Saturday, 27 November 2021

ധർമശാല യാത്ര


Text Formatted

കാണാത്തതും കാഴ്​ചയാവുന്ന ധര്‍മശാല

എന്തിനെയും തോക്കിന്റെ നിഴലില്‍ ഭദ്രമാക്കാമെന്ന ചീനന്റെ അധികാരാസക്തിക്ക് ഒരു ജനത കൊടുത്ത, ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുന്ന മറുപടിയാണ്​ ധർമശാല.

Image Full Width
Text Formatted

ധാസ; പ്രാര്‍ത്ഥനയോടെയുള്ള ഒരു നീണ്ട കാത്തിരിപ്പ്.
അല്ലെങ്കില്‍ വിശുദ്ധ ശാന്തിയിലേക്കു കാത്തുവച്ച മണിയൊച്ചകള്‍.
അതുമല്ലെങ്കില്‍, ജീവന്റെ അഭൗമമായ നിത്യതയിലേക്കുള്ള മുന്നൊരുക്കം. ധാസയെന്നാല്‍ ധര്‍മശാല. ധര്‍മത്തിന്റെ പരമോന്നതമായ ഇരിപ്പിടം.
ആരുമേ ശത്രുവല്ലെന്ന ബോധത്തിന്റെ നിറുകയിലേക്ക്​ തോക്കിന്‍കുഴല്‍ നീണ്ടപ്പോള്‍ വിട്ടൊഴിയേണ്ടിവന്ന ലാസയെന്ന ദൈവഭൂമിയില്‍ നിന്നുള്ള പിന്‍മടക്കത്തിനു ശേഷം രാഷ്ട്രീയാഭയത്തിലൂടെ ഊതിക്കാച്ചി നിര്‍ത്തിയ ഒരു പ്രവാസ സര്‍ക്കാരിന്റ തന്നെ കരുതൽ.
ലാസയും ധാസയും രണ്ടല്ല. ഒന്ന്. 

ലാസ; ഹിമാലയത്തിലെ മടിയില്‍ ഒരിക്കലും ഒന്നിനും വേണ്ടിയും ഒച്ചവച്ചിട്ടില്ലാത്ത തിബത്തിന്റെ തലസ്ഥാനം. തിബത്തന്‍ ഭാഷയില്‍ ദൈവങ്ങളുടെ ഇരിപ്പിടം എന്നര്‍ത്ഥം. ഏതൊരു തിബത്തന്റെയും വിശുദ്ധ നഗരമായ ഇവിടെ നിന്നാണ്, ഒരു ആത്മീയാചാര്യന്റെ പ്രാര്‍ത്ഥനകളുടെ മീതേക്ക് ചുവന്ന വ്യാളിയുടെ നാവില്‍ നിന്ന് തീനാളം പടര്‍ന്നുതുടങ്ങിയത്. തോക്കു വരയ്ക്കുന്ന നീതിക്കു മുന്നില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ, ഏറ്റവുമടുത്ത അനുയായികള്‍ക്കൊപ്പം പാതി കൂമ്പിയ ചീനക്കണ്ണുകളെ കബളിപ്പിച്ച് രായ്ക്കുരാമാനം മറ്റൊരു അതിര്‍ത്തിക്കകത്തേക്ക് ആത്മീയതയും ഒരു രാജ്യത്തിന്റെ പരമാധികാരം തന്നെയും പറിച്ചു നടേണ്ടിവന്നത്. 

കാഴ്ചപ്പടങ്ങളെടുക്കാനും സ്വയം കാഴ്ചകളാകാനും പറ്റിയ ഏകാന്തതകള്‍. മുഴുത്തും ചീര്‍ത്തും തിടം വയ്ക്കുന്ന എല്ലാ തരത്തിലുമുള്ള ആസക്തികളുടെയും നെഞ്ചുരുക്കുന്ന ക്ഷണഭോഗങ്ങള്‍.  എല്ലാമുണ്ട്. ഏതു തരത്തിലുള്ള വിനോദസഞ്ചാരിയെയും ആകർഷിക്കാന്‍ പോന്നത്.

എന്നും എന്തും കൈനീട്ടി സ്വീകരിച്ചിട്ടേയുള്ളൂ എന്നതു ശീലമാക്കിയ ഇന്ത്യ അവരെ രാഷ്ട്രീയാഭയം നല്‍കി സ്വീകരിച്ചുകുടിയിരുത്തിയ സ്ഥലമാണ് ധാസ. ധര്‍മശാല (ധരംശാല എന്നും ഉത്തരേന്ത്യന്‍ നാവുവഴക്കം) എന്നതിന്റെ ചുരുക്കം. എന്നാല്‍, ഇന്ന് ധര്‍മശാലയിലെ ആയിരക്കണക്കിനു തിബത്തരും അതിനെ ലാസ എന്നു തന്നെയാണു വിളിക്കുക. ലാസ അവരുടെ ഓരോ പ്രാർത്ഥനയുടെയും അവസാനത്തെ പൊരുള്‍പൊക്കം. അവരുടെ സ്വന്തം ഇരിപ്പിടം. അവരുടെ ശ്വാസത്തിന്റെ ചൂടും വേവും. ഓരോ തിബത്തനും ഉള്ളില്‍ കൊണ്ടുനടക്കുന്ന ആള്‍പ്പൊക്കം. ധാസ അവരുടെ അറുപതാണ്ടു പിന്നിടുന്ന പ്രവാസ സര്‍ക്കാരിന്റെ അക്ഷാംശം. എണ്‍പത്തിയ