന്നിയതിനാല്‍  ഞാന്‍ പോയി.

chandranandan
പി. കെ. ചന്ദ്രാനന്ദന്‍ / Photo: Deshabhimani

ആലപ്പുഴ പട്ടണം എനിക്ക് വീട് പോലെ പരിചിതമാണ്. പട്ടണത്തിന്റെ തിരക്കേറിയ സി.ബി.ഡിയിലുള്ള നരസിംഹപുരം ഹോട്ടലിന്റെ ഓഡിറ്റോറിയത്തിലായിരുന്നു സമ്മേളനം. ആലപ്പുഴയില്‍ പുതുതായി പണിഞ്ഞിരുന്ന ഡി.സി ഓഫീസില്‍ നിന്ന് ബേബിയും അന്നവിടെ താമസിച്ചിരുന്ന സി.പി.എമ്മിന്റെ അഭിവന്ദ്യ നേതാവ് പി. കെ. ചന്ദ്രാനന്ദനും ഒപ്പം നരസിംഹപുരത്ത് എത്തിയപ്പോഴേക്ക് പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. 

രണ്ടര ദശകങ്ങള്‍ക്കുശേഷമുണ്ടായ  ആ സമാഗമത്തിലുടനീളം കടമ്മനിട്ട പുലര്‍ത്തിയ മനപ്പൂര്‍വമായ അകല്‍ച്ച എന്നെ വേദനിപ്പിച്ചു. നല്ല വ്യക്തിബന്ധം ഉണ്ടായിരുന്ന ഒരാളില്‍ നിന്ന് തീരെ പ്രതീക്ഷിക്കാത്ത പെരുമാറ്റം ഉണ്ടാവുമ്പോള്‍ തോന്നുക വേദന തന്നെയാണ്. 

കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പ്രസംഗം തുടങ്ങ