Saturday, 27 November 2021

ദളിതരും ഭൂമി പ്രശ്​നവും


Text Formatted

‘ഇവര്‍ക്കുവേണ്ടി ഒരിക്കലും ഇങ്ങനെയൊരു സമരം ചെയ്യാന്‍ പാടില്ലായിരുന്നു’

ഒരു കാലത്ത്​ കേരളത്തിലെ ഭൂ സമരവേദികളിലെ നേതൃസ്​ഥാനത്തുണ്ടായിരുന്ന ളാഹ ഗോപാലൻ, താൻ നയിച്ച ചെങ്ങറ സമരത്തെക്കുറിച്ചും ദളിതർ നിരന്തരം ചൂഷണത്തിനിരയാകുന്നതിനെക്കുറിച്ചും തുറന്നു സംസാരിക്കുന്നു

Image Full Width
Image Caption
2011 ആഗസ്​റ്റിൽ ചെങ്ങറയിൽനിന്ന്​ തുടങ്ങിയ അടിസ്​ഥാന വർഗ മോചനയാത്രയിൽ ളാഹ ഗോപാലൻ സംസാരിക്കുന്നു
Text Formatted

ത്തനംതിട്ട ബസ്സ്റ്റാന്‍ഡില്‍ നിന്ന് അധികം ദൂരത്തല്ലാതെ സാധുജന വിമോചന സംയുക്ത വേദിയുടെ ഓഫീസായ അംബേദ്കര്‍ സ്മാരക മന്ദിരം.
അതിനുമുന്നില്‍ ജയ് ഭീം എന്ന ബോര്‍ഡ് വച്ച ഒരു വെള്ള അംബാസിഡര്‍ കാര്‍. ഒരുകാലത്ത് കേരളത്തിലെ ഭൂസമര വേദികളിലേക്ക് ഓടിക്കൊണ്ടിരുന്ന കാറാണിത്. ഈ കാര്‍ വന്നുനില്‍ക്കുമ്പോള്‍ സമരം ചെയ്യുന്ന ഭൂരഹിതരുടെ മുഖത്ത് ആശ്വാസച്ചിരി വിരിഞ്ഞിരുന്നു. കാരണം അതില്‍ നിന്നിറങ്ങാന്‍ പോകുന്നത് ആരാണെന്നത് അവര്‍ക്ക് വ്യക്തമായിരുന്നു.
ചെങ്ങറ എന്ന സ്ഥലപ്പേരിന്റെ പര്യായമായിരുന്നു കറുത്ത് ഉയരം കുറഞ്ഞ ആ രൂപം, അതേ; പറഞ്ഞു വരുന്നത് ളാഹ ഗോപാലനെക്കുറിച്ചുതന്നെ. ഒരുകാലത്ത് തന്റെ ചുറ്റിലുമുണ്ടായിരുന്ന ആളും ആരവങ്ങളുമെല്ലാമൊഴിഞ്ഞ് അംബേദ്കര്‍ സ്മാരക മന്ദിരത്തില്‍ വിശ്രമത്തിലാണ് അദ്ദേഹം ഇപ്പോള്‍.
തന്റെ സമരഭൂമിയായിരുന്ന ചെങ്ങറയില്‍ നിന്ന് ളാഹ ഗോപാലന്‍ ഇറങ്ങിയിട്ട് അഞ്ച് വര്‍ഷമാകുന്നു. ചെങ്ങറ സമരത്തെക്കുറിച്ചും അത് ഒരു പരാജയമാണെന്ന് തനിക്ക് നിരന്തരം പറയേണ്ടി വന്നതിനെക്കുറിച്ചും ആദിവാസികളുടെയും ദളിതരുടെയും ജീവിതത്തെക്കുറിച്ചും അവരുടെ രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം ട്രൂ കോപ്പി വെബ്‌സീനുമായി സംസാരിക്കുകയാണ് ളാഹ ഗോപാലന്‍.

അരുണ്‍ ടി. വിജയന്‍: ദളിതരുടെ പ്രശ്നങ്ങള്‍ ഏറെ മനസ്സിലാക്കിയ ശേഷമാണ് ചെങ്ങറ സമരത്തിലേക്ക് എത്തിച്ചേര്‍ന്നതെന്ന് താങ്കള്‍ പറഞ്ഞിട്ടുണ്ട്. എങ്ങനെയായിരുന്നു ളാഹ ഗോപാലന്‍ എന്ന ദളിതന്റെ ജീവിതം തുടങ്ങിയത്?

ളാഹ ഗോപാലന്‍: ഏഴെട്ട് വയസ്സായപ്പോഴേ അച്ഛനും അമ്മയും ഇല്ലാതായി. അധികം വിദ്യാഭ്യാസവും ലഭിച്ചില്ല. ജീവിതത്തില്‍ ഏറ്റവും കഷ്ടതകള്‍ അനുഭവിച്ച കൂട്ടത്തിലുള്ള ഒരാളാണ് ഞാന്‍. ദുഃഖിതരുടെ ഇടയില്‍ വളര്‍ന്നുവന്ന ഒരാള്‍. വലിയ വിദ്യാഭ്യാസമില്ലെന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് അവജ്ഞ തോന്നും. എനിക്കതില്‍ പരാതിയില്ലായിരുന്നു. അച