Sunday, 28 November 2021

കവി വായന


Text Formatted

നാര്‍സിസസിനും ക്രിസ്തുവിനും ഇടയില്‍

ആത്മഗതവും കോറസും ഉള്ള ശോകാന്ത നാടകവേദിയിലെ അറുക്കപ്പെടുന്ന കാട്ടാടിന്റെ നിലവിളിയാണ് ബാലചന്ദ്രന്റെ കവിതകള്‍

Image Full Width
Image Caption
ബാലചന്ദ്രന്‍ ചുള്ളിക്കാട്
Text Formatted

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകളിലെ ഭാവ സങ്കടങ്ങള്‍ നാര്‍സിസസിനും ക്രിസ്തുവിനും ഇടയിലെ ഭവ- ജ്ഞാന- ധര്‍മ്മസങ്കടങ്ങളാണ്. ഈ സാംക്രമിക ഭാവ ബാധയില്‍ ഭാവഗീതാത്മക ആത്മഗതത്തിന്റെ ഉള്ളുരയും ഒറ്റ ഭാവ ശില്‍പ്പവും നാടകത്തിന്റെ കൂട്ടുരയും കൂട്ടുഭാവ ചലച്ചിത്രവും കൂട്ടാകുന്നു. ഏകാന്തതയ്ക്കും അനേകാന്തതയ്ക്കും ഇടയിലെവിടെയോ ആത്മാനുരാഗത്തിനും ലോകാനുരാഗത്തിനും ഇടയിലെവിടെയോ കവി ചൊല്‍ക്കൂത്തന്‍ (performer) ആയി ഉരിയാട്ടമാടുന്നു.

നാടകമാണ് ബാലചന്ദ്രന്റെ കവിതയുടെ ഇരട്ട. അരങ്ങ് ഇവയില്‍ പലകുറി വരുന്നുണ്ട്. എഴുപതുകളിലും എണ്‍പതുകളിലും മലയാളി യുവാക്കള്‍ ഈ ധര്‍മസങ്കടങ്ങളില്‍ സ്വയം കണ്ടെത്തി.

ഗ്രീക്ക് പുരാണത്തിലെ നാര്‍സിസസ് തടാകക്കണ്ണാടിയില്‍ സ്വച്ഛായ നോക്കി നോക്കിനോക്കി മരിച്ചുപോയി.
നാര്‍സിസസ് പുഷ്പം നദിയോരത്തു വിരിയുന്നു.
തടാകം നാര്‍സിസസിന്റെ കണ്ണില്‍ കണ്ട് ഭ്രമിച്ചത് സ്വച്ഛായയെയോ?
നാര്‍സിസസ് സ്വവര്‍ഗാനുരാഗിയോ? അപരരോടുള്ള നമ്മുടെ സ്‌നേഹത്തില്‍ സമാനതയോ ഭിന്നതയോ? കണ്ണാടിയിലെ പ്രതിഫലനത്തില്‍ നാം ആത്മത്തെ കാണുന്നു. ശബ്ദത്തില്‍ ആത്മമില്ല. അശരീരിയാണത്.
എക്കോ നാര്‍സിസസിനെ പ്രേമിക്കുന്നു. എക്കോയ്ക്ക് സ്വശബ്ദം ഇല്ല, മാറ്റൊലിക്കാനേ ആവൂ. അപരമില്ലാത്ത ആത്മത്തില്‍ കുടുങ്ങിയും ആത്മമില്ലാത്ത അപരതയില്‍ കുടുങ്ങിയും ഇവരുടെ പ്രണയവിനിമയം പരാജയപ്പെട്ടു.

narcissus
കരവാജിയോയുടെ നാർസിസ്സസ് Photo: Wikimedia Commons, Caravaggio

നാര്‍സിസസ് ആത്മരതി കൊണ്ട് അപരസ്‌നേഹം വെടിഞ്ഞു. യേശു അപരത്തിനായി ആത്മത്തെ വെടിഞ്ഞു. യേശുവിന്റേത് ദാനാത്മക സ്‌നേഹം (Agape) ആണ്. യേശുവിന്റെ ദൈവം സ്വയം ശൂന്യവത്ക്കരിക്കുന്ന ദൈവം