Friday, 26 November 2021

നോവല്‍


Text Formatted
3am-title
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത്​ പി.എസ്​.
Text Formatted

15:  ആറാമിന്ദ്രിയം

ലൂപ്പിലായിപ്പോയ പ്ലേലിസ്റ്റിലെ വീഡിയോകള്‍ വീണ്ടും വീണ്ടും ഫോണില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. സോളമന്‍ ട്രെയിനില്‍ അഞ്ച് സ്റ്റേഷനുകളിലായി കറങ്ങിക്കൊണ്ടിരുന്നു. പ്ലേ ലിസ്റ്റ് ക്ലോസ് ചെയ്തിട്ടും ഹെഡ് ഫോണ്‍ വലിച്ചൂരിയിട്ടും കണ്ണടച്ചു തുറന്നിട്ടും മുടിയില്‍ വിരലു കൊണ്ട് പിടിച്ചു വലിച്ചിട്ടും അടുത്തിരുന്നവരോട് പുറത്ത് ചൂണ്ടിക്കാണിച്ചിട്ടും ബാറ്ററി ഊരിമാറ്റിയിട്ടും ആ വൃത്തത്തെ മുറിക്കുവാന്‍ അയാള്‍ക്കായില്ല. സ്വപ്നമാകണേ സ്വപ്നമാകണേയെന്നാഗ്രഹിച്ച് കൊണ്ട് കണ്ണു ചിമ്മിത്തുറന്ന സോളമനില്‍ മിനിറ്റിനു 110 ഇടിപ്പ് വേഗതയില്‍ നെഞ്ചിലെ ആവി എഞ്ചിന്‍ കൂകിപ്പാഞ്ഞു. പരിഭ്രാന്തിയില്‍ കണ്ണു നിറഞ്ഞ് തളര്‍ന്നു വീണുപോയ അയാളെ ആരോ കുലുക്കി വിളിച്ച് കണ്ണു തുറപ്പിച്ചു.

"ആരോ എന്ന് തോന്നിപ്പിക്കുമാറ് വൈബ്രേഷന്‍ മോഡില്‍ കിടന്ന് വിറച്ച് അയാളെ ഉണര്‍ത്തിയത് ഞാന്‍ തന്നെയായിരുന്നു. മയക്കു മരുന്നിന്റെ അമിത ഉപയോഗം അയാളെ വല്ലാതെ ബാധിച്ചിരുന്നു. ക്ഷീണിതമായ തലച്ചോറിനുള്ളില്‍ മതിവിഭ്രമത്തിന്റെ കാഴ്ചകള്‍ നിറക്കുന്നതിനു താരതമ്യേന എളുപ്പമാണ്' 

ബ്ലാക്ക് ബെറി സംസാരിക്കുന്നത് മുറിയിലെ മറ്റുപകരണങ്ങള്‍ ശ്രദ്ധിച്ചു കേട്ടു. ആ യാത്രയില്‍ മറ്റാരേയും സോളമന്‍ കൂടെക്കൂട്ടിയിരുന്നില്ല. കണ്ണുനീര്‍ വീണു നനഞ്ഞ അയാളുടെ കവിള് കണ്ട് ബ്ലാക്ക്‌ബെറി അയാളെ ലൂപ്പില്‍ നിന്ന് വിളിച്ചുണര്‍ത്തുക ആയിരുന്നു എന്ന അറിവ് ലെനോവക്ക് അത്ര ഇഷ്ടമൊന്നുമായില്ല. 
‘ലൂപ്പ് അയാളുടെ മതിവിഭ്രമമായിരുന്നുവോ?'
"അതെ. പുറപ്പെടുന്നതിനു മുന്‍പ് അയാളെടുത്ത എല്‍എസ്ഡിയാണ് അപ്പോള്‍ അയാളുടെ കാഴ്ച്ചകളെ നിയന്ത്രിച്ചിരുന്നത് '
"മേരിയുടെ മരണത്തിനു ഹേതുവായ വിഷയത്തെ തേടിയാണോ അയാളിറങ്ങിയത്'
"അതെ. ഹോസ്പിറ്റല്‍ തേടിത്തന്നെ'
"കൗതുകത്തിനു പിറകേ പോകുന്ന കുട്ടിയെപ്പോലെയാണ് സോളമന്‍'
"കുട്ടിക്കാലത്തിന്റെ അടിമകളാണ് മനുഷ്യര്‍'
"ശരിയാണ്'
"കുട്ടിക്കാലത്തിന്റെ ഓര്‍മ്മ ഓരോ മനുഷ്യന്റേയും തലച്ചോറ