Monday, 29 November 2021

ആത്മകഥ


Text Formatted

എഴുകോണ്‍- 33

ക്രമം, അക്രമം, അപക്രമം

Image Full Width
Image Caption
മൈത്രേയന്‍, എ.കെ. ജയശ്രീ, കനി കുസൃതി
Text Formatted

ക്രമത്തില്‍, ചിലയിടങ്ങളിലൊക്കെ  അക്രമം ഒളിഞ്ഞിരിക്കുന്നു.  
മനുഷ്യ സമൂഹത്തില്‍, പുറത്തുനിന്ന് ഏല്‍പ്പിക്കുന്ന ക്രമങ്ങളില്‍ പലപ്പോഴും വൈരുദ്ധ്യങ്ങള്‍ കാണാം.  അത് ചിലപ്പോള്‍ പ്രകടമായ അക്രമങ്ങളിലേക്ക് പോകുമെങ്കിലും ഒളിഞ്ഞിരിക്കുന്ന അക്രമം നമ്മള്‍ തിരിച്ചറിയാറുപോലുമില്ല. ആരും പറയാതെ തന്നെ നമ്മള്‍ അനുസരിക്കുന്ന പല സാമൂഹ്യ ചട്ടങ്ങളുമുണ്ട്. കുടുംബങ്ങളില്‍ അച്ഛനോ അമ്മാവനോ അതിന് മേല്‍നോട്ടം വഹിക്കുന്നു.

സ്ത്രീകളുടെ  ‘അവിഹിത'ബന്ധങ്ങള്‍ കുടുംബത്തിന് ഏറ്റവും അപമാനകരമാണ്. ഇത് നടക്കാതിരിക്കാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം. ആരും പറഞ്ഞു കൊടുത്തില്ലെങ്കിലും സ്ത്രീകള്‍ അത് ചുറ്റിലും നിന്ന് പഠിച്ചെടുക്കുന്നു. അച്ഛന്റെ ആജ്ഞാശക്തിയുടെ വാള്‍ അതിനുമേലെയാണ്. അച്ഛന്‍ എപ്പോഴും ശബ്ദം വക്കണമെന്നില്ല.  നിശ്ശബ്ദമായി തന്നെ ആ ക്രമം പുലരും.  ആ ക്രമത്തിന് ഭംഗം വന്നാല്‍ സമുദായനേതാക്കളുടെ മുന്നില്‍ ഉത്തരം പറയേണ്ട ബാദ്ധ്യത അച്ഛനുണ്ട്. കുടുംബത്തിനുള്ളിലെ ക്രമം സാമൂഹ്യക്രമം തന്നെയാണ്.  അച്ഛനോ മറ്റു പുരുഷന്മാരോ വീട്ടിലെ തന്നെ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചാല്‍ അത് മൂടി വെയ്ക്കുക എന്ന ഉത്തരവാദിത്വം അമ്മയ്ക്കും മറ്റു മുതിര്‍ന്ന സ്ത്രീകള്‍ക്കുമാണ്. നിശ്ശബ്ദതയുടെ വാള്‍ ഗൂഢമായ അക്രമാസക്തിയോടെ നില കൊള്ളുന്നു.  ഒരു ട്രാന്‍സ്‌ജെന്റര്‍ വ്യക്തിയോ സ്വവര്‍ഗ്ഗഅനുരാഗിയോ കുടുംബത്തില്‍ വന്നു പിറന്നാല്‍ ക്രമം അത് വച്ച് പൊറുപ്പിക്കുകയില്ല.  അവര്‍ കുടുംബത്തിനുള്ളില്‍ എരിഞ്ഞടങ്ങുകയോ വീടിനു പുറത്താവുകയോ ചെയ്യും.  

അമിതമായ ലൈംഗികാവേശമുള്ളവരും മാനസികമായി ജീര്‍ണിച്ചവരുമായി ഫോറന്‍സിക് ടെക്‌സ്‌റ്റ്​ ബുക്കുകളില്‍ ലെസ്ബിയന്‍ വ്യക്തികളെ വിവരിച്ചിരിക്കുന്നു.  

ലിംഗ- ലൈംഗികതാത്പര്യങ്ങള്‍ വെളിപ്പെടുത്താതെ ജീവിക്കാന്‍ കഴിയുന്നവര്‍ ചിലപ്പോള്‍ രക്ഷപ്പെട്ടു പോകും.  അവരെ അടിച്ചമര്‍ത്താന്‍ സാമൂഹ്യക്രമം മാത്രമല്ല, ഇന്ത്യയില്‍ അടുത്ത കാലം വരെ എഴുതപ്പെട്ട നിയമവുമുണ്ടായിരുന്നു. 2018 സെപ്റ്റംബറില്‍ അത് വരെയുണ്ടായിരുന്ന ഐ.പി.സി 377 വകുപ്പ് പ്രകാരം മുതിര്‍ന്ന വ്യക്തികള്‍ തമ്മിലുള്ള സ്വവര്‍ഗ്ഗപ്രേമം കുറ്റകരമാക്കിയിരുന്ന നിയമം റദ്ദാക്കപ്പെട്ടു.  160ഓളം വര്‍ഷം പഴ