Tuesday, 19 October 2021

കാലാവസ്​ഥയും മനുഷ്യനും


Text Formatted

പ്രകൃതി ദുരന്തങ്ങളിലെ പ്രധാന പാഠം:
​​​​​​​പിന്നാക്ക മനുഷ്യരോടുള്ള അനീതി

എല്ലാ ദുരന്തങ്ങളും സാമ്പത്തികവും സാമൂഹികവുമായി  പിന്നാക്കം നില്‍ക്കുന്ന മനുഷ്യരെയാണ് കൂടുതല്‍ ബാധിക്കുന്നത്. എന്നാല്‍, കാലാവസ്ഥാ വ്യതിയാനത്തെയോ തല്‍ഫലമായുണ്ടാവുന്ന ദുരന്തങ്ങളെയോ കുറിച്ചുള്ള വ്യവഹാരങ്ങളില്‍  ഇത്തരം വസ്തുതകള്‍ ബോധപൂര്‍വം മറച്ചുവെക്കപ്പെടുന്നു

Image Full Width
Image Caption
Photo : wikimedia commons
Text Formatted

ല്ലാത്തരം പാരിസ്ഥിതിക മാറ്റങ്ങള്‍ക്കും അടിസ്ഥാനം അതാത്  സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന ഉല്‍പാദന പ്രക്രിയകളാണ്. നിലവിലെ സാഹചര്യത്തില്‍ എല്ലാതരം ഉല്‍പാദന പ്രക്രിയകളും  പലതരത്തില്‍  ആഗോള രാഷ്ട്രീയ സമ്പദ്​വ്യവസ്ഥയുടെ വിശാല ഘടനയുമായി സമന്വയിച്ചിരിക്കുന്നു. ആഗോള മുതലാളിത്തത്തോടും അവര്‍ മുന്നോട്ടുവെക്കുന്ന സാമ്പത്തിക നയങ്ങളോടുമുള്ള  ഭരണകൂടങ്ങളുടെ പ്രതികരണങ്ങള്‍  ഭൂമിയിലെ സുസ്ഥിരമായ  വിഭവ ഉപയോഗത്തില്‍ ശ്രദ്ധേയമാറ്റത്തിന് കാരണമായിട്ടുണ്ട്. ആഗോള മുതലാളിത്ത വിപണി സമ്പദ്​വ്യവസ്ഥയോടുള്ള വളരെ പ്രാദേശികമായ പ്രതികരണങ്ങളുടെ വരെ ആകെ  പ്രതിഫലനമാണ് വര്‍ദ്ധിച്ചുവരുന്ന പാരിസ്ഥിതിക പ്രതിസന്ധികള്‍. അതുകൊണ്ടുതന്നെ ആഗോള മുതലാളിത്തത്തില്‍ നിലീനമായ അനീതിയും ചൂഷണവുമാണ് പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമാകുന്ന മാനുഷികഘടകങ്ങളില്‍ പ്രതിഫലിക്കുന്നത് എന്നുപറയാം. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള മിക്ക പഠനങ്ങളും സാങ്കേതികവിദ്യാ കേന്ദ്രീകൃതമായ ദുരന്ത ലഘൂകരണ നടപടികള്‍ക്ക് പ്രാമുഖ്യം നല്‍കികൊണ്ടുള്ളവയാണ്. തീര്‍ച്ചയായും അത്തരം പഠനങ്ങള്‍ പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറക്കാന്‍ പല നിലകളില്‍ സഹായകവുമാണ്. എന്നാല്‍, അതോടൊപ്പം, കാലാവസ്ഥാ വ്യതിയാനത്തിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും മൂലകാരണം വെളിപ്പെടുത്തുന്ന രാഷ്ട്രീയ-സാമ്പത്തിക മാനങ്ങള്‍ വിശകലനം ചെയ്യേണ്ടത് അത്യാവശ്യമാണ്. അത്തരം അന്വേഷണങ്ങളിലൂടെ മാത്രമേ ദുരന്തങ്ങളുടെ മൂലകാരണങ്ങളെ കണ്ടെത്തുവാനും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുവാനും സാധിക്കൂ.

മനുഷ്യരോടും പ്രകൃതിയോടുമുള്ള അനീതിയിലും ചൂഷണത്തിലും നിലകൊള്ളുന്ന ഒരു സമ്പദ്​വ്യവസ്ഥയുടെ ഘടനക്കുള്ളില്‍ പരിസ്ഥിതി സൗഹാര്‍ദപരമോ, തുല്യനീതിയില്‍ അധിഷ്ഠിതമോ ആയ  ഒരു ഉല്‍പാദനപ്രക്രിയ രൂപപ്പെടും എന്ന് പ്രതീക്ഷിക്കുക സാധ്യമല്ല.

പഠനങ്ങളുടെ പ്രശ്​നങ്ങൾ

പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്