Sunday, 28 November 2021

മാധ്യമങ്ങള്‍ കാണാത്ത ഇന്ത്യ- 10


Text Formatted

ബ്യുന്ദാര്‍:

നദി വാരിയെടുത്ത ഗ്രാമത്തിന്റെ ഫോസില്‍

ബ്യുന്ദാറിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട പലരുടേയും പേരുകള്‍ കാണാതായവരുടെ ലിസ്റ്റിലായിരുന്നു. വീടുകളില്‍ അവശേഷിച്ച ചിലര്‍ക്കെങ്കിലും അതാശ്വാസം നല്‍കിക്കാണും. പ്രിയപ്പെട്ടവര്‍ മരണപ്പട്ടികയിലല്ല എന്നതിലെ പ്രതീക്ഷ വളരെ വലുതാണ്. 

Image Full Width
Image Caption
ബ്യുന്ദാർ ഗ്രാമം
Text Formatted

രുദ്രനാഥിന്റെ ശിഖരത്തില്‍, നക്ഷത്രങ്ങളും നിലാവും, മഞ്ഞുമുള്ള പാതിരാത്രിയുടെ കാഴ്ചസൗന്ദര്യത്തിനൊപ്പം മരണഭയം കൂടെയുണ്ടായാല്‍ എങ്ങനെയിരിക്കും? ശ്വാസമെടുക്കാനുണ്ടായ അസ്വസ്ഥതയില്‍, ഗഡ്വാളിന്റെ താഴ്​വാരത്തണുപ്പേറ്റ് പഹാഡിക്കുടിലിന്റെ വാതില്‍പ്പടിമേല്‍ ഇരുന്നും കിടന്നും കഴിച്ചുകൂട്ടിയ രാത്രിയുടെ ഓര്‍മ കൂടിയുണ്ട് രുദ്രനാഥ് തേടിപ്പോയ, ട്രക്കിങിന്.

വാലി ഓഫ് ഫ്‌ലവേഴ്‌സിലേക്ക് തിരിക്കും മുമ്പാണ് രുദ്രനാഥിലേക്ക് നടന്നുകേറിയത്. രണ്ടു രാത്രിയും മൂന്ന് പകലിന്റെ നടത്തവും വെയിലും തണുപ്പും അനുഭവിച്ച് അങ്ങനെ 16 മൈലോളം കാടും മലയും കേറിയിറങ്ങിയ യാത്ര. ചമോലിയിലെ സാഗറില്‍ നിന്ന് തുടങ്ങി, നടപ്പ്.

ഗോപേശ്വര്‍ വഴിയും രുദ്രനാഥിലേക്കെത്താം. ഏതാണ്ട് ഇതേ ദൂരം തന്നെ.
രണ്ടോ മൂന്നോ കൊച്ചു പീടികകളും കുറച്ച് വീടുകളും മാത്രമുള്ള കാടിനോട് ചേര്‍ന്ന് കിടക്കുന്ന ഇടം. വഴി തെറ്റിയോ എന്ന് തോന്നാവുന്ന അത്ര ചെറിയ ഇടപ്പാത, വീട്ടുപിന്നാമ്പുറങ്ങളെന്ന് തോന്നിപ്പിച്ച് വളഞ്ഞുപോയി വഴി. പലയിടത്തും അത് നേര്‍ത്തു. ചെറിയ കയറ്റങ്ങള്‍, കാട് തെളിഞ്ഞു. കേറുംതോറും വീടുകള്‍ അകന്നില്ലാതായി. മരങ്ങള്‍ മാത്രം. കാടറിഞ്ഞുള്ള നടപ്പ്. രുദ്രനാഥ് പേരുകേട്ട ഇടമാണെങ്കിലും തീര്‍ത്ഥാടകര്‍ കുറവാണ്. ഏകദേശ വഴി പിടിച്ച് വേണം നടപ്പ്. കുത്തനെ കയറ്റങ്ങളും. ട്രക്കിങ് താല്പര്യമുള്ളവരാണ് പൊതുവേ വരാറ്. യാത്രികര്‍ക്ക്, വനംവകുപ്പ് നിരീക്ഷണമോ വഴി കാണിക്കാന്‍ ബോര്‍ഡോ യാതൊന്നുമില്ല. രുദ്രനാഥ് എല്ലാവരും പോകുന്ന ഇടമല്ല. ഗൈഡോ അവിടത്തുകാരോ ആരുമില്ല കൂടെ. രണ്ടാള്‍ രൂപങ്ങളായി നടന്നു  സുഹൃത്തിനൊപ്പം. 16 കിലോമീറ്റര്‍ നടന്നാല്‍ എത്തുമെന്ന തെറ്റിദ്ധാരണയില്‍ തുടങ്ങിയ നടപ്പ്. എത്ര കേറിയിട്ടും തീര്‍ന്നില്ല. എത്തുന്നില്ലല്ലോ വഴി തെറ്റിയോ എന്നായി ചിന്ത. ചോദിക്കാന്‍ വന്യമായ ആരണ്യകമല്ലാതെ, ആരുമില്ല. അപൂര്‍വ്വമായി ചില യാത്രികരെ കണ്ടുമുട്ടി, ഈ വഴി തന്നെ പിടിച്ചു പൊയ്‌ക്കോളാന്‍ അവര്‍ പറഞ്ഞു, വേറെ എങ്ങോട്ടും വഴിയില്ല. നടന്ന