Sunday, 28 November 2021

കോവിഡിനൊപ്പം


Text Formatted

മാറുന്ന നമ്മള്‍, മാറാത്ത നമ്മള്‍;
കോവിഡിനുശേഷം

അറിയപ്പെടാത്തതിനോടുള്ള പേടി മസ്തിഷ്‌ക പരിണാമത്തെ ഏറെ സഹായിച്ചിട്ടുണ്ട്. അതിലൊന്ന് ദാ ഇപ്പോള്‍, ഇവിടെ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു.

Image Full Width
Image Caption
Photo: Oscar Espinosa / Shutterstock.com
Text Formatted

രണത്തെക്കുറിച്ച് കൂടുതല്‍ ബോധമുള്‍ക്കൊണ്ടവരുടെയും ജീവിതത്തെക്കുറിച്ച് പുതിയ അവബോധമുണ്ടായവരുടെയും ലോകമാണ് കോവിഡിന്റെ കെടുതികള്‍ കെട്ടടങ്ങുമ്പോള്‍ തെളിഞ്ഞുവരുന്നത്.
2020ാമാണ്ട് ഇതുവരെ അനുഭവിക്കാത്ത രീതിയിലുള്ള ദുഃഖങ്ങളും കഷ്ടതകളും ദൈന്യതകളും മനുഷ്യരാശിക്കുമേല്‍ ആഘാതമേല്‍പ്പിച്ച് കടന്നുപോയി. ലോക്ക്ഡൗണ്‍ അവസാനിച്ച്, ഇവയുടെ പരിണിതഫലം തെളിയുന്ന ലോകം പ്രത്യക്ഷപ്പെടുമ്പോള്‍ ചില തിരിച്ചറിവുകളിലേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കുകയാണ്. സമൂഹസ്വഭാവത്തില്‍  മാറ്റങ്ങളുണ്ടായിരിക്കുന്നു, ലോകം മാറിയിരിക്കുന്നു.     എന്നാല്‍ ലോകം അത്രകണ്ട് മാറിയോ?
ഇല്ല തന്നെ. യുദ്ധങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു, ഇനിയും സംഭവിക്കും, സ്പര്‍ദ്ധയും വിദ്വേഷവും ഒട്ടും വിട്ടുപോയിട്ടില്ല, മനുഷ്യരെ.

കെനിയയിലും ഛാഡിലും സൊമാലിയയിലും പട്ടിണിയും മനുഷ്യനിഷേധവും തുടരും, ഇസ്രായേലും പലസ്തീനും ലെബനോനും സിറിയയും അഫ്ഗാനിസ്താനും സ്വന്തം സ്പീഷീസിനെ കൊല ചെയ്യുന്ന ഹോമോ സാപിയന്‍ കഥകളുമായെത്തും, കേരളത്തിലെ ചില ആണുങ്ങള്‍  പണിപ്പെടാതെ വെറുതേ കിട്ടുന്ന പണത്തിനു വേണ്ടി ഭാര്യമാരെ കൊല്ലുകയോ ആത്മഹത്യയിലേക്ക് തള്ളിവിടുകയോ ചെയ്തുകൊണ്ടിരിക്കും.
ഒരു മഹാമാരി കൊണ്ട് ലോകത്തെ വെളുപ്പിച്ചെടുക്കാനുള്ള തന്ത്രമൊന്നും ആവിഷ്‌ക്കരിക്കപ്പെട്ടിട്ടില്ല ഇതുവരെ. 

യുദ്ധങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു, ഇനിയും സംഭവിക്കും, സ്പര്‍ദ്ധയും വിദ്വേഷവും ഒട്ടും വിട്ടുപോയിട്ടില്ല, മനുഷ്യരെ.
സിറിയന്‍ ആഭ്യന്തരയുദ്ധത്തിനിടയില്‍ നിന്നുള്ള ചിത്രം / Photo: Freedom house, Flickr

എന്നാല്‍ ആരുടെ ജീവിതമാണ് മാറിയത് എന്നത് സംഗതമായ ചോദ്യമായി അവശേഷിക്കുന്നു. നഷ്ടങ്ങളുടെ ലോകമാണ് ഓരോ പ്രഭാതത്തിലും തെളിയുന്നത് എന്ന് അനുഭവപ്പെടുന്ന