Wednesday, 29 March 2023

ഭരണകൂട ഹിംസ


Text Formatted

നമുക്കുമേല്‍ നിശ്ശബ്ദതയുടെയും ഭയത്തിന്റെയും മേല്‍ക്കോയ്മ

സാംസ്‌കാരിക ദേശീയതയാണ് ഫാസിസത്തിന് ഏണിവച്ചുകൊടുക്കുകയെന്ന 90കളിലെ ലിബറല്‍ ബുദ്ധിജീവികളുടെ ആശങ്ക തെറ്റിയില്ലെങ്കിലും പ്രയോഗഘട്ടത്തില്‍ അത് ദേശീയതയെ തന്നെ പ്രശ്‌നവല്‍ക്കരിക്കുമെന്ന് കാണേണ്ടതായിരുന്നു.

Image Full Width
Image Caption
ഫാദര്‍ സ്റ്റാന്‍ സ്വാമി
Text Formatted

ഫാദര്‍ സ്റ്റാന്‍ സ്വാമി. 
എന്തൊരു വിചിത്രമായ പേര്. ഫാദറും സ്വാമിയും ഒന്നിച്ച്. 
ഹാനി ബാബു എന്ന മറ്റൊരു പേരുമുണ്ട്. ഹാനികരം തന്നെ. 
ഭീമ കൊറേഗാവ്, എല്‍ഗാര്‍ പരിഷത്ത് എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന കേസുകെട്ടുകളും. 

കോവിഡ് ഉണ്ടെങ്കിലും ശമ്പളം കട്ട് ചെയ്തിട്ടില്ലെങ്കില്‍ സ്വസ്ഥതയ്ക്ക് കാര്യമായ കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലാത്ത ഇന്ത്യന്‍ മധ്യവര്‍ഗത്തിന് ഒന്നു കേട്ടൊഴിവാക്കാവുന്ന കാര്യങ്ങളേ മേല്‍പറഞ്ഞതിലുള്ളൂ. 84കാരനായ ഫാദര്‍ സ്റ്റാന്‍ സ്വാമി ആശുപത്രിയില്‍ അവസാനത്തെ ശ്വാസകണികയ്ക്കായി നടത്തിയ നിയമപോരാട്ടമൊന്നും (അല്ലെങ്കിലും അതെന്തുവിചിത്രമായ സംഗതിയാണ്! ജീവന്‍ നിലനിര്‍ത്താന്‍ നിയമപോരാട്ടം നടത്തുക!) അവരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവില്ല. ഏറ്റവുമൊടുവില്‍ സ്റ്റാന്‍ സ്വാമിയെന്ന വയോധിക റിമാന്‍ഡ് പ്രതി മരണമടഞ്ഞെന്ന വിവരം ടെലിവിഷന്‍ നോക്കി യന്ത്രങ്ങളായ ആ മധ്യവര്‍ഗസമൂഹം അറിഞ്ഞു. പക്ഷേ കൂട്ടുപ്രതികളായ പതിനഞ്ചുപേരും മാവോയിസ്റ്റ് രൂപേഷും ജയിലില്‍ നിരാഹാരം നടത്തിയതല്ലാതെ അതിന്റെ പേരില്‍ മറ്റു മാര്‍ഗതടസ്സങ്ങളൊന്നും പൊതുജീവിതത്തില്‍ ഉണ്ടാകാതിരുന്നത് അവരുടെ സ്വസ്ഥതയ്ക്ക് ബലം നല്‍കുകയും ചെയ്തു.

രാജ്യദ്രോഹ നിയമത്തിനാണോ തീവ്രവാദവിരുദ്ധ നിയമത്തിനാണോ കൂടുതല്‍ പ്രത്യയശാസ്ത്ര മൂല്യമുള്ളതെന്ന് മോദി ഭരണകൂടം നിശ്ചയിച്ചുകഴിഞ്ഞിട്ടില്ല.

ഗോത്ര ആദിവാസി ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ജീവിച്ച ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ റിമാന്‍ഡ് മരണം ഇന്ത്യന്‍ മധ്യവര്‍ഗത്തെ പിടിച്ചുകുലുക്കാത്തതിന് പ്രധാനകാരണം ഹിന്ദുത്വ രാഷ്ട്രീയം സൃഷ്ടിച്ച ആഴമേറിയതും വ്യാപ്തവുമായ നിശ്ശബ്ദതയുടെ മേല്‍ക്കോയ്മയാണ്. ഇന്ത്യ ഒരു പ്രത്യയശാസ്ത്ര ഭരണകൂടത്തിന്റെ (Ideological State) ചെയ്തികള്‍ കഴിഞ്ഞ ഏഴുവര്‍ഷമായി കണ്ടറിഞ്ഞുവരുന്നു. ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ ആദ്യത്തെ പ്രത്യയശാസ്ത്ര ഭരണകൂടമാണിത്. നിശ്ശബ്ദതയും ഭയവും പ്രസരിപ്പിക്കുക എന്ന പ്രത്യയശാസ്ത്ര പദ്ധതി ഏറ്റവും കൃത്യമായി നടപ്പാക്കാന്‍ കഴിഞ്ഞ