Saturday, 27 November 2021

യു.എ.പി.എ


Text Formatted

ഭരണകൂടത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കേണ്ടിവരുമ്പോള്‍...

‘സ്റ്റാന്‍ സാമിയുടെ മരണം ഭരണകൂടം നടത്തിയ കൊലപാതകമാണ്' എന്ന് അപലപിക്കുമ്പോഴും, കഴിഞ്ഞ അഞ്ചു കൊല്ലം കൊണ്ട് 145 യു.എ.പി.എ കേസുകള്‍ ചുമത്തിയ  കേരളത്തിലെ സംസ്ഥാന ഭരണകൂടവും ഇതേ  അധികാരരൂപം തന്നെയാണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. 

Image Full Width
Image Caption
സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ചും ഭീമാ കൊറേഗാവ് കേസില്‍ ജയിലില്‍ കഴിയുന്നവരെ വിട്ടയക്കണമെന്ന് ആവിശ്യപ്പെട്ടും നടന്ന പ്രതിഷേധ സംഗമം.
Text Formatted

പ്രതീക്ഷ കൈവിടുക എന്നതിനേക്കാള്‍ വലിയ ഒരപകടം  മനുഷ്യജീവിതത്തിനോ സമൂഹത്തിനോ സംഭവിക്കാനില്ല. സത്യാനന്തര കാലം, രാഷ്ട്രീയാനന്തര കാലം എന്നൊക്കെ നമ്മുടെ  രാഷ്ട്രീയ- സാമൂഹിക സാഹചര്യത്തെ ചിന്തകര്‍ വിശദീകരിക്കുന്നതില്‍ പ്രതീക്ഷകള്‍  കൈവിട്ടു പോയതിന്റെ  ദുഃഖം തിരിച്ചറിയാം . ഈ ദുഃഖം വേദനയായി പരിണമിച്ച  സാഹചര്യമാണ് മനുഷ്യസ്‌നേഹിയായ ഫാദര്‍ സ്റ്റാന്‍ സാമിയുടെ വിയോഗം. പൊലീസും, നീതിന്യായവകുപ്പും, മാധ്യമങ്ങളും, നൂതന സാങ്കേതികവിദ്യകളും എല്ലാം ചേര്‍ന്ന്  മനുഷ്യാവകാശധ്വംസനത്തിന് ഭരണകൂടത്തിനൊപ്പം  നില്‍ക്കുന്ന രാഷ്ട്രീയ- സാമൂഹിക  സാഹചര്യം ഒരു മനുഷ്യനും അംഗീകരിക്കുവാന്‍ പാടുള്ളതുമല്ല. അതുകൊണ്ടുതന്നെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന്  പ്രകീര്‍ത്തിക്കപ്പെടുന്ന ഇന്ത്യയുടെ ഭരണകൂടത്തിന്റെ സ്വഭാവം  വിശകലനം ചെയ്യപ്പെടേണ്ടത് അനിവാര്യമാണ്, അതും ഭീമാ കൊറേഗാവ് പോലെ  ഒരു കേസ് ഒരുക്കി തരുന്ന സവിശേഷ പശ്ചാത്തലത്തില്‍.   

മറയ്​ക്കപ്പെടുന്ന ചരിത്രം

കരിനിയമം ചുമത്തപ്പെട്ട് അറസ്റ്റിലായ സ്റ്റാന്‍ സ്വാമിയുടെ മരണവാര്‍ത്ത വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ഭീമാ കൊറേഗാവ് കേസ് വാര്‍ത്തകളില്‍ നിന്ന് സൗകര്യപൂര്‍വം ഒഴിവാക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണ് മുഖ്യധാരാ മാധ്യമങ്ങളില്‍ കാണുന്നത്. രാഷ്ട്രീയ- സാമൂഹിക പ്രശ്‌നങ്ങളെ ലളിതവല്‍ക്കരിക്കുന്ന പ്രവണത സവര്‍ണ ബൂര്‍ഷ്വാ ഭരണകൂടം നിലനില്‍ക്കുന്ന ഒരു രാജ്യത്തെ മാധ്യമങ്ങളില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതുതന്നെയാണ്. യു.എ.പി.എ എന്ന കരിനിയമത്തെ കുറിച്ചോ ഭീമാ കൊറേഗാവ് കേസിനെ കുറിച്ചോ, അതില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മറ്റുള്ളവരെ കുറിച്ചോ ഒന്നും ചര്‍ച്ചകളുണ്ടായിട്ടില്ല. ഈ ഒഴിവാക്കലില്‍ നിന്ന് തന്നെ തുടങ്ങാവുന്ന ഒന്നാണ്  ‘ഭീമാ കൊറേഗാവിനെ' കുറിച്ചുള്ള  ചരിത്രം.

ആനന്ദ് തെല്‍തുംബ്‌ദെയുടെ അഭിപ