Sunday, 28 November 2021

രണ്ട് ചോദ്യങ്ങള്‍


Text Formatted

കേരളത്തിൽ വ്യവസായം വാഴില്ലേ?
വ്യവസായ മന്ത്രിയുടെ മറുപടി

സങ്കുചിത ലക്ഷ്യങ്ങളുമായി, തങ്ങളുടെ സാമ്പത്തിക, വാണിജ്യ, വ്യവസായ, രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി നടത്തുന്ന പ്രചാര വേലകളെ പ്രതിരോധിക്കേണ്ടത് കേരളത്തിന്റെ പൊതുവായ ആവശ്യമാണ്

Image Full Width
Image Caption
പി. രാജീവ് / Photo: P. Rajeev, Fb
Text Formatted

ടി.എം. ഹർഷൻ: ഒരു കോർപ്പറേറ്റ് കമ്പനിയായ കിറ്റെക്​സ്​  അരാഷ്ട്രീയ സംഘടന ഉണ്ടാക്കി രാഷ്ടീയത്തിൽ ഇടപെടുകയാണ് ചെയ്തത്.
സമാനതകളില്ലാത്ത ഈ സാഹചര്യത്തെ നേരിടാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാവുക സ്വാഭാവികം. ഇത്തരമൊരു സാഹചര്യത്തിൽ, ശത്രുതാപരമായ ഇടപെടൽ സർക്കാരും പ്രതിപക്ഷവും കിറ്റെക്സിനോട്  സ്വീകരിച്ചിട്ടുണ്ടോ?

പി. രാജീവ്: ട്വന്റി ട്വന്റിയുടെ രാഷ്ട്രീയം സര്‍ക്കാറിന്റെ നിലപാടുകളെയോ സമീപനങ്ങളെയോ സ്വാധീനിക്കുന്നില്ല. ഇത്തരം രാഷ്ട്രീയ സംവിധാനങ്ങളോട് രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ഒരോ പാര്‍ട്ടികള്‍ക്കും അവരവരുടെ നയങ്ങളും സമീപനങ്ങളും  ഉണ്ടായിരിക്കും. എന്നാല്‍ ഗവര്‍മെന്റിന്റെ നിലപാടുകളില്‍ അത്തരം ഒരു സമീപനം പ്രതിഫലിപ്പിക്കില്ല. ജനാധിപത്യ സംവിധാനത്തിനകത്ത് തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ എല്ലാവരുടേതുമാണ്. ഇവിടെ സംരഭകരെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. അത്തരം ശ്രമങ്ങള്‍ നല്ല രീതിയില്‍ ആരംഭിക്കാന്‍ കഴിഞ്ഞ സര്‍ക്കാറിന് സാധിച്ചിരുന്നു. ആ അഞ്ചു വര്‍ഷങ്ങളുടെ അടിത്തറയില്‍ നിന്ന്​ മുന്നോട്ടു പോകാനാണ് ഈ ഗവര്‍മെൻറ്​ ശ്രമിക്കുന്നത്. ഒരു തുടര്‍ച്ചയാണ് ഈ ഗവര്‍മെൻറ്​ എന്നതാണ് അതിന് ഞങ്ങള്‍ക്കുള്ള ഒരു സൗകര്യം. ഒരേ നയത്തിന്റെ തുടര്‍ച്ചയായി പോകുന്നു, അതിവേഗത്തില്‍ വ്യവസായവല്‍ക്കരണത്തിന് ശ്രമിക്കുന്നു. അതോടൊപ്പം വ്യവസായങ്ങള്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുക എന്നത് പ്രധാനമാണ്.

ട്വന്റി ട്വന്റിയുടെ കാര്യത്തില്‍ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്, അത് തെറ്റാണെന്ന് ഞങ്ങള്‍ പറയുന്നത്, ഈ അന്തരീക്ഷത്തെ ദുര്‍ബലപ്പെടുത്താനും തെറ്റായ രീതിയില്‍ ലോകത്തിനു മുന്നില്‍  അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതു കൊണ്ടാണ്.

അതേസമയം നിയമങ്ങളില്‍ കാലഹരണപ്പെട്ടതുണ്ടെങ്കില്‍ അത് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ഗവൺമെൻറ്​ ആരംഭിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ പരാതികള്‍ പരിഹരിക