Sunday, 28 November 2021

യു.എ.പി.എ


Text Formatted

കുറ്റകൃത്യമാവുന്ന രാഷ്ട്രീയം,

ഹിംസയുടെ ഉപാധിയാകുന്ന നിയമം

അടിയന്തരാവസ്ഥക്കു ശേഷം ഇന്ത്യയിലെ നീതിന്യായ സംവിധാനം ഇത്രയധികം വിശ്വാസ തകര്‍ച്ച നേരിടുന്ന സന്ദര്‍ഭം ഒരു പക്ഷെ വേറെ ഉണ്ടാവില്ല. 

Image Full Width
Image Caption
ഫാദര്‍ സ്റ്റാന്‍ സ്വാമി
Text Formatted

രാഷ്ട്രീയത്തെ കുറ്റകൃത്യമായി ലഘൂകരിക്കുന്നതോടെ നിയമം അട്ടിമറിക്കപ്പെടുന്നതിന്റെ വഴി തുറക്കുമെന്ന് തിരിച്ചറിഞ്ഞ അഡ്വ. കെ.ജി. കണ്ണബീരാന്‍  ‘നിയമം, അതുവഴി, ഹിംസയുടെ ഉപാധിയാവുമെന്നും' രേഖപ്പെടുത്തുന്നു.1  ഹിംസയുടെ ഉപാധിയായി നിയമസംവിധാനം മാറിയതിന്റെ സാക്ഷ്യമാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി. ഇന്ത്യയിലെ ജനാധിപത്യ- മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുമായി വിദൂര പരിചയമുളളവരില്‍ പോലും ഫാദര്‍ സ്റ്റാനിന്റെ കൊലപാതകം ഒരു പക്ഷെ അമ്പരപ്പുളവാക്കില്ല. അമ്പരപ്പും, അവിശ്വസനീയതയും അസാദ്ധ്യമായി മാറിയെന്ന തിരിച്ചറിവിന്റെ തേങ്ങലോടെയൊണ് ഫാദര്‍ സ്റ്റാനിന് യാത്രാമൊഴി ചൊല്ലാനാവുക. 84വയസ്സ് പിന്നിട്ട ഈ വൈദികന്‍ ഭരണകൂട ഭീകരതയുടെ ഇരയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്നു ബോധ്യപ്പെടുത്തുന്നവയാണ് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് അദ്ദേഹത്തിന്റെ ദേഹവിയോഗത്തിനുശേഷം ലഭ്യമായ പ്രതികരണങ്ങള്‍.
ഒരിക്കലും പ്രതീക്ഷിക്കാത്ത കോണുകളില്‍ നിന്നുപോലും ഭരണകൂട ഭീകരത പോലുള്ള വാക്കുകള്‍ ഉയരുന്നത് ഫാദര്‍ സ്റ്റാനിന്റെ മരണം വൃഥാവിലാവില്ലെന്ന പ്രത്യാശയുളവാക്കുന്നു. അതോടൊപ്പം എങ്ങനെയാണ്, എന്തിന്റെ പേരിലാണ് ഫാദര്‍ സ്റ്റാന്‍ ഓര്‍മ്മിക്കപ്പെടേണ്ടതെന്ന ചോദ്യവും നാം നേരിടുന്നു. ‘നമ്മുടെ മുറിവ് പെട്ടെന്നുണ്ടായതല്ല' 2 എന്ന് തത്വചിന്തകനായ അലന്‍ ബാഡിയു ചൂണ്ടിക്കാട്ടിയ സന്ദര്‍ഭത്തിന്റെ ഇന്ത്യന്‍ പതിപ്പിന് നാം സാക്ഷ്യം വഹിക്കുകയാണ്.  

ദേശരാഷ്ട്ര- ഭരണകൂടം നിരാലംബരാക്കുന്ന മനുഷ്യരുടെ മാത്രമല്ല പാരിസ്ഥിതികമായ ആവാസവ്യവസ്ഥയുടെ തന്നെ അതിജീവനത്തെക്കുറിച്ചുള്ള രാഷ്ട്രീയവും കുറ്റകൃത്യമായി ഗണിക്കപ്പെടുന്ന സാഹചര്യം ഇപ്പോള്‍ ഇന്ത്യയാകെ നിലനില്‍ക്കുന്നു

കൊളോണിയല്‍ അധിനിവേശത്തിന്റെ വാസ്തുഘടനയില്‍ ഉറപ്പിച്ച ദേശരാഷ്ട്രത്തില്‍ വിയോജിപ്പുകളെ ഉള്‍ക്കൊള്ളുന്നതിനുള്ള പരിമിതമായ ഇടങ്ങള്‍ പോലും ഇല്ലാതായാതിന്റെ നാള്‍വഴികളിലാണ് രാഷ്ട്രീയം കുറ്റകൃത്യമാകുന്ന ഭൂപട നിര്‍മിതിയുടെ