Monday, 29 November 2021

ആത്മകഥ


Text Formatted

എന്റെ കഥ- 20

ചതിയുടെയവള്‍

ഇടയ്ക്ക് ആ ഉമ്മ ബീഡി വലിക്കുന്നതു കണ്ടു. പാതിരാവരെയിരുന്നു ബീഡി തെറുത്ത് കുടുംബം പോറ്റിയതിന്റെ കൂലിയായ ചില പെണ്‍ലഹരികള്‍. 

Image Full Width
Image Caption
ഇന്ദുമേനോന്‍
Text Formatted

രാജു എനിക്ക് പിറന്നാളിന് കത്തയച്ചു.
‘‘ഇന്ദു മേനോന് സര്‍ഗാത്മകതയുടെ കഠിനവട്ടും ആയുരാരോഗ്യവും കുടുംബത്തില്‍ സ്വാസ്ഥ്യവും ഐശ്വര്യവും നേര്‍ന്നുകൊണ്ട്
41 ഒന്നാം പിറന്നാളാശംസകള്‍.’’
-രാജു

പത്തുരൂപയ്ക്ക് സ്റ്റാമ്പൊട്ടിച്ച്  കവറില്‍ അയച്ചിരിക്കുകയാണ്.
ജീവിതം തീര്‍ന്നു പോയ ഒരാള്‍. ഒരു സുഹൃത്ത്.
അവസാനം ഫോണ്‍ വിളിയ്ക്കുമ്പോള്‍ മിംസ് ഹോസ്പിറ്റലിലെ വാര്‍ഡിലാണ്, ആരുമില്ലാതെ സര്‍ജെറിയ്ക്ക് ശേഷം കിടപ്പിലാണ്. അയാളുടെ വെല്ല്യമ്മയുടെ സിംഗപ്പൂരിലെ മകന്‍ മിംസിലെ ശസ്ത്രക്രിയാ ബില്ല് കെട്ടിയിട്ടുണ്ട്.
ഉടലിലിറങ്ങുന്ന ഹെര്‍ണിയകള്‍ക്ക് നമുക്ക്​ ചികിത്സ ചെയ്യാം. എന്നാല്‍ ജീവിതത്തില്‍ സ്വന്തം ആന്തരാവയവങ്ങള്‍ പോലെ ബന്ധങ്ങളിറങ്ങിയാല്‍ ഒന്നും ചെയ്യാനില്ല. ആശുപത്രി വാസത്തിനു ശേഷം ചെറിയ ഇടത്തരം ലോഡ്ജില്‍ ശേഷം വിശ്രമം.  അതിന്റെ പണവും വെല്ല്യമ്മയുടെ മകന്‍ കെട്ടും.  
എപ്പോഴുമെനിയ്ക്ക് മിസ്ഡ് കോള്‍ അടിയ്ക്കും.
ഒരിക്കലും എടുക്കാന്‍ കഴിയാത്ത കോളുകള്‍.
ജീവിതത്തില്‍ നിന്ന്​ എന്നെന്നെയ്ക്കുമായി ബന്ധം വിച്ഛേദിക്കപ്പെട്ടതിന്റെ ബാക്കി പത്രങ്ങള്‍. എനിക്ക് ചിലപ്പോള്‍ അലിവ് തോന്നും, ചിലപ്പോള്‍ അമര്‍ഷം തോന്നും. ചിലപ്പോള്‍ ജീവിതത്തിലമ്പേ തോറ്റു പോയ മനുഷ്യരോട് തോന്നുന്ന നിസ്സംഗത തോന്നും. ഞാനയാളെ വീണ്ടും വിളിക്കുവാന്‍ കാരണം അവളാണ്. ആലിന. കിഴിശ്ശേരിയിലെ ആ പെണ്ണ്.  പത്രത്തില്‍ ജോലി ചെയ്യുന്ന, എനിക്ക്  വളരെ അടുപ്പമുള്ള എന്റെ സഹപാഠിയും സീനിയറുമായ ഒരാളുടെ വാട്ട്‌സാപ്പ് പ്രൊഫൈലില്‍ അവരും അവളുമൊത്തുള്ള പടം കാണ്‍കെ ഞാന്‍ ഞെട്ടിത്തരിച്ചു. അടുത്തയിര. അടുത്ത ഇര...

അവള്‍ക്ക് ഇരകളെ ഉണ്ടാക്കാന്‍ അറിയാമായിരുന്നു.
കൈ നിറയെ പണമുണ്ട് നാട്ടുകാരെ പറ്റിച്ചുണ്ടാക്കിയ പണം.
ജീവിതത്തില്‍ ഇന്നു വരെ അധ്വാനിച്ചതായോ ജോലി ചെയ്തതായോ അറിയുകയില്ല. പണമെമ്പാടുമാണ്. രാജുവും മുത്തുവും മാമുക്കോയയും പ്രസാദും ജന്നത്ത് ഹാജിയാരും മുതലിങ്ങോട്ട് അവള്‍ പെടുത്താത്ത മനുഷ്യരില്ല. ചെറിയ 100 രൂപ മുതല്‍ കോടികള്‍ വരെ വഞ്ചനയിലൂടെ സമ്പാദിച്ചിട്ടുണ്ട്. സ്വന്തം ശരീ