Wednesday, 29 March 2023

Bengali short story


Image Full Width
Image Caption
നബാരുണ്‍ ഭട്ടാചാര്യ
Text Formatted

ബാപ്പ

Text Formatted

ലാപത്തിന് ചുക്കാന്‍ പിടിച്ച ലഹളക്കാരില്‍ സദാശിവന്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞാലത് വാസ്തവമാവില്ല. എങ്കിലും, ആ കൂട്ടത്തില്‍ അവനില്ലായിരുന്നുവെന്ന് എങ്ങനെ പറയാനാവും?

ഉദ്യോഗസ്ഥന്മാരും അവരുടെ ഭാര്യമാരും കാറുകളിലല്ലെ കടകള്‍ കൊള്ളയടിക്കാനെത്തിയത്? പോരാത്തതിന് ലഹളയില്‍ പോലീസിനും പങ്കുണ്ടായിരുന്നില്ലെ? അവിടെയാണ് പ്രശ്‌നത്തിന്റെ കിടപ്പ്.

ചുരുക്കിപ്പറഞ്ഞാല്‍ ലഹളക്കാരെയും അല്ലാത്തവരെയും വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നു. ശരി, ഇനി സദാശിവനെ ലഹളക്കാരുടെ കൂടെ കൂട്ടിയാല്‍ തന്നെ അവന്‍ തീര്‍ത്തും നിസ്സാരക്കാരനാണെന്ന് സമ്മതിക്കേണ്ടി വരും. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്, പല അയല്‍ക്കാരും ചെയ്യുന്നത് കണ്ട് സദാശിവനും ഒരു ത്രിശൂലവുമേന്തിക്കൊണ്ട് വീട്ടിലെത്തിയപ്പോള്‍ അവന്റെ അമ്മ ചോദിച്ചു,

ഇതു കൊണ്ട് നീ എന്തു ചെയ്യാന്‍ പോണു?
ലഹളയുണ്ടാവും. എല്ലാവരും സംഘം ചേര്‍ന്ന് തുരപ്പന്മാരെ കൊല്ലാന്‍ പോവും.
ശരി, അപ്പോ നീയെന്തു ചെയ്യും?
ഞാനും പോവും.

devaprakash
ചിത്രീകരണം: ദേവപ്രകാശ്

വേറെ ചിലതു കൂടി പറയുമായിരുന്നു സദാശിവന്റെ അമ്മ.
വാക്കുകള്‍ അവരുടെ നാവിന്‍തുമ്പത്തുണ്ടായിരുന്നു.
പക്ഷെ അവന്‍ എത്രത്തോളം കള്ളച്ചാരായം മോന്തിയിട്ടുണ്ടെന്ന് ഉറപ്പില്ലാത്തതു കൊണ്ടവര്‍ കൂടുതലൊന്നും പറഞ്ഞില്ല.

സദാശിവന്റെ അച്ഛന്‍ മരിച്ചിട്ട് നാലു മാസമായി. അയാളും മുഴുക്കു​ടിയനായിരുന്നു. പക്ഷെ അത് പകലന്തിയോളം പണിയെടുത്തതിനു ശേഷമുള്ള കുടിയായിരുന്നു. കഴിഞ്ഞ കൊല്ലം മില്ല് പൂട്ടിപ്പോയി. അതിനു ശേഷമാണയാള്‍ കള്ളച്ചാരായം കുടിക്കാന്‍ തുടങ്ങിയത്. ആളുകള്‍ ചാരായത്തെക്കാള്‍ മാരകമായ വാറ്റുകളാണ് കുടിക്കുന്നത്. കുടിച്ച് കുടിച്ച് ചാവും. ഏതോ പെയിന്റ് ഫാക്ടറിയില്‍ നിന്ന് കട്ടു കൊണ്ടു വന്ന ഐസോപ്രൊപൈല്‍ ആല്‍ക്കഹോളാണ് സദാശിവന്റെ അച്ഛന്‍ കുടിച്ചത്. പണിയ്ക്ക് പോവുമ്പോള്‍ സദാശിവന്റെ അച്ഛന്‍ ഇട്ടിരുന്ന കാക്കിപ്പാന്റും പിഞ്ചിയ കോളറുള്ള നീല ഷര്‍ട്ടും മുറിയിലെ അഴയില്‍ തൂങ്ങിക്കി