Saturday, 27 November 2021

പലായനം


Text Formatted

കറുത്ത മുസ്‌ലിമിന്റെ വ്യഥ

കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികളോടുമുള്ള അഹിതത്തിന്റെ രാഷ്ട്രീയം വെറിയുടേത് കൂടെയാവുന്നത് വംശീയവിരോധത്തിന്റെ നാളങ്ങള്‍ നിശബ്ദമായി എരിയുന്നതുകൊണ്ടാണ്. 'കറുത്തവര്‍ഗം',  ‘മുസ്​ലിം' എന്നീ ‘ഫോബിയ'കളെ ഒരുമിച്ച് ചേര്‍ക്കുന്ന ഗൂഢാലോചനാ സിദ്ധാന്തം ഇതിന്റെ മറവിൽ ശക്​തി പ്രാപിച്ചുവരികയാണ്​

Image Full Width
Image Caption
Photo : UNICEF
Text Formatted

മകാല സാഹിത്യലോകത്തെ പ്രധാന എഴുത്തുകാരനാണ് സൊമാലിയയില്‍ നിന്നുള്ള  നുറൂദിന്‍ ഫറ (Nuruddin Farah). ലോകശ്രദ്ധ നേടിയ അനേകം നോവലുകളുടെ രചയിതാവായ അദ്ദേഹത്തിന് പ്രസിദ്ധമായ പല പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍  അധിനിവേശാന്തര രാഷ്ട്രീയവും സാഹിത്യവും പിച്ചവെച്ചു തുടങ്ങുന്ന നാളുകളിലാണ് ഫറ  എഴുത്തിലേക്ക് കടന്നുവന്നത്. ദേശീയതയുടെ രൂപകങ്ങളെ കൊളോണിയല്‍ ഭരണകൂടങ്ങള്‍ ചിന്നിച്ചിതറിപ്പിച്ച ഒരു കാലത്തിനു ശേഷമാണ് ഫറ  എഴുതിത്തുടങ്ങിയത്. അക്കാരണം നിമിത്തം  ദേശീയതയെയും സോമാലിയയിലെ  പാരമ്പര്യത്തെയും ആധുനിക കാഴ്ചപ്പാടോടെ അടുക്കിവെച്ചുകൊണ്ടുള്ള ആഖ്യാനരീതിക്ക്  അദ്ദേഹം പ്രാധാന്യം നല്‍കുന്നു. ദൈനംദിന രാഷ്ട്രീയത്തിന്റെ ധാരകളെ പ്രതിനിധാനം ചെയ്യാതെ എഴുതാന്‍ സാധിക്കില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ നോവലുകള്‍.

Nuruddin-Farah.jpg
നുറൂദിന്‍ ഫറ

രാജ്യം സ്വതന്ത്രമായശേഷമുള്ള കല-സാഹിത്യരംഗത്തെ വ്യവഹാരങ്ങള്‍, ദേശീയതയുമായുള്ള ചാര്‍ച്ചയും അടുപ്പവും ഒക്കെ ഫറയുടെ കൃതികളുടെ   അടിസ്ഥാനബോധ്യങ്ങളാണ്. പിന്നീട് 1990കളില്‍ സൊമാലിയയില്‍   തുടങ്ങിയ ആഭ്യന്തരയുദ്ധവും അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് മൂര്‍ച്ച കൂട്ടി. അധിനിവേശത്തിനെതിരെയുള്ള ചിന്തകളും പലായനത്തിന്റേയും കുടിയേറ്റത്തിന്റെയും ആലോചനകളും എഴുത്തുവിഷയമാക്കാറുള്ള ഫറ അധിവേശാനന്തര സാഹിത്യശ്രേണിയിലെ പ്രമുഖ എഴുത്തുകാരനാണ്. ബ്രിട്ടനും ഇറ്റലിയും അധിനിവേശം   ചെയ്ത  സൊമാലിയയുടെ സാംസ്‌കാരികാടരുകളില്‍ പ്രസ്തുത ശക്തികളുടെ സംസ്‌കാരത്തിന്റെ  ഛായാസാമ്യം കാണാം. അത്തരം സ്വാധീന