Saturday, 27 November 2021

ജയിലും മനുഷ്യാവകാശവും


Text Formatted

പല്ലുകളെല്ലാം എടുത്തുകളഞ്ഞു,
ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടുകയാണ്​ ഇബ്രാഹിം

2014 ല്‍ മാവോയിസ്റ്റ് സംഘം പൊലീസുകാരനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസിലെ കുറ്റാരോപിതനായ എൻ.കെ. ഇബ്രാഹിം മോശം ആരോഗ്യത്തെ തുടര്‍ന്ന് വിചാരണയ്ക്കിടയില്‍ തളര്‍ന്നു വീണു. രണ്ടു തവണ ഹൃദയാഘാതമുണ്ടായി. എന്നിട്ടും അദ്ദേഹത്തിന്​ ജാമ്യം പോലും നിഷേധിക്ക​പ്പെടുകയാണ്​

Image Full Width
Image Caption
എൻ.കെ. ഇബ്രാഹിം
Text Formatted

നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്) യുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഭീമ കൊറേഗാവ് കേസില്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ 2020 ഒക്ടോബര്‍ 8ന് യു.എ.പി.എ ചുമത്തി എന്‍.ഐ.എ. അറസ്റ്റു ചെയ്തത്. കസ്റ്റഡയിലിരിക്കെ ജൂലെെ 5ന്, അര്‍ഹിക്കുന്ന നീതിയോ വിചാരണയോ ലഭിക്കാതെ അദ്ദേഹം മരിച്ചപ്പോള്‍, ജനാധിപത്യത്തില്‍ നീതിന്യായ വ്യവസ്ഥയ്ക്കു നേരെയുള്ള ഇത്തരം പരിഹാസങ്ങള്‍ക്ക് സ്ഥാനമില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

വയനാട് മേപ്പാടിയിലെ നെടുങ്കരണ സ്വദേശി എന്‍.കെ. ഇബ്രാഹിമിനെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വെള്ളമുണ്ട പൊലീസ് അറസ്റ്റു ചെയ്തത് 2014 ഏപ്രിലില്‍ റജിസ്റ്റർ ചെയ്ത കേസ് പ്രകാരമാണ്. ഇബ്രാഹിമിന്റെ ആദ്യ വിചാരണ നടന്നത് ഏഴു വര്‍ഷങ്ങള്‍ക്കപ്പുറം 2021 ജൂണ്‍ 22ന്.
ഇതിനിടെ രണ്ടു വട്ടം മാത്രമാണ് 64 കാരനായ ഇബ്രാഹിമിന് വീട്ടില്‍ വരാന്‍ സാധിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ കെ. ജമീല പറയുന്നു: ""എല്ലാ ഞായറാഴ്ചയും വിളിക്കും. അഞ്ചോ പത്തോ മിനുട്ട് സംസാരിക്കും. കൂടുതലും വീട്ടിലെ കാര്യങ്ങളാണ് സംസാരിക്കാറ്. അറസ്റ്റിലായശേഷം പേരക്കുട്ടികളെ കാണാന്‍ രണ്ടു വട്ടം വീട്ടിലേക്കു വന്നിരുന്നു. അവസാനമായി വന്നത് കഴിഞ്ഞ ജനുവരിയിലാണ്. അന്ന് രണ്ടു മണിക്കൂര്‍ കഴിഞ്ഞ് തിരികെ കൊണ്ടു പോയി. അദ്ദേഹത്തിന്റെ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളതു കൊണ്ട് അതേ പറ്റി അധികം സംസാരിക്കാറില്ലായിരുന്നു.''

മോശം ആരോഗ്യത്തെ തുടര്‍ന്ന് ഇബ്രാഹിം വിചാരണയ്ക്കിടയില്‍ തളര്‍ന്നു വീണു. അദ്ദേഹത്തിന് രണ്ടു തവണ ഹൃദയാഘാതമുണ്ടായിട്ടുണ്ട്.

വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതായിരുന്നു ഇബ്രാഹിമിന്റെ ജീവിതമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ സെക്രട്ടറിയുമായ സി.പി. റഷീദ് പറയുന്നു:  ""ഇബ്രാഹിമിനെ സംബന്ധിച്ച്​ സ്വന്തം ജീവിതം മെച്ചപ്പെടുത്തല്‍ എളുപ